Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജ 'പ്രേമം': ബി ഉണ്ണികൃഷ്ണന്റെ കഴക്കൂട്ടം വിസ്മയ സ്റ്റുഡിയോവിൽ ആന്റി പൈറസി വിഭാഗം തെളിവെടുപ്പ്; ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു

വ്യാജ 'പ്രേമം': ബി ഉണ്ണികൃഷ്ണന്റെ കഴക്കൂട്ടം വിസ്മയ സ്റ്റുഡിയോവിൽ ആന്റി പൈറസി വിഭാഗം തെളിവെടുപ്പ്; ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു

തിരുവനന്തപുരം: പ്രേമം പൈറസി വിവാദത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്തെ വിസ്മയ സ്റ്റുഡിയോവിൽ തെളിവെടുപ്പ് നടത്തി. ആന്റി പൈറസി സെൽ വിഭാഗമാണ് തെളിവെടുത്ത് നടത്തിയത്. സെൻസറിംഗിനു മുമ്പായി സിനിമയുടെ ദൈർഘ്യം കുറച്ചത് വിസമയ സ്റ്റുഡിയോയിൽ വച്ചായിരുന്നു. നേരത്തെ മോഹൻലാലിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്റ്റുഡിയോ ഇപ്പോൾ സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ പേരിലാണ്.

സംഭവത്തിൽ ഗൂഢാലോചന കണ്ടെത്താൻ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ആളുകളിൽ നിന്നും തെളിവ് ശേഖരിക്കുന്നുണ്ട്. സിനിമാ മേഖലയിൽ ഉള്ളവർക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നും രണ്ട് ദിവസത്തിനകം പ്രതികളെ പിടികൂടാനവുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഡിവൈഎസ്‌പി ഇക്‌ബാലിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

കഴിഞ്ഞ ദിവസം ആന്റി പൈറസി സെൽ നടത്തിയ റെയ്ഡിൽ പ്രേമം ഉൾപ്പെടെയുള്ള പുതിയ മലയാള സിനിമകളുടെ വ്യാജ സിഡികൾ വൻതോതിൽ കണ്ടെടുത്തിരുന്നു. വ്യാജ സിഡികൾ കൈവശം വച്ചതിന്റെ പേരിൽ എട്ടുപേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലം, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം ബീമാപള്ളിയിലെ മൂന്ന് കടകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP