Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`പാപ്പന്റേം സൈമേന്റം പിള്ളേർ` ചിത്രീകരണം പുരോഗമിക്കുന്നു; ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയുടെ കഥ പറയുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും

`പാപ്പന്റേം സൈമേന്റം പിള്ളേർ` ചിത്രീകരണം പുരോഗമിക്കുന്നു; ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയുടെ കഥ പറയുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും

മറുനാടൻ മലയാളി ബ്യൂറോ

പാപ്പന്റേം സൈമന്റേം പിള്ളേരുടെ വീരപരാക്രമങ്ങളുടെ കഥ പറയുകയാണ് പാപ്പന്റേം സൈമേന്റം പിള്ളേർ എന്ന ചിത്രം. സ്വിസ് ടെലിമീഡിയേക്കുവേണ്ടി നവാഗതനായ ഷിജോ വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കാലടിയിലും പരസര പ്രദേശങ്ങളിലുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്വട്ടേഷൻ സംഘങ്ങളുടെ തലവന്മാരാണ് പാപ്പനും സൈമനും ക്വട്ടേഷൻ സംഘങ്ങളുടെ ഇടയിലുള്ള കുടിപകയുടെ കഥ അവതരിപ്പിക്കുയാണ് ചിത്രത്തിലൂടെ.

സംവിധായകൻ ഷിജോ വർഗീസ്. പാപ്പന്റേം സൈമന്റയും ക്വട്ടേഷൻ ടീമിൽ ഒരു പറ്റം മിടുക്കന്മാരായ ചെറുപ്പക്കാരാണ് പ്രവർത്തിക്കുന്നത്. ജെറി, വിനയൻ, പീറ്റർ, എൽദോ, കുട്ടൻ എന്നിവർ പാപ്പന്റെ സംഘത്തിലെ നെടുംതൂണുകളായി പ്രവർത്തിക്കുന്നു. പാപ്പന് വർക്കിപ്പിള്ള (കോട്ടയം പ്രദീപ്) എന്നൊരു ആശ്രിതനുണ്ട്. വർക്കിപിള്ളയ്ക്ക് വെട്ടാനും കുത്താനും ഒന്നും അറിയില്ല. ആളൊരു പാവമാണ്. വർക്കിപിള്ളയ്ക്ക് വിവാഹം ചെയ്തയച്ച ഒരു മകളുണ്ട്. അവളെ പോറ്റേണ്ട ഗതികേടിലാണ് വർക്കിപിള്ള ഇപ്പോൾ.

നാട്ടിലെ ലൈംഗിക രോഗവിദഗ്ദ്ധനാണ് പങ്കജാക്ഷൻപിള്ള (ബിനു അടിമാലി) എല്ലാവർക്കും ആശ്വാസം പകർന്നുകൊണ്ട് സുഖിച്ച് ജീവിക്കുന്നു. നാട്ടിലെ ഒരു സ്‌കൂൾ മാഷിനേയും മകനേയും ഖാദർ എന്ന ചായക്കടക്കാരനേയും ക്വട്ടേഷൻ സംഘം ആക്രമിക്കുന്നു. ഇവരിൽ രണ്ട് പേർ മരണപ്പെടുകയും ചെയ്യുന്നു. പാപ്പന്റെ പിള്ളേർ ഒരു പ്രതേ്യക സാഹചര്യത്തിൽ വർക്കിപ്പിള്ളയുടെ വീട്ടിൽ ഒളിച്ചു താമസിക്കുവാൻ ഇടവന്നു. ഈ സാഹചര്യത്തിൽ ഭർത്താവിനെ പിരിഞ്ഞ് വീട്ടിൽ വന്ന് നിൽക്കുന്ന വർക്കിപിള്ളയുടെ മകൾക്ക് ഇത് വലിയ ഒരു ആശ്വാസമാകുന്നു. ഒരു ആക്ഷൻ ത്രില്ലർ മൂവി മാത്രമല്ല കോമഡിക്കും പ്രധാന്യം നൽകുന്ന ചിത്രമാണിത്.

നിരവധി പരസ്യചിത്രങ്ങളും, ചാനൽ പ്രോഗ്രാമുകളും, ടെലിഫിലിമുകളും സംവിധാനം ചെയ്തീട്ടുള്ള ഷിജോ വർഗ്ഗീസാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. തിരക്കഥ പി. പാറപ്പുറം, ക്യാമറ - ഗോപകുമാർ പി.എസ്, എഡിറ്റിങ് - വിനയ്, മ്യൂസിക് - കലാമണ്ഡലം ജോയി ചെറുവത്തൂർ, അനുരാജ് ശ്രീരാഗം, സൈലേഷ് നാരായണൻ, ലിറിക്‌സ് - സോജിൻ ജെയിംസ്, പ്രസാദ് പാറപ്പുറം, സ്റ്റിൽസ് - പ്രിൻസ് ഇൻ ഡിസൈൻ, പ്രഭാ സ്റ്റുഡിയോ, ഡിസൈൻ - ലിജോ ഉറവത്ത്, പി.ആർ.ഒ - അയ്മനം സാജൻ, അഭിനയിച്ചിരിക്കുന്നത് - ജയിംസ് പാറയക്ക, കണ്ണൂർ വാസുട്ടി, കോട്ടം പ്രദീപ്, ബിനു അടിമാലി, നാരായണൻകുട്ടി, ശിവാനന്ദൻ, അവിനാക്ഷ്, സന്തോഷ്‌കുമാർ, വിഷ്ണു, ഗിരീഷ് ഗോപി, സനൽകുമാർ, പോൾപെട്ട, മാർട്ടിൻ, ഷിജോ വർഗീസ്, ഷൈജു, വിജീഷ്, കാരൂർ ഫാസിൽ, ശാന്തകുമാരി, അഞ്ജലി, ശിവാനി സിയ തുടങ്ങിയ പ്രമുഖരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP