Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാലേട്ടൻ ജീവിച്ച് അഭിനയിച്ച പവിത്രത്തിന് തമിഴ് പതിപ്പ് വരുന്നു; മൊഴിമാറ്റം വരുന്നത് ഹിന്ദിയിൽ വൻ വിജയമാവുകയയും തെലുങ്കിൽ ചിത്രീകരിക്കാൻ പദ്ധതിയിടുന്നതിനും പിന്നാലെ; നായകനായി ദുൽഖർ സൽമാൻ എത്തിയേക്കുമെന്നും സൂചന

ലാലേട്ടൻ ജീവിച്ച് അഭിനയിച്ച പവിത്രത്തിന് തമിഴ് പതിപ്പ് വരുന്നു; മൊഴിമാറ്റം വരുന്നത് ഹിന്ദിയിൽ വൻ വിജയമാവുകയയും തെലുങ്കിൽ ചിത്രീകരിക്കാൻ പദ്ധതിയിടുന്നതിനും പിന്നാലെ; നായകനായി ദുൽഖർ സൽമാൻ എത്തിയേക്കുമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

മോഹൻലാലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് പവിത്രം. ഇന്നും ടിവിയിൽ വന്നാൽ മലയാളികൾ കണ്ടിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്. ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത സിനിമ 1994 ഫെബ്രുവരിയിലായിരുന്നു പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. മോഹൻലാൽ, ശോഭന, ശ്രീവിദ്യ, തിലകൻ, ശ്രീനിവാസൻ, നെടുമുടി വേണു തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ.

മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ പവിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. 25 വർഷത്തിന് ശേഷമാണ് സിനിമയ്ക്ക് റീമേക്ക് ഒരുങ്ങുന്നത്. ദുൽഖർ സൽമാനോ ശിവകാർത്തികേയനോ ആയിരുക്കും നായകനായി എത്തുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. മധ്യവയസ്‌കരായ ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നതും അതിനിടയിൽ മുതിർന്ന മക്കളുടെ പെരുമാറ്റത്തെക്കുറിച്ചുമൊക്കെ പ്രതിപാദിച്ച ബോളിവുഡ് ചിത്രമായ ബദായി ഹോവിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബോളിവുഡിലെ സൂപ്പർഹിറ്റ് ചിത്രമായി മാറിയ സിനിമയൊരുക്കിയത് ആയുഷ് ഖുറാനയായിരുന്നു.

ബോളിവുഡിൽ വിജയിച്ചതിന് പിന്നാലെയായാണ് ഇതേ പ്രമേയവുമായെത്തിയ പവിത്രത്തിന് റീമേക്ക് ഒരുക്കുന്നുവെന്നുള്ള റിപ്പോർട്ടുകൾ തമിഴകത്തുനിന്നും പുറത്തുവന്നത്. തമിഴ് മാത്രമല്ല സിനിമയ്ക്ക് തെലുങ്ക് റീമേക്കും ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. മോഹൻലാലിന്റെ ക്ലാസിക് ചിത്രത്തിന്റെ റീമേക്കുമായി ദുൽഖർ സൽമാൻ എത്തുമോ എന്നാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP