Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേരി കോമിന് ജന്മനാട്ടിൽ റിലിസില്ല; മണിപ്പൂരിൽ ഹിന്ദി ചിത്രങ്ങൾക്ക് 2000 മുതൽ നിരോധനം

മേരി കോമിന് ജന്മനാട്ടിൽ റിലിസില്ല; മണിപ്പൂരിൽ ഹിന്ദി ചിത്രങ്ങൾക്ക് 2000 മുതൽ നിരോധനം

ളിംപിക്‌സ് ബോക്‌സിങ് മെഡൽ ജേതാവ് മേരി കോമിന്റെ് ജീവിതകഥ പ്രയേമാക്കി നിർമ്മിച്ച ഹിന്ദി ചിത്രത്തിന് താരത്തിന്റെ ജന്മനാട്ടിൽ പ്രദർശനമില്ല. ജന്മനാടായ മണിപ്പൂരിൽ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് എന്ന വിഘടനവാദി സംഘടനയുടെ ഭീഷണിയെതുടർന്ന് 2000 മുതൽ ഹിന്ദി ചിത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരി ക്കുന്നതിനാലാണ് ചിത്രം പ്രദർശിപ്പിക്കാത്തത്.


പ്രിയങ്ക ചോപ്ര മേരി കോമായി അഭിനയിക്കുന്ന ചിത്രം സെപ്റ്റംബർ 5ന് രാജ്യവ്യാപകമായി റിലീസ് ചെയ്യും.എന്നാൽ താരത്തിന്റെ ജന്മനാട്ടിലെ ആരാധകർക്ക് മാത്രം ചിത്രം കാണാനാകില്ല. ഹിന്ദി ടെലിവിഷൻ പരിപാടികൾക്കും മണിപ്പൂരിൽ നിരോധനം നിലവിലുണ്ട്.

രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയായ മേരികോം വീട്ടമ്മയുടെ ഭാരിച്ചഉത്തരവാദിത്ത്വങ്ങൾക്കിടെ രാജ്യത്തിന്റെ യശസ്സുയർത്തിയ ബോക്‌സിങ്താരമായി വളർന്നതെങ്ങിനെയെന്ന് അടുത്തറിയുകയാണ് ഈ ചിത്രം എന്നാണ് അണിയറക്കാർ പറയുന്നത്.

ഉമങ്ങ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിടെ നടി പ്രിയങ്കാ ചോപ്രക്ക് പരിക്ക് പറ്റിയിരുന്നു. ചിത്രത്തിലെ ഒരു ബൊക്‌സിങ്ങ് രംഗം ചിത്രീകരിക്കുന്നതി നിടയിലായിരുന്നു പരിക്ക്. ബൻസാലിക്ക് പുറമേ വയാകോം ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP