Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പൊറിഞ്ചു ഞാനായതിന്റെ പേരിൽ അഭിനയിക്കാതിരുന്നവരുണ്ട്; അത് സ്വാഭാവികം, നമ്മൾ അത്ര സക്സസ്ഫുൾ ആയിട്ടില്ലല്ലോ; കരിയറിലും ലൈഫിലും ജോസഫുണ്ടാക്കിയത് വലിയ മാറ്റമെന്നും ജോജു ജോർജ്ജ്; മലയാളത്തിലും തമിഴിലുമായി ഇനി ജോജുവിന്റേതായി വരാനിരിക്കുന്നത് എട്ടു ചിത്രങ്ങൾ

പൊറിഞ്ചു ഞാനായതിന്റെ പേരിൽ അഭിനയിക്കാതിരുന്നവരുണ്ട്; അത് സ്വാഭാവികം, നമ്മൾ അത്ര സക്സസ്ഫുൾ ആയിട്ടില്ലല്ലോ; കരിയറിലും ലൈഫിലും ജോസഫുണ്ടാക്കിയത് വലിയ മാറ്റമെന്നും ജോജു ജോർജ്ജ്; മലയാളത്തിലും തമിഴിലുമായി ഇനി ജോജുവിന്റേതായി വരാനിരിക്കുന്നത് എട്ടു ചിത്രങ്ങൾ

മറുനാടൻ ഡെസ്‌ക്‌

'ജോസഫി'ന്റെ വിജയത്തിനു ശേഷം ഹിറ്റ് മേക്കർ ജോഷി സംവിധാനം ചെയ്ത 'പൊറിഞ്ചു മറിയം ജോസി'ൽ കാട്ടാളൻ പൊറിഞ്ചുവായി തകർത്തിയിരിക്കുയാണ് ജോജു. മലയാളത്തിലും തമിഴിലുമായി എട്ടു ചിത്രങ്ങളാണ്, ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി രണ്ടു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര മേഖലയിൽ തുടരുന്ന ജോജുവിനെ കാത്തിരിക്കുന്നത്.

അതേസമയം പൊറിഞ്ചു തനിക്ക് വന്നു ചേർന്നതിനെക്കുറിച്ച് മനസു തുറക്കുകയാണ് ജോർജ്ജ്. പല നടന്മാരും ചെയ്യാനിരുന്നതാണ് 'പൊറിഞ്ചു മറിയം ജോസി'ലെ പൊറിഞ്ചു എന്ന കഥാപാത്രം. ജോസ് ആയിട്ട് ആദ്യം തന്നെ ചെമ്പനായിരുന്നു. പക്ഷേ, മറിയവും പൊറിഞ്ചുവും പലരും വരികയും ഇട്ടിട്ടുപോവുകയുമൊക്കെയുണ്ടായി. (പൊറിഞ്ചു) ഞാനായതിന്റെ പേരിൽ അഭിനയിക്കാതിരുന്നവരുമുണ്ട്. അത് സ്വാഭാവികം, നമ്മൾ അത്ര സക്സസ്ഫുൾ ആയിട്ടില്ലല്ലോ. എന്നാൽ, ഇവനെക്കൊണ്ട് ചെയ്യിക്കാമെന്ന് ജോഷി സാറിന് തോന്നിയ ഒരു കോൺഫിഡൻസിലാണ് കഥ മാറുന്നത്.

കരിയറിലും ലൈഫിലും ഏറ്റവും വലിയ മാറ്റമാണ് ജോസഫ് ഉണ്ടാക്കിയത്. ജോസഫിന് മുമ്പും നല്ലതേ സംഭവിച്ചിട്ടുള്ളൂ. പക്ഷേ, ജോസഫിനു ശേഷം നമ്മളെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിക്കുന്നത്. എനിക്ക് ഇഷ്ടപ്പെട്ട എല്ലാ സംവിധായകരോടൊപ്പവും വർക്ക് ചെയ്യാൻ പറ്റുന്നു എന്നതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ് -മലയാളത്തിലും തമിഴിലും. അത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ഇനി ഞാൻ അടങ്ങി ഒതുങ്ങി നല്ല രീതിയിൽ അഭിനയിക്കുകയാണ് വേണ്ടതെന്നും ജോജു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP