Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തട്ടമിട്ട് മൊഞ്ചത്തിയായി വീണ്ടും നന്ദന; മൊഹബത്തിന്റെ കുഞ്ഞബ്ദുള്ളയിലെ ഗാനം പുറത്ത്

തട്ടമിട്ട് മൊഞ്ചത്തിയായി വീണ്ടും നന്ദന; മൊഹബത്തിന്റെ കുഞ്ഞബ്ദുള്ളയിലെ ഗാനം പുറത്ത്

കൊച്ചി: ബാലു വർഗീസിനെയും ഇന്ദ്രൻസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള. ചിത്രത്തിനു വേണ്ടി ഷഹബാസ് അമൻ പാടിയ മാപ്പിളപ്പാട്ട് ശൈലിയിലെ ഒരു ഗാനമാണ് ഇപ്പോൾ തരംഗമാകുന്നത്. ഗപ്പിയിലൂടെ ശ്രദ്ധ നേടിയ നന്ദന വർമ്മ ഈ പാട്ടിലെത്തുന്നുണ്ട്.

അബൂബക്കർ കോഴിക്കോട് ആണ് പകലന്തി കിനാവ് കണ്ടു എന്നു തുടങ്ങുന്ന ഈ പാട്ടിന്റെ സംഗീതത്തിന് പിന്നിൽ. ഷഹബാസ് അമനാണ് ആലാപനം. മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയിൽ നിന്ന് നാടുവിട്ട് മുംബൈയിലെ ബീവണ്ടി എന്ന സ്ഥലത്തേക്ക് ജോലി തേടിയെത്തിയ അബ്ദുള്ള അമ്പത് വർഷത്തിന് ശേഷം തന്റെ 65-ാം വയസിൽ സ്വന്തം നാട്ടിലേക്ക് അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് വരുന്നു. അവരെ തേടി കേരളം മുഴുവൻ അബ്ദുള്ള നടത്തുന്ന യാത്രയാണ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള എന്ന ചിത്രം പറയുന്നത്.

തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിലും മുംബൈയിലും ചിത്രീകരിച്ച ചിത്രം വൈകാതെ തീയേറ്ററുകളിലെത്തും.രഞ്ജി പണിക്കർ, ലാൽ ജോസ്, പ്രേംകുമാർ, കൊച്ചു പ്രേമൻ, ശ്രീജിത്ത് രവി, ഇടവേള ബാബു, രചന നാരായണൻകുട്ടി, മാല പാർവതി, അഞ്ജലി നായർ, നന്ദന വർമ, അനു ജോസഫ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം-അൻസൂർ, ഗാനരചന: പി.കെ ഗോപി, ബാപ്പു വെള്ളിപ്പറമ്പ്, ഷാജഹാൻ ഒരുമനയൂർ. സംഗീതം: ഹിഷാം അബ്ദുൽ വഹാബ്, സാജൻ.കെ.റാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP