Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിൽ നടന്ന 'പേരൻപിന്റെ' പ്രിവ്യൂവിൽ നിന്നും പുറത്ത് വരുന്നത് മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയത്തികവിനുള്ള പ്രശംസ; മലയാളികൾ നിശ്ചയമായും കാണേണ്ട മമ്മൂട്ടി ചിത്രമെന്ന് ആരാധകർ; പ്രകൃതിയുമായി ചേർത്ത് സംവിധായകൻ റാം കഥ പറയുന്നത് 12 അധ്യായങ്ങളിലൂടെ

കൊച്ചിയിൽ നടന്ന 'പേരൻപിന്റെ' പ്രിവ്യൂവിൽ നിന്നും പുറത്ത് വരുന്നത് മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയത്തികവിനുള്ള പ്രശംസ; മലയാളികൾ നിശ്ചയമായും കാണേണ്ട മമ്മൂട്ടി ചിത്രമെന്ന് ആരാധകർ; പ്രകൃതിയുമായി ചേർത്ത് സംവിധായകൻ റാം കഥ പറയുന്നത് 12 അധ്യായങ്ങളിലൂടെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ പുതിയ സിനിമയായ പേരൻപിന്റെ പ്രിവ്യൂ ഷോ കഴിയുമ്പോൾ മികച്ച പ്രേക്ഷക പ്രതിരണമാണ് ഇപ്പോൾ ലഭിക്കുന്നത്. ഏതൊരു മലയാളിയും നിശ്ചയമായും കാണേണ്ട മമ്മൂട്ടി ചിത്രമാണിതെന്ന് പ്രിവ്യു കണ്ട ഏവരും പറയുന്നു. ഇടപ്പള്ളിയിലെ ലുലു മാളിലുള്ള പിവിആറിലാണ് ഞായറാഴ്‌ച്ച പേരൻപിന്റെ പ്രിവ്യു ഷോ നടന്നത്. ഫെബ്രുവരി ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇതിനോടകം സമൂഹ മാധ്യമത്തിലടക്കം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരിക-മാനസിക നിലയുള്ള ഒരു പെൺകുട്ടിയുടെയും അവളുടെ അച്ഛന്റെയും കഥയാണ് പേരൻപ്. നടി സാധന വേഷമിടുന്ന പാപ്പ എന്ന പെൺകുട്ടിയുടെ അച്ഛൻ അമുദൻ എന്ന ടാക്‌സി ഡ്രൈവറായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. തന്നെയും മകളെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ജീവിക്കാൻ തുടങ്ങുന്നതോടെയാണ് അമുദന്റെ ജീവിതം മാറുന്നത്. പിന്നീട് പാപ്പയും അമുദനും കടന്നുപോകുന്ന ജീവിതസങ്കീർണതകളിലൂടെയാണ് കഥ വികസിക്കുന്നത്.

'എനിക്ക് ഇങ്ങനെയൊരു മകളുണ്ടായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്യുമായിരുന്നെന്ന ചിന്തയാണ് ഈ ചിത്രത്തിലേക്ക് എന്നെ എത്തിച്ചത്. സ്‌നേഹത്തിന്റെ പാരമ്യത്തിൽ നിറയുന്ന കണ്ണീരാണ് ഇതിലുള്ളത്. ചിത്രത്തെപ്പറ്റിയും അമുദനെപ്പറ്റിയും ഞാനല്ല പറയേണ്ടത്. ചിത്രം കണ്ട് പ്രേക്ഷകരാണ് അത് വിലയിരുത്തേണ്ടത്. അവർക്ക് മുന്നിലേക്കാണ് അമുദനും പാപ്പയും എത്തുന്നത്''- ലോഞ്ചിങ്ങിനു ശേഷം മമ്മൂട്ടിയുടെ വാക്കുകൾ.

ചിത്രത്തിന്റെ സംവിധായകൻ റാം, നിർമ്മാതാവ് പി.എൽ. തേനപ്പൻ, ക്യാമറാമാൻ തേനി ഈശ്വർ, അഭിനേതാക്കളായ അഞ്ജലി, സാധന, അഞ്ജലി അമീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രിവ്യൂ കാണാൻ അഭിനേതാക്കളായ നിവിൻ പോളി, ഷറഫുദ്ദീൻ, അനു സിത്താര, ആശാ ശരത്, സംയുക്താ മേനോൻ, നിമിഷ സജയൻ, സംവിധായകരായ ജോഷി, സത്യൻ അന്തിക്കാട്, കമൽ, രഞ്ജിത്, ബി. ഉണ്ണികൃഷ്ണൻ, രഞ്ജി പണിക്കർ, ലിജോ ജോസ് പെല്ലിശ്ശേരി, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, ബാലചന്ദ്രൻ ചുള്ളിക്കാട്, മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP