Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒടിയനെ ഹിറ്റാക്കാൻ ബോളിവുഡ് സുപ്പർതാരവും; മോഹൻലാൽ സിനിമയ്ക്ക് വേണ്ടി പ്രചരണത്തിന് എത്തുന്നത് അജയ് ദേവഗൺ; വിഎഫ്എക്‌സ് ഒരുക്കുന്നതും ഹിന്ദി നടന്റെ സ്ഥാപനം

ഒടിയനെ ഹിറ്റാക്കാൻ ബോളിവുഡ് സുപ്പർതാരവും; മോഹൻലാൽ സിനിമയ്ക്ക് വേണ്ടി പ്രചരണത്തിന് എത്തുന്നത് അജയ് ദേവഗൺ; വിഎഫ്എക്‌സ് ഒരുക്കുന്നതും ഹിന്ദി നടന്റെ സ്ഥാപനം

കൊച്ചി: മോഹൻലാൽ ചിത്രമായ ഒടിയന്റെ പ്രെമോഷന് അജയ് ദേവഗണും എത്തും. മോഹൻലാലും പ്രകാശ് രാജും മഞ്ജു വാരിയരും അടക്കം നിരവധി പ്രമുഖ താരങ്ങളാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്.

എന്നാൽ, ഇപ്പോൾ കേൾക്കുന്നത് ബോളിവുഡ് സൂപ്പർതാരം അജയ് ദേവഗണും ചിത്രത്തിന് വേണ്ടി കൈകോർക്കുന്നുവെന്നാണ്. എന്നാൽ, ചിത്രത്തിൽ അഭിനയിക്കുന്നതിനല്ല എത്തുന്നത് പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എൻ.വൈ. വി.എഫ്.എക്സ്. വാലയാണ് ചിത്രത്തിന് വേണ്ടി വിഎഫ്എക്സ് ഒരുക്കുന്നത്. വിഎഫ്എക്സിന് വളരെയധികം സാധ്യതകളുള്ള ചിത്രമാണ് ഒടിയൻ. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ പ്രെമോഷന് അജയ് ദേവഗണും എത്തുന്നത്. ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പും പുറത്തിറങ്ങുന്നുണ്ട്. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായ ഒടിയൻ നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP