Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിക്യുവിന്റെ മലയാള സിനിമ പ്രേക്ഷകർക്ക് കിട്ടിയിട്ട് 566 ദിവസങ്ങൾ; യമണ്ടൻ പ്രേമകഥയുടെ റിലിസ് അറിയിച്ച് തിരക്കഥാകൃത്തുക്കളായ ബിബിനും വിഷ്ണുവും; ആദ്യ പോസ്റ്റർ ഇന്നെത്തും

ഡിക്യുവിന്റെ മലയാള സിനിമ പ്രേക്ഷകർക്ക് കിട്ടിയിട്ട് 566 ദിവസങ്ങൾ; യമണ്ടൻ പ്രേമകഥയുടെ റിലിസ് അറിയിച്ച് തിരക്കഥാകൃത്തുക്കളായ ബിബിനും വിഷ്ണുവും; ആദ്യ പോസ്റ്റർ ഇന്നെത്തും

ദുൽഖർ നായകനായി എത്തുന്ന മലയാളസിനിമ റിലീസ് ചെയ്തിട്ട് 566 ദിവസങ്ങളിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും. ഇരുവരുടെയും ഏറ്റവും പുതിയ ചിത്രം ഒരു യമണ്ടൻ പ്രേമകഥയുടെ റിലിസ് അറിയിച്ചെത്തിയപ്പോഴാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.

ബിജോയ് നമ്പ്യാർ ഒരുക്കിയ സോളോയാണ് ദുൽഖറിന്റേതായി റിലീസ് ചെയ്ത അവസാനമലയാള ചിത്രം. 2017 ഒക്ടോബർ 5 നായിരുന്നു സോളോ റിലീസ് ചെയ്തത്. ഈ ചിത്രം പുറത്തിറങ്ങി 566 ദിവസങ്ങൾക്കു ശേഷമാകും യമണ്ടൻ പ്രേമകഥ റിലീസിനെത്തുക. അതായത് ഏപ്രിൽ 25നാകും ഒരു യമണ്ടൻ പ്രേമകഥയുടെ റിലീസ്.ഫേസ്‌ബുക്കിലൂടെ ആണ് ഇരുവരും റിലീസ് തീയതി രസകരമായി പ്രഖ്യാപിച്ചത്.

നവാഗതനായ ബി.സി.നൗഫലാണ് സംവിധാനം. അമർ അക്‌ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നീ ചിത്രങ്ങൾക്കു ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണൻ - ബിബിൻ ജോർജ് എന്നിവർ തിരക്കഥ ഒരുക്കുന്നു.സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് നായികമാരായി എത്തുന്നത്. സൗബിൻ ഷാഹിർ, രമേശ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി,? സലിം കുമാർ, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

നാദിർഷയാണ് സംഗീതം. ഛായാഗ്രഹണം സുകുമാറും എഡിറ്റിങ് ജോൺകുട്ടിയും നിർവഹിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിർമ്മിക്കുന്നത്.തമിഴിൽ വാൻ, കണ്ണും കണ്ണും കൊള്ളയടിത്താൽ, ഹിന്ദിയിൽ സോനം കപൂറിനൊപ്പം സോയാ ഫാക്?ടർ എന്നീ ചിത്രങ്ങളാണ് ദുൽഖറിന്റേതായി വരാനുള്ളത്. മലയാളത്തിൽ ശ്രീനാഥ് രാജേന്ദ്രന്റെ സുകുമാരക്കുറുപ്പും ഒരുങ്ങുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP