Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദി ചിത്രമായ ന്യൂട്ടൻ ഓസ്‌ക്കറിന്റെ ഒഫീഷ്യൽ എൻട്രി; ആക്ഷേപഹാസ്യത്തിൽ ചാലിച്ച രാഷ്ട്രീയ സിനിമ ഛത്തീസ്‌ഗഢിലെ മാവോയിസ്റ്റ് പശ്ചാത്തലത്തിൽ കഥ പറയുന്നു

ഹിന്ദി ചിത്രമായ ന്യൂട്ടൻ ഓസ്‌ക്കറിന്റെ ഒഫീഷ്യൽ എൻട്രി; ആക്ഷേപഹാസ്യത്തിൽ ചാലിച്ച രാഷ്ട്രീയ സിനിമ ഛത്തീസ്‌ഗഢിലെ മാവോയിസ്റ്റ് പശ്ചാത്തലത്തിൽ കഥ പറയുന്നു

ന്യൂട്ടൻ കഥ പറയുകയാണ്. മാതാപിതാക്കൾ നൂതൻ കുമാർ എന്നു പേരിട്ടയാൾ എങ്ങിനെ ന്യൂട്ടൻ ആയതെന്ന്. ആ കഥയാണ് ന്യൂട്ടൻ എന്ന രാഷ്ട്രീയ സിനിമ.

ഇന്ത്യയിൽ ഉണ്ടായ മികച്ച ആക്ഷേപഹാസ്യ സിനിമയെന്ന് റിലീസിനു മുമ്പേ നിരൂപകർ വാഴ്‌ത്തിയ ചിത്രമാണ് ഓസ്‌ക്കറിലേയ്ക്ക് ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി.

അമിത് വി മസൂർക്കർ സംവിധാനം ചെയ്ത സിനിമ വിഖ്യാതമായ ബർലിൻ, ഹോങ്കോങ് ചലച്ചിത്രമേളകളിൽ പുരസ്‌ക്കാരങ്ങൾ നേടിയിരുന്നു. ഓസ്‌ക്കറിലെ മികച്ച വിദേശ ചിത്രവിഭാഗത്തിലാണ് ചിത്രം ഉൾപ്പടുത്തുക. 2013ൽ പുറത്തിറങ്ങിയ മാനി കീട എന്ന ചിത്രത്തിന് ശേഷമാണ് അമിത് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നൂതൻ കുമാർ അഥവാ ന്യൂട്ടൻ ഒരു സർക്കാർ ഗുമസ്തനാണ്. ഇയാൾ ഛത്തീസ്‌ഗഢിൽ നക്‌സലുകളുടെ സ്വാധീന മേഖലകളിലൊന്നിൽ ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിക്കപ്പടുന്നു. തോക്കുകളും കുഴിബോംബുകളും അധികാരം നിർണ്ണയിക്കുന്ന ആ പ്രദേശത്ത് സമാധാനപരമായും എന്നാൽ നി്ഷ്പക്ഷമായും വോട്ടിങ് നടത്താനുള്ള അയാളുടെ ശ്രമമാണ് സിനിമ പറയുന്നത്. സമകാലിക ഇന്ത്യൻ രാഷ്ട്രീയവും കമ്യൂണിസ്റ്റ് തീവ്രവാദവും ഇവിടെ ചർച്ചകൾക്ക് വിഷയമാകുന്നു. ന്യൂട്ടൻ ഒരുപാട് ചോദ്യങ്ങൾഅല്ല ചോദിക്കുന്നത്, മറിച്ച് ഒരു പാട്ു ചോദ്യങ്ങളുടെ ഉത്തരമാണ് നല്കുന്നത് എന്നാണ് ഒരു നിരൂപകൻ അഭിപ്രായപ്പെട്ടത്.

ദൃശ്യം ഫിലിംസിന്റെ ബാനറിൽ ഇറോസ് ഫിലിസാണ് ചിത്രത്തിന്റെ നിർമ്മാണം. രാജ് കുമാർ റാവു, പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീൽ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP