Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അസ്ഹറുദ്ദീന്റെ ഭാര്യയാകാൻ നർഗീസ് ഫക്രി! നടി സംഗീത ബിജ്‌ലാനിയുടെ ജീവിതവേഷം വെള്ളിത്തിരയിൽ ഗംഭീരമാക്കാമെന്ന പ്രതീക്ഷയിൽ താരം

അസ്ഹറുദ്ദീന്റെ ഭാര്യയാകാൻ നർഗീസ് ഫക്രി! നടി സംഗീത ബിജ്‌ലാനിയുടെ ജീവിതവേഷം വെള്ളിത്തിരയിൽ ഗംഭീരമാക്കാമെന്ന പ്രതീക്ഷയിൽ താരം

ഹൈദരാബാദ്: ബോളിവുഡ് നടി സംഗീത ബിജ്‌ലാനിയെ ക്രിക്കറ്റിൽ തിളങ്ങി നിൽക്കുന്ന വേളയിലാണ് മുഹമ്മദ് അസ്ഹറുദ്ദീൻ വിവാഹം കഴിക്കുന്നത്. അന്ന് പത്രമാദ്ധ്യമങ്ങൾക്ക ആഘോഷമായിരുന്നു ഈ വാർത്ത. ഭാര്യയും മക്കളും ഉണ്ടായിരിക്കുമ്പോൾ തന്നെയാണ് അസ്ഹർ സംഗീതയുമായി പ്രണയത്തിലായത്. പിന്നീട് വിവാഹമോചനം നേടിയശേഷം സംഗീതയ്‌ക്കൊപ്പം മറ്റൊരു ജീവിതം തുടങ്ങുകയും ചെയ്തു. ബോളിവുഡ് നടിയുടെ വേഷം ചെയ്യേണ്ടത് അൽപ്പം ഗ്ലാമറസ്സായി വേണമെന്നതിനാൽ നർഗീസ് ഫ്രക്രിയെയാണ് സിനിമയുടെ അണിയറക്കാർ സമീപിക്കുന്നത് എന്നാണ് അറിയുന്നത്.

ഇമ്രാൻ ഹാഷ്മിയാണ് ചിത്രത്തിൽ അസ്ഹറുദ്ദീന്റെ വേഷം ചെയ്യുന്നത്. അതെക്കുറിച്ചുള്ള സൂചനയുണ്ടായിരുന്നില്ലെങ്കിലും ഗ്ലാമർ രംഗങ്ങളിലൂടെ പേരെടുത്ത നർഗീസ് ഫക്രി സംഗീതയുടെ വേഷം ചെയ്യുമെന്നാണ് ബോളിവുഡിൽ നിന്നുള്ള വാർത്തകൾ. സംഗീതയാകാൻ എല്ലാ യോഗ്യതയും നർഗീസിലുണ്ടെന്ന് സിനിമാ വൃത്തങ്ങൾ അറിയിച്ചു.

അഭിനയവും ഗ്ലാമറും ഒരുപോലെ ഒന്നു ചേർന്ന നർഗീസ് വേഷം ചെയ്യാൻ സമ്മതിക്കുയും ചെയ്തായി അവർ വ്യക്തമാക്കി. കരീന കപൂർ, ജാക്വലിൻ ഫെർണാണ്ടസ്, നിമ്രത് കൗർ തുടങ്ങിയവരെ ഈ വേഷത്തിനായി നേരത്തെ പരിഗണിച്ചിരുന്നു. മികച്ച ബാറ്റ്‌സ്മാനും ഫീൽഡറുമായിരുന്ന അസറുദ്ദീന് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സവിശേഷമായൊരു സ്ഥാനമുണ്ട്. അസറുദ്ദീന്റെ സ്വകാര്യ ജീവിതവും ക്രിക്കറ്റ് കരിയറുമെല്ലാം സിനിമയിൽ പ്രതിപാദിക്കും. 2017 ജനുവരിയിൽ റിലീസ് ചെയ്യാവുന്ന വിധത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തനം പുരോഗമിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP