Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി ജാക് സ്പാരോ ആകാൻ ജോണി ഡെപ്പില്ല; പൈറേറ്റ്‌സ് ഓഫ് കരീബിയന്റെ നട്ടെല്ല് ഇനി സിനിമയുടെ ഭാഗമാകില്ലെന്ന് റിപ്പോർട്ട്; നിർമ്മാതാക്കളായ ഡിസ്‌നി സ്റ്റുഡിയോസ് ജാക്ക് സ്പാരോയായി ഇനി നടൻ വേണ്ടെന്ന് തീരുമാനിച്ചുവെന്ന് വിവരം; ജാക് സ്പാരോയെ ആര് ചെയ്താലും ജോണി ഡെപ്പിനെപ്പോലെ മനോഹരമാക്കാൻ സാധിക്കില്ലെന്ന് തിരക്കഥാകൃത്ത് സ്റ്റുവാർട്ട് ബീറ്റി

ഇനി ജാക് സ്പാരോ ആകാൻ ജോണി ഡെപ്പില്ല; പൈറേറ്റ്‌സ് ഓഫ് കരീബിയന്റെ നട്ടെല്ല് ഇനി സിനിമയുടെ ഭാഗമാകില്ലെന്ന് റിപ്പോർട്ട്; നിർമ്മാതാക്കളായ ഡിസ്‌നി സ്റ്റുഡിയോസ് ജാക്ക് സ്പാരോയായി ഇനി നടൻ വേണ്ടെന്ന് തീരുമാനിച്ചുവെന്ന് വിവരം; ജാക് സ്പാരോയെ ആര് ചെയ്താലും ജോണി ഡെപ്പിനെപ്പോലെ മനോഹരമാക്കാൻ സാധിക്കില്ലെന്ന് തിരക്കഥാകൃത്ത് സ്റ്റുവാർട്ട് ബീറ്റി

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: വേറിട്ട അഭിനയ ശൈലി കൊണ്ട് ലോക ആരാധകരെ തന്നിലേക്കടുപ്പിച്ച മികച്ച അഭിനയിതാക്കളിൽ ഒരാളാണ് ഹോളിവുഡിന്റെ സ്വന്തം ജോണിഡെപ്പ് അഥവാ ജാക് സ്പാരോ. തന്റെ സ്വതസിദ്ധമായ ശൈലിയിൽ കുട്ടികളെയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകരെ സൃഷ്ടിക്കാൻ ജോണിക്ക് കഴിഞ്ഞിരുന്നു. ആ ശൈലി തന്നെയായിരുന്നു ജാക് സ്പാരോക്ക് ജീവൻ നൽകിയ ഘടകവും.

പൈറേറ്റ്‌സ് ഓഫ് കരീബിയൻ സിനിമകളിലൂടെ ലോകത്തെ രസിപ്പിച്ച കടൽ കൊള്ളക്കാരൻ ജാക്ക് സ്പാരോയായി ഇനി നടൻ ജോണി ഡെപ്പ് ഇല്ലെന്നാണ് വിവരം. ലോകമെമ്പാടുമുള്ള ആരാധകർക്ക് ഷോക്ക് നൽകുന്ന വാർത്തയാണ് നിലവിൽ പുറത്തുവരുന്നത്. സിനിമയുടെ നിർമ്മാതാക്കളായ ഡിസ്‌നി സ്റ്റുഡിയോസ് ജാക്ക് സ്പാരോയായി ഇനി നടൻ ജോണി ഡെപ്പ് വേണ്ടെന്ന് തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്. നടന് കുടുംബപ്രശ്‌നങ്ങളും സാമ്പത്തികപരാതീനകളുമാണ് ഡിസ്‌നി സ്റ്റുഡിയോസിനെ ഇങ്ങനെയൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.പൈറേറ്റ്‌സിന്റെ തിരക്കഥാകൃത്തായ സ്റ്റുവാർട്ട് ബീറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ജാക് സ്പാരോയെ ആര് ചെയ്താലും ജോണി ഡെപ്പിനെപ്പോലെ മനോഹരമാക്കാൻ സാധിക്കില്ലെന്ന് സ്റ്റുവാർട്ട് ബീറ്റി പറയുന്നു. കുട്ടികൾ തൊട്ട് മുതിർന്നവർ വരെ ജോണിയെ ജാക് സ്പാരോ ആയി കാണുന്നു. മാത്രമല്ല അദ്ദേഹവും കരിയറിൽ ഈ വേഷം കൊണ്ട് കോടികൾ ഉണ്ടാക്കി കഴിഞ്ഞുവെന്നും തിരക്കഥകൃത്ത് പറയുന്നു.

കഴിഞ്ഞ പതിനഞ്ച് വർഷമായി അഞ്ചോളം പൈറേറ്റ്‌സ് ഓഫ് കരീബിയൻ സിനിമകളിൽ ജോണി ഡെപ്പ് നായകനായി എത്തിയിരുന്നു. കഴിഞ്ഞ നാല് വർഷമായി വിവാദജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല ഏറ്റവും അവസാനമായി റിലീസ് ചെയ്ത പൈറേറ്റ് ചിത്രം ഡെഡ്‌മെൻ ടെൽ നോ ടേൽസ് എന്ന ചിത്രം ഈ പരമ്പരയിൽ ഏറ്റവും കുറഞ്ഞ തുകയാണ് തീയറ്ററിൽ നിന്നും കളക്റ്റ് ചെയ്തത്.

2006 ലെ ദ് ഡെഡ് മാൻസ് ചെസ്റ്റ് എന്ന സിനിമയാണ് ഈ പരമ്പരയിൽ ആദ്യം ഇറങ്ങിയത്. തുടർന്ന് അറ്റ് വേൾഡ്‌സ് എൻഡ് എന്ന ചിത്രം 2007ൽ ഇറങ്ങി. പിന്നീടാണ് ഓൺ സ്‌ട്രെയ്ഞ്ചർ ടൈഡ്‌സ് 2011 ൽ ഇറങ്ങി. പിന്നീട് 2013 ൽ ദ് കേർസ് ഓഫ് ദ് ബ്ലാക്ക് പേൾ എന്ന ചിത്രം ഇറങ്ങി. പിന്നീടാണ് 2017 ൽ ഡെഡ്‌മെൻ ടെൽ നോ ടേൽസ് എന്ന ചിത്രം ഈ പരമ്പരയിൽ വന്നത്.

പരമ്പരയിലെ ആറാമത് ചിത്രത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കവേയാണ് ഞെട്ടലുളവാക്കി ഇങ്ങിനെയൊരു വാർത്ത വന്നിരിക്കുന്നത്.സൂപ്പർഹിറ്റ് ചിത്രം ഡെഡ്പൂളിന്റെ തിരക്കഥാകൃത്തുക്കളായ റെറ്റ് റീസും പോൾ വെർനിക്കുമാണ് പുതിയ പൈറേറ്റ്സ് ചിത്രത്തിന് തിരക്കഥ എഴുതാൻ ഡിസ്നി വിളിച്ചിരിക്കുന്നത്. പുതിയ ജാക്ക് സ്പാരോയായി ആരാണ് എത്തുക എന്നത് വ്യക്തമല്ല. പുതിയ നടനെ ആരാധകർ എങ്ങിനെ സ്വീകരിക്കുമെന്ന് കണ്ട് തന്നെ അറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP