Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മീശ പിരിച്ച് വീണ്ടും ഇന്ദുചൂഡൻ എത്തുന്നു; പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം നരസിംഹം വീണ്ടും പ്രദർശനത്തിന്

മീശ പിരിച്ച് വീണ്ടും ഇന്ദുചൂഡൻ എത്തുന്നു; പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം നരസിംഹം വീണ്ടും പ്രദർശനത്തിന്

ലയാള സിനിമയുടെ എക്കാലത്തെയും വമ്പൻ ഹിറ്റുകളുടെ ഗണത്തിലേക്ക് ചുവട് വച്ച മോഹൻലാൽ നായകനായ നരസിംഹം വീണ്ടും അവതരിക്കുന്നു. നീണ്ട പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം  നരസിംഹം വീണ്ടും പ്രദർശനത്തിന് എത്തിക്കുകയാണ്.നരസിംഹത്തിന്റെ പതിനഞ്ചാം വാർഷികം പ്രമാണിച്ചാണ് ചിത്രം വീണ്ടും വീണ്ടും പ്രദർശിപ്പിക്കുന്നത്. നരസിംഹം റിട്ടേൺസ് എന്ന് പേരിട്ട പരിപാടി ദുബായ് ഗോൾഡൻ സിനിമാസിൽ വച്ച് നടക്കും. ഈ പരിപാടിയിൽ വച്ചാണ് നരസിംഹത്തിന്റെ പ്രത്യേക പ്രദർശനം. പരിപാടിയിൽ മോഹൻലാൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ പറഞ്ഞു.

2000 ജനുവരി 26നാണ് നരസിംഹം റിലീസ് ചെയ്തത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി. ചിത്രത്തിലെ നീ പോ മോനെ എന്ന പഞ്ച് ഡയലോഗ് പിന്നീട് മലയാളികളുടെ സംസാര ശൈലിയുടെ ഭാഗമായി മാറി.

തിലകൻ, എൻ.എഫ് വർഗീസ്, ഐശ്വര്യ, ജഗതി, കലാഭവൻ മണി, കനക തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ മമ്മൂട്ടിയും ആരാധകരെ നിരാശപ്പെടുത്തിയില്ല. ഏതായാലും ചിത്രത്തിലെ ഡയലോഗ് പോലെ പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ദുചൂഡൻ വീണ്ടും വരുമ്പോൾ ആരാധകരും ആവേശത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP