Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രഭാസ് ചിത്രം സാഹോ തിയേറ്ററുകളിലെത്തുന്നത് 2019ലെ സ്വാതന്ത്ര്യദിനത്തിൽ; ഹോളിവുഡ് ആക്ഷൻ കോറിയോഗ്രാഫർ സംവിധാനം ചെയ്യുന്ന സംഘട്ടനരംഗങ്ങൾ അടങ്ങിയ ട്രെയിലർ യൂട്യൂബിൽ സൂപ്പർ ഹിറ്റ് ; ബാഹുബലിക്കായി അഞ്ചു വർഷം സമർപ്പിച്ച പ്രഭാസിന്റെ പുത്തൻ വിസ്മയം കാണാൻ പ്രതീക്ഷയോടെ പ്രേക്ഷകർ

പ്രഭാസ് ചിത്രം സാഹോ തിയേറ്ററുകളിലെത്തുന്നത് 2019ലെ സ്വാതന്ത്ര്യദിനത്തിൽ; ഹോളിവുഡ് ആക്ഷൻ കോറിയോഗ്രാഫർ സംവിധാനം ചെയ്യുന്ന സംഘട്ടനരംഗങ്ങൾ അടങ്ങിയ ട്രെയിലർ യൂട്യൂബിൽ സൂപ്പർ ഹിറ്റ് ; ബാഹുബലിക്കായി അഞ്ചു വർഷം സമർപ്പിച്ച പ്രഭാസിന്റെ പുത്തൻ വിസ്മയം കാണാൻ പ്രതീക്ഷയോടെ പ്രേക്ഷകർ

മറുനാടൻ ഡെസ്‌ക്‌

ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിക്കു ശേഷം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന ത്രിഭാഷാ ചിത്രം സാഹോ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് തിയറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇറങ്ങുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും.

വൻ ആക്ഷൻ രംഗങ്ങളുള്ള ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചത് അബുദാബിയിലാണ്. ചിത്രത്തിലെ ഏതാനും രംഗങ്ങളും ലൊക്കേഷൻ ദൃശ്യങ്ങളും പ്രഭാസിന്റെ ജന്മദിനത്തിൽ പുറത്തുവിട്ടിരുന്നു. പ്രശസ്ത ഹോളീവുഡ് ആക്ഷൻ കോ-ഓർഡിനേറ്റർ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ.

ബാഹുബലിക്കുവേണ്ടി നീണ്ട അഞ്ച് വർഷം മാറ്റിവച്ച് സിനിമയോടുള്ള ആത്മസമർപ്പണം തെളിയിച്ച പ്രഭാസിന്റെ പുതിയ ചിത്രവും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ബാഹുബലി: ദി കൺക്ലൂഷന്റെ റിലീസിനു തൊട്ടുമുമ്പാണ് തകർപ്പൻ ആക്ഷൻ ചിത്രമായ സാഹോയുടെ ടീസർ പ്രഭാസ് പുറത്തുവിട്ടത്. ശ്രദ്ധാ കപൂർ നായികയായി എത്തുന്ന സാഹോയ്ക്ക് മൂന്ന് വ്യത്യസ്ത ഭാഷകളിൽ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

'റൺ രാജാ റൺ' എ സൂപ്പർഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകൻ സുജീത്താണ് സാഹോയുടെ സംവിധാനം നിർവഹിക്കുന്നത്. യുവി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയിൽ മലയാളത്തിൽ നിന്ന് ലാൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നുണ്ട്. ജാക്കി ഷ്രോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കർ, അരുൺ വിജയ്, മുരളി ശർമ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

ബാഹുബലിയുടെ ആർട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകൻ. ശങ്കർ ഇശാൻ ലോയ് ത്രയം സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആർ മഥിയും എഡിറ്റിങ് ശ്രീകർ പ്രസാദുമാണ് നിർവഹിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP