Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രിയ വാര്യരുടെ ലിപ് ലോക്കുമായി എത്തിയ 'അഡാർ ലവി'ന്റെ തമിഴ് ട്രെയിലർ തരംഗം തീർക്കുമ്പോഴും ഡിസ് ലൈക്ക് പ്രളയം; ചുംബനസീൻ ഹൈലൈറ്റായി എത്തിയതോടെ ട്രെന്റിങിൽ ഒന്നാമതെത്തി വീഡിയോ; പ്രണയദിനത്തിൽ റിലീസിന്റെ ഭാഗമായി കപ്പിൾ ഷോ ഒരുക്കാൻ അണിയറപ്രവർത്തകരും

പ്രിയ വാര്യരുടെ ലിപ് ലോക്കുമായി എത്തിയ 'അഡാർ ലവി'ന്റെ തമിഴ് ട്രെയിലർ തരംഗം തീർക്കുമ്പോഴും ഡിസ് ലൈക്ക് പ്രളയം;  ചുംബനസീൻ ഹൈലൈറ്റായി എത്തിയതോടെ ട്രെന്റിങിൽ ഒന്നാമതെത്തി വീഡിയോ; പ്രണയദിനത്തിൽ റിലീസിന്റെ ഭാഗമായി കപ്പിൾ ഷോ ഒരുക്കാൻ അണിയറപ്രവർത്തകരും

രിടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യൽമീഡിയയിൽ പ്രിയ വാര്യർ എന്ന അഡാറ് നായികയുടെ തംരംഗം. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അഡാറ് ലൗ എന്ന ചിത്രത്തിന്റെ തമിഴ് ടീസർ പുറത്ത് വിട്ടതാണ് വീണ്ടും തരംഗമാകുന്നത്.പ്രിയ വാര്യരുടെയും റോഷന്റെയും ചുംബനരംഗം തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.

്ഒരു മിനിറ്റോളം മാത്രമുള്ള ടീസർ ഇതിനോടകം വൻ ഹിറ്റായി കഴിഞ്ഞു. എന്നാൽ വീഡിയോയ്ക്ക് നിരവധി പേർ ഡിസ് ലൈക്കുമായി രംഗത്തെത്തുമ്പോൾ തന്നെ യുട്യൂബ് ട്രെന്റിങ് ലിസ്റ്റിൽ ഒന്നാമതാണ് വീഡിയോ. രണ്ട് മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് കാഴ്ചക്കാരും 6.9 കെ ഡിസ്ലൈക്കും സ്‌നേക്ക് പീക്കിന് ഇതിനോടകം കിട്ടിയിട്ടുണ്ട്.ലിപ് ലോക്ക് സീനിന് ട്രോൾ ആക്രമണവും സോഷ്യൽ മീഡിയയിലുണ്ട്. നേരത്തെ ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണ്' എന്നു തുടങ്ങുന്ന പാട്ടിനു നേരെയും ഡിസ്ലൈക്ക് ക്യാമ്ബെയ്ൻ ശക്തമായിരുന്നു.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ റിലീസ് ചെയ്യും. 2019ലെ പ്രണയദിനത്തിൽ, അതായത് ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.റിലീസ് ദിനത്തിൽ ചിത്രത്തിന് ഇന്ത്യയിൽ ആദ്യമായി കപ്പിൾ ഷോ ഒരുക്കുകയാണ് അണിയറ പ്രവർത്തകർ. കാർണിവൽ സിനിമാസുമായി സഹകരിച്ചാണ് കപ്പിൾ ഷോ ഒരുക്കുന്നത്.

വാലൈൻന്റെസ് ഡേയിൽ രാവിലെ പത്തുമണിക്ക് കാർണിവൽ സിനിമാസിന്റെ എല്ലാ തിയറ്ററുകളിലും , തൃശൂർ ഐനോക്ക്‌സിലുമാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 599 രൂപയാണ് ടിക്കറ്റ് ചാർജ്. ഷോയിൽ ഫോട്ടോ എടുക്കാനുള്ള സൗകര്യം, ഭക്ഷണം, തെരഞ്ഞെടുക്കപ്പെടുന്ന പ്രണയ ജോഡികൾക്ക് പ്രത്യേക സമ്മാനം എന്നിവയുണ്ടായിരിക്കുന്നതാണ്.

ഒരു അഡാർ ലൗവിനെ ശ്രദ്ധേയവും വിവാദവുമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനം ഇറങ്ങി ഒരു വർഷത്തിന് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും ചർച്ചയാകുന്ന തരത്തിൽ മാണിക്യ മലരായ പൂവി ഹിറ്റായതോടെ വിവാദവും കൊഴുക്കുകയായിരുന്നു.

പ്രവാചക നിന്ദ ആരോപിച്ച് നടന്ന പ്രതിഷേധങ്ങൾക്കൊപ്പം സംവിധായകൻ ഒമറിനും നിർമ്മാതാവിനും പാട്ടിൽ അഭിനയിച്ച പ്രിയ പ്രകാശ് വാര്യർ എന്നിവർക്കുമെതിരെ കേസുകളും വന്നു. ഇതിനിടെ പാട്ടിൽ പുരികം അനക്കി ശ്രദ്ധ നേടിയ പ്രിയ പ്രകാശ് വാര്യർ മലയാള സിനിമയെ അതിശയിപ്പിക്കുന്ന തരത്തിൽ ചർച്ചയായി മാറി.

ഈ വർഷം ഗൂഗിളിൽ ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തി എന്ന നേട്ടം പോലും പ്രിയ സ്വന്തമാക്കി. ഇതിന് ശേഷം ചിത്രത്തിന്റെ ടീസറും ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനവും വൈറലായി മാറി. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP