Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തട്ടുപൊളിപ്പൻ ഗാനം പാടി താരസഹോദരങ്ങൾ; സൂര്യയും കാർത്തിയും ഒന്നിച്ച് പാടിയ പാർട്ടിയിലെ ഗാനം ഏറ്റെടുത്ത് ആരാധകർ

തട്ടുപൊളിപ്പൻ ഗാനം പാടി താരസഹോദരങ്ങൾ; സൂര്യയും കാർത്തിയും ഒന്നിച്ച് പാടിയ പാർട്ടിയിലെ ഗാനം ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ താര സഹോദരങ്ങളായ സൂര്യയും കാർത്തിയും ഒന്നിച്ചൊരു ചിത്രത്തിലെ ത്തുന്നത് കാണാൻ വർഷങ്ങളായി കാത്തിരിക്കുന്നവരുടെ മുമ്പിലെക്ക് അടിപൊളി തട്ടുപൊളിപ്പൻ ഗാനവുമായി എത്തിയിരിക്കുകയാണ് താരസഹോദരങ്ങൾ. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പാർട്ടിയിലെ ഗാനമാണ് ഇരുവരും ചേർന്ന് പാടിയിരിക്കുന്നത്.

സൂര്യയും കാർത്തിയും മുമ്പ് പിന്നണി ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയ്ക്കായി ഒന്നിച്ച് പാടുന്നത് ഇതാദ്യമായാണ്.ആദ്യമായി ഒന്നിച്ചു പാടിയ പാട്ടിന്റെ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. 4.52 മിനിറ്റ് ദൈർഘ്യമുള്ള പാട്ട് യൂട്യൂബ് ട്രെൻഡിംഗിലും ഇടംപിടിച്ചിട്ടുണ്ട്. 

പ്രേംജി അമരൻ സംഗീതം നൽകിയ 'ച ച ചാരേ എന്ന ഗാനമാണ്' ഇരുവരും ആലപിച്ചത്. പ്രേംജി അമരൻ, കരിഷ്മ രവിചന്ദ്രൻ എന്നിവർക്കൊപ്പമാണ് താരങ്ങൾ ഗാനം ആലപിച്ചത്. പാർത്ഥി ഭാസ്‌കർ ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.വെങ്കട് പ്രഭുവിന്റെ സഹോദരൻ പ്രേംദി അമരേൻ ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിൽ മലയാളത്തിലെ സൂപ്പർതാരം ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പി ക്കുന്നുണ്ട്. വില്ലൻ വേഷത്തിലാണ് ജയറാം എത്തുന്നത്.മറിയംമുക്ക് എന്ന ചിത്രത്തിലൂടെ നായികയായി മാറിയ സന അൽത്താഫ് ആണ് നായികയായി എത്തുന്നത്. സനയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.ശിവ, സത്യരാജ്, രമ്യ കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP