Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒടിയൻ മാണിക്യൻ എത്തുക മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ റിലീസായി; ഇന്ത്യക്കകത്തും പുറത്തുമായി ആറിലധികം രാജ്യങ്ങളിൽ ഒരേ ദിവസം റിലീസ്; ഒടിയൻ മലയാളത്തിനൊപ്പം തെലുങ്കും പറയും; മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രത്തെ കാത്ത് ആരാധകർ

ഒടിയൻ മാണിക്യൻ എത്തുക മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ റിലീസായി; ഇന്ത്യക്കകത്തും പുറത്തുമായി ആറിലധികം രാജ്യങ്ങളിൽ ഒരേ ദിവസം റിലീസ്; ഒടിയൻ മലയാളത്തിനൊപ്പം തെലുങ്കും പറയും; മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രത്തെ കാത്ത് ആരാധകർ

റിലീസിന് മുമ്പ് തന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ഒടിയൻ. മോഹൻലാലിന്റെ ചിത്രത്തിന്റെ ലുക്കുകളും ട്രെയിലറുകളും ഇതിനോടകം തന്നെ പ്രക്ഷേക ഹൃദയം കീഴടക്കി കഴിഞ്ഞു. ശ്രീകുമാർ മേനോന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഒരേ പോലെ കാത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ ചിത്രം ലോകമെമ്പാടുമായി ഒരേ ദിവസം തന്നെ റീലിസിനെത്തിക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ.

ഒരേ സമയം മലയാളത്തിലും തെലുങ്കിലും റിലീസ് ചെയ്യുന്നതിനൊപ്പം ഗൾഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ചിത്രം എത്തും. ജപ്പാനിലും ഇതേ ദിവസം തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം. സ്‌പേസ് ബോക്‌സ് ജപ്പാൻ എന്ന വിതരണക്കാരാണ് ചിത്രം ജപ്പാനിലെത്തിക്കുന്നത്. ആദ്യമായാണ് ഒരു മലയാള ചിത്രം റിലീസ് ഒരേ ദിവസം ഇത്രയും രാജ്യത്ത് റിലീസ് ചെയ്യുന്നത്.

ജനതാ ഗാരേജിന് ശേഷം തെലുങ്കിൽ മോഹൻലാലിന്റെ വിപണി മൂല്യം വർദ്ധിച്ചതിനാൽ ചിത്രം തെലുങ്കിൽ ഡബ്ബ് ചെയ്യാൻ തീരുമാനിച്ചത്. ദഗ്ഗുബട്ടി ക്രിയേഷൻസിന്റെ ബാനറിൽ ദഗ്ഗുബട്ടി അഭിറാം സമ്പത്ത്കുമാർ എന്നിവർ ചേർന്നാണ് ഒടിയൻ തെലുങ്കിൽ അവതരിപ്പിക്കുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതനായ വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലറായ ഒടിയന്റെ രചന നിർവഹിക്കുന്നത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്.മോഹൻലാലിനൊപ്പം പ്രകാശ് രാജ്, സിദ്ദിഖ്, മനോജ് ജോഷി, നരേൻ, നന്ദു, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, സന അൽത്താഫ്, ശ്രീജയ നായർ തുടങ്ങിയവർ വേഷമിടുന്ന ഒടിയൻ ഡിസംബർ പന്ത്രണ്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ഷാജികുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പീറ്റർ ഹെയ്നാണ് സംഘട്ടന സംവിധായകൻ.പാലക്കാട്, അതിരപ്പിള്ളി, വാഗമൺ, എറണാകുളം, വാര ണാസി എന്നിവിടങ്ങളിലായി മൂന്നു ഷെഡ്യൂളുകളിലായി പൂർത്തിയായ ഒടിയൻ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് മാക്‌സ് റിലീസാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP