Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചുണ്ണിക്ക് ശേഷം വീണ്ടുമൊന്നിക്കാൻ നിവിൻ പോളിയും റോഷൻ ആൻഡ്രൂസും; മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന ചിത്രം പൈറേറ്റ്‌സ് ഓഫ് ഡീഗോ ഗാർസിയ അണിയറയിൽ

കൊച്ചുണ്ണിക്ക് ശേഷം വീണ്ടുമൊന്നിക്കാൻ നിവിൻ പോളിയും റോഷൻ ആൻഡ്രൂസും; മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന ചിത്രം പൈറേറ്റ്‌സ് ഓഫ് ഡീഗോ ഗാർസിയ അണിയറയിൽ

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണി തിയേറ്ററുകളിൽ നിറഞ്ഞോടിക്കൊണ്ടിരിക്കെ നിവിനെ നായകനാക്കി മറ്റൊരു ബിഗ്ബജറ്റ് ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്. പൈറേറ്റ്‌സ് ഓഫ് ഡീഗോ ഗാർസിയ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മത്സ്യത്തൊഴിലാളികളുടെ കഥയാണ് പറയുന്നത്.

കേരളത്തിൽ നടന്നൊരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രം തന്റെയും നിവിന്റെയും സ്വപ്നമാണെന്നും വിദേശത്തുനിന്നുള്ള അണിയറ പ്രവർത്തകരായിരിക്കും ഇതിൽ പങ്കെടുക്കുകയെന്നും റോഷൻ ആൻഡ്രൂസ് അറിയിച്ചു.

റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആദ്യഘട്ട ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞ ചിത്രത്തിന്റെ തിരക്കഥ പൂർണമായാലേ ചിത്രീകരണ തീയതി തീരുമാനിക്കൂ.കായംകുളം കൊച്ചുണ്ണിയെ ക്കാൾ വലിയ കാൻവാസിലായിരിക്കും ഡിയാഗോ ഗാർസിയ ഒരുക്കുന്നതെന്നും തങ്ങളുടെ വരും തലമുറയ്ക്ക് അഭിമാനത്തോടെ ഓർക്കാവുന്ന ഒരു സിനിമയൊ രുക്കാനാണ് ശ്രമമെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP