Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തനിക്ക് രാഷ്ട്രീയവുമില്ല ഫാൻസ് അസോസിയേഷനുമില്ല; ആരാധകർക്ക് ഏത് രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കാം; അത് അവരുടെ 'വിശ്വാസ'മാണെന്നും തല അജിത്ത്

തനിക്ക് രാഷ്ട്രീയവുമില്ല ഫാൻസ് അസോസിയേഷനുമില്ല; ആരാധകർക്ക് ഏത് രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കാം; അത് അവരുടെ 'വിശ്വാസ'മാണെന്നും തല അജിത്ത്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ് നടൻ അജിത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങളാണ് ഉയർന്നിരുന്നത്. എന്നാൽ ഇതിനെയെല്ലാം അപ്പാടെ തള്ളിക്കളഞ്ഞ തല തനിക്ക് രാഷ്ട്രീയമില്ലെന്ന് വെളിപ്പെടുത്തി. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം നടത്തില്ലെന്നും അജിത്ത് പറഞ്ഞു. തനിക്ക് ഫാൻസ് അസോസിയേഷൻ ഇല്ല. തന്റെ ആരാധകർക്ക് ഏത് രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കാം. അത് അവരുടെ വിശ്വാസമാണെന്നും അജിത്ത് വ്യക്തമാക്കി.

അജിത്ത് ആരാധകർ ബിജെപിയിൽ ചേരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വാർത്താക്കുറിപ്പ്.

സിനിമാ താരങ്ങളായ രജനികാന്ത്, കമൽഹാസൻ പ്രകാശ് രാജ് എന്നിവർ തങ്ങളുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കുമെന്ന പ്രചാരണങ്ങളുമുണ്ട്. ഇതിനിടയിലാണ് അജിത്ത് ബിജെപിയിലേക്കെന്ന വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇതെല്ലാം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP