Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ റീലിസിനെത്തിയ നയൻതാര ചിത്രം ഇമൈക്കാ നൊടികളുടെ പ്രദർശനം നിർത്തിവച്ചു; തിയേറ്ററിലെത്തിയതോടെ ചിത്രം പിൻവലിച്ചത് സാമ്പത്തിക പ്രശ്‌നം മൂലമെന്ന് സൂചന; ടിക്കറ്റെടുത്ത പ്രേക്ഷകർക്ക് പണം തിരികെ നല്കി തിയേറ്റർ അധികൃതർ

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ റീലിസിനെത്തിയ നയൻതാര ചിത്രം ഇമൈക്കാ നൊടികളുടെ പ്രദർശനം നിർത്തിവച്ചു; തിയേറ്ററിലെത്തിയതോടെ ചിത്രം പിൻവലിച്ചത് സാമ്പത്തിക പ്രശ്‌നം മൂലമെന്ന് സൂചന; ടിക്കറ്റെടുത്ത പ്രേക്ഷകർക്ക് പണം തിരികെ നല്കി തിയേറ്റർ അധികൃതർ

ണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ റിലീസിനെത്തിയ നയൻതാര ചിത്രം ഇമൈക്കാ നൊടികൾ തിയേറ്ററിൽ നിന്ന് പിൻവലിച്ചു.നയൻതാരയും അനുരാഗ് കശ്യപും ഒരുമിക്കുന്ന ചിത്രം ഇന്നലെയാണ് തിയേറ്ററിലെത്തിയത്. എന്നാൽ റിലീസ് ചെയ്ത ഉടനെ തമിഴ്‌നാട്ടിലെ പല തിയേറ്ററുകളിലും ചിത്രത്തിന്റ പ്രദർശനം നിർത്തവയ്ക്കുകയായിരുന്നു.

ഇതോടെ ടിക്കറ്റെടുത്ത പ്രേക്ഷകർക്ക് തിയേറ്റർ അധികൃതർ പണം തിരികെ നൽകി. സാമ്പത്തിക പ്രശ്നങ്ങൾ മൂലമാണ് പ്രദർശനം നിർത്തേണ്ടി വന്നതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ ഉണ്ടായിരുന്നെന്നും അതിനാലാണ് പ്രദർശനം മാറ്റിവച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം, ചിത്രത്തിന്റെ പ്രെസ്സ് ഷോ നടന്നു. സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. മികച്ചൊരു ത്രില്ലറാണെന്നാണ് ചിത്രം കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ നയൻതാര ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. അഥർവ്വയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.

ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ അനുരാഗ് കശ്യപാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ഇതാദ്യമായാണ് അനുരാഗ് കശ്യപ് ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരെ കൂടാതെ അഥർവ്വ, റാഷി ഖന്ന തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP