Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാപ്പാ.. അപ്പാ ടാ..! മിഴി നിറയ്ക്കുന്ന ദൃശ്യങ്ങളുമായി മമ്മൂട്ടിയുടെ 'പേരൻപ്'; ചിത്രം ഫെബ്രുവരി ഒന്നിന് ലോകവ്യാപകമായി തിയേറ്ററുകളിൽ; സംവിധായകൻ റാം പുറത്തുവിട്ട 43 സെക്കൻഡ് വീഡിയോക്ക് മികച്ച പ്രതികരണം

പാപ്പാ.. അപ്പാ ടാ..! മിഴി നിറയ്ക്കുന്ന ദൃശ്യങ്ങളുമായി മമ്മൂട്ടിയുടെ 'പേരൻപ്'; ചിത്രം ഫെബ്രുവരി ഒന്നിന് ലോകവ്യാപകമായി തിയേറ്ററുകളിൽ; സംവിധായകൻ റാം പുറത്തുവിട്ട 43 സെക്കൻഡ് വീഡിയോക്ക് മികച്ച പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

പിണങ്ങിയിരിക്കുന്ന പാപ്പ, അവളെ ചിരിപ്പിക്കാൻ പട്ടിക്കുട്ടിയായി അഭിനയിക്കുന്ന അമുദൻ,  അതൊന്നും മകളെ സന്തോഷിപ്പിക്കുന്നില്ലെന്നറിയുമ്പോൾ നിസ്സഹായനായി വിങ്ങിപ്പൊട്ടുകയാണ് അയാൾ. കണ്ണു നനയിപ്പിക്കുന്ന ദൃശ്യങ്ങളാണ് 'പേരൻപ്' ടീം ഇന്നലെ പുറത്തുവിട്ട വീഡിയോയിൽ നിറയുന്നത്. 

മമ്മൂട്ടിയും സാധനയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫെബ്രുവരി 1 ന് ചിത്രം ലോകവ്യാപകമായി പ്രദർശനത്തെും.തങ്കമീൻകൾ, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റാം. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരൻപിലൂടെ റാം അവതരിപ്പിക്കുന്നത്.

അപ്രതീക്ഷിതമായി തന്നേയും മകളേയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ജീവിക്കാൻ തീരുമാനിക്കുന്നതോടെ, പാപ്പയുടെ അപ്പയും അമ്മയുമെല്ലാമായി മാറുകയാണ് അമുദൻ.എന്നാൽ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതോടെ പാപ്പയ്ക്ക് അമ്മ കൂടെയില്ലാത്തതിന്റെ വിഷമതകൾ അറിയേണ്ടി വരികയും പിന്നീട് ഇരുവരും കടന്നു പോകുന്ന ജീവിത സങ്കീർണതകളിലൂടെയുമാണ് കഥ വികസിക്കുന്നത്. അഞ്ജലി അമീറും ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തിൽനിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വർ ക്യാമറയും സൂര്യ പ്രഥമൻ എഡിറ്റിങ്ങും നിർവഹിച്ചു.

തമിഴകവും മലയാളികളുമെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'പേരൻപ്'. റോട്ടർഡാം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യപ്പെട്ടപ്പോൾ മുതൽതന്നെ ചിത്രത്തിനും റാമിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് ഷാങ്ഘായ് ഇന്റർനാഷണൽ ഫിലിം ഫെസ്‌റിവലിലും, ഗോവാ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമാ വിഭാഗത്തിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.

റാം ഇന്നലെ പുറത്തുവിട്ട ചിത്രത്തിലെ രംഗത്തിനും ഏറെ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ''ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മമ്മൂട്ടി സാറിനെ ഒരു ദശകത്തിനു ശേഷം തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്യുന്നു,'' എന്നാണ് പേട്ട സംവിധായകൻ കാർത്തിക് സുബ്ബരാജ് ട്വിറ്ററിൽ കുറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP