Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം.മുകുന്ദന്റെ ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു അഭ്രപാളിയിലേക്ക്; നായകനായി ഫഹദോ ദുൽഖറോ എത്തും

എം.മുകുന്ദന്റെ ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു അഭ്രപാളിയിലേക്ക്; നായകനായി ഫഹദോ ദുൽഖറോ എത്തും

സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവ് എം.മുകുന്ദന്റെ പ്രശസ്ത നോവലായ ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു അഭ്രപാളിയിലേക്ക് എത്തുന്നു. നിർമ്മാതാവായ രാജീവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജീവ് മേനോന്റെ ആദ്യ സംവിധായക സംരംഭമാണിത്. തിരക്കഥയും രാജീവിന്റെതാണ്. വളരെ പ്രസിദ്ധമായൊരു നോവലിനെ ആസ്പദമാക്കി സിനിമ എടുക്കുന്നു എന്നതിനാൽ തന്നെ താൻ വളരെ ശ്രദ്ധാപൂർവ്വമാകും തിരക്കഥ തയ്യാറാക്കുക എന്ന് രാജീവ് പറഞ്ഞു. തമിഴ്‌നാട് സ്റ്റേറ്റ് ബോക്‌സിങ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ് രാജീവ്

ഹരിദ്വാറിലെത്തിയ ശേഷം ജീവിതത്തിന് മാറ്റം വരുന്ന ഒരു യുവാവിന്റെ കഥയാണ് ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു എന്ന നോവലിന്റെ ഇതിവൃത്തം. നായകനായി ദുൽഖർ സൽമാനെയോ ഫഹദ് ഫാസിലോ എത്തുമെന്നാണ് റിപ്പോർട്ട്. ഒരേ സമയം മലയാളം തമിഴ് എന്നീ ഭാഷകളിലായാണ് ചിത്രം തയ്യാറാകുന്നത്. ഹരിദ്വാറിൽ മണിയോസൈ എന്നാണ് ചിത്രത്തിന്റെ തമിഴ് പേര്. തമിഴിൽ വിശാൽകൃഷ്ണയാകും ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP