Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരവസരം ലഭിച്ചാൽ അഭിമുഖം ചെയ്യാൻ തിരഞ്ഞെടുക്കുന്നവരിൽ മമ്മൂട്ടിയും മോഹൻലാലുമില്ല! ചോദ്യം ചോദിക്കാൻ നടിക്ക് താൽപ്പര്യം ഓം പുരിയോടും ജാമീല ജാമിലിനോടും; ലിഫ്റ്റിൽ കുടുങ്ങിയാൽ കൂടെ ബ്ലാൻചെറ്റി ഉണ്ടായാൽ സന്തോഷവും; പുതിയ ലുക്കിലെ ഫോട്ടോ ഷൂട്ടിനിടെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി ഉരുളയ്ക്ക് ഉപ്പേരിപ്പോലെ; പാർവ്വതി തിരുവോത്ത് കാര്യങ്ങളെ കാണുന്നത് ഇങ്ങനെ

ഒരവസരം ലഭിച്ചാൽ അഭിമുഖം ചെയ്യാൻ തിരഞ്ഞെടുക്കുന്നവരിൽ മമ്മൂട്ടിയും മോഹൻലാലുമില്ല! ചോദ്യം ചോദിക്കാൻ നടിക്ക് താൽപ്പര്യം ഓം പുരിയോടും ജാമീല ജാമിലിനോടും; ലിഫ്റ്റിൽ കുടുങ്ങിയാൽ കൂടെ ബ്ലാൻചെറ്റി ഉണ്ടായാൽ സന്തോഷവും; പുതിയ ലുക്കിലെ ഫോട്ടോ ഷൂട്ടിനിടെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി ഉരുളയ്ക്ക് ഉപ്പേരിപ്പോലെ; പാർവ്വതി തിരുവോത്ത് കാര്യങ്ങളെ കാണുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്ന യുവതാരങ്ങളിൽ ശ്രദ്ധേയയാണ് പാർവ്വതി തിരുവോത്ത്. ഈ വർഷത്തെ വിജയ ചിത്രങ്ങളായ ഉയരെയിലും വൈറസിലും പാർവതിയുടെ പ്രകടനം നിരൂപകരുടെയും പ്രേഷകരുടെയും പ്രശംസ പിടിച്ചു പറ്റി. അഭിനയത്തോടൊപ്പം കരുത്തുറ്റ രാഷ്ടീയ നിലപാടുകളിലൂടെയും പാർവ്വതി തന്നെ അടയാളപ്പെടുത്തുന്നു. അതുകൊണ്ടാണ് പാർവ്വതിയുടെ പുതിയ ലുക്കും ചർച്ചയാകുന്നത്.

ജെ.എഫ്.ഡബ്ലു മാഗസിന് വേണ്ടി പാർവ്വതി നടത്തിയ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഫോട്ടോ ഷൂട്ടിനു വേണ്ടിയുള്ള തയ്യാറാടെപ്പുകൾക്കിടെ താൻ നേരിട്ട ചോദ്യങ്ങൾക്ക് രസകരമായ ഉത്തരങ്ങളും പാർവ്വതി നൽകി. ആസ്ത്രേല്യൻ നടിയും ഓസ്‌കാർ ജേതാവുമായ കേറ്റ് ബ്ലാൻചെറ്റിയോടുള്ള ആരാധനയും സ്‌നേഹവും പാർവ്വതി മറച്ചുവെച്ചില്ല.

എന്നെങ്കിലും ഒരു ലിഫ്റ്റിനുള്ളിൽ കുടുങ്ങിപ്പോയാൽ കൂടെ ബ്ലാൻചെറ്റി ഉണ്ടാവുന്നതാവും സന്തോഷം എന്ന് പാർവതി പറയുന്നു. കണ്ടുമുട്ടുവാൻ അവസരം ലഭിച്ചാൽ അവരെ താൻ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നും കൂടെ യാത്ര ചെയ്യാൻ ആഗ്രഹമുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ഓർഫൻ ബ്ലാക്ക് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലെ താതിയാന മസ്ലാനിയും തന്റെ ഇഷ്ട അഭിനേതാവാണെന്ന് പാർവതി പറയുന്നു. ഒരവസരം ലഭിച്ചാൽ ആരെയാകും അഭിമുഖം ചെയ്യാൻ തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് ഓം പുരി, സാം ഹാരിസ്, രത്‌ന പതക്ക്, ജമീല ജാമിൽ എന്നിങ്ങനെയായിരുന്നു പാർവ്വതിയുടെ ഉത്തരം.

റേഡിയോ പ്രോഗ്രാം നിർമ്മാതാവായാണ് പാർവ്വതിയുടെ തുടക്കം. പിന്നീട് റേഡിയോയിൽ നിരവധി പേരുടെ അഭിമുഖങ്ങളൂം നടത്തിയിട്ടുണ്ട്. സിനിമയിൽ ഡബിങ് കലാകാരിയായും പ്രവർത്തിക്കുന്നുണ്ട്. വിനോദ് കുമാർ-ടി കെ ഉഷാകുമാരി ദമ്പതികളുടെ മകളായി കോഴിക്കോടാണ് പാർവ്വതിയുടെ ജനനം. പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറി. കേന്ദ്രീയ വിദ്യാലയിൽ നിന്നുമാണ് പാർവ്വതി തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഔട്ട് ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് നോട്ട് ബുക്ക്, വിനോദയാത്ര, ഫ്ലാഷ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങൾ. ബാഗ്ലൂർ ഡെയ്സിലെത്തിയപ്പോൾ താരമായി വളർന്നു. തമിഴ് സിനിമയിലും ഹിറ്റുകളുമായി ഇതിനിടെ പാർവ്വതി നിറഞ്ഞു. 

ഔട്ട് ഓഫ് സിലബസിൽ എത്തുമ്പോൾ തന്നെ സിനിമയാണ് തന്റെ വഴിയെന്ന് പാർവ്വതി തിരിച്ചറിഞ്ഞിരുന്നു. പക്ഷേ ഔട്ട് ഓഫ് സിലബസ്, ഫ്‌ളാഷ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങളിലൊക്കെ പാർവ്വതി നിറഞ്ഞുനിന്നെങ്കിലും ഫ്‌ളാഷിൽ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ നായികയായിട്ടും തിരക്കുള്ള താരമായ് മാറാൻ കഴിഞ്ഞില്ല. ഈ സിനിമകളൊന്നും തന്നെ തിയറ്റർ വിജയം നേടിയില്ല. പൂ എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. സിനിമയിൽ അവസരങ്ങൾക്ക് പിറകെ പോകാൻ ഇനിയും പാർവ്വതിയെ കിട്ടില്ല. ഇതിനൊപ്പമാണ് സിനിമയിലെ വനിതാ കൂട്ടായ്മയുടെ മുന്നിൽ നിന്നുള്ള പോരാട്ടവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP