Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിലുക്കത്തിലെ കിടിലൻ ഡയലോഗിൽ മോഹൻലാലിന്റെയും പ്രിയദർശന്റെയും ഡബ്‌സ്മാഷ്; ഒപ്പം സിനിമയുടെ പ്രചാരണാർഥം ഏർപ്പെടുത്തിയ ഡബ്‌സ്മാഷ് വൈറലാകുന്നു

കിലുക്കത്തിലെ കിടിലൻ ഡയലോഗിൽ മോഹൻലാലിന്റെയും പ്രിയദർശന്റെയും ഡബ്‌സ്മാഷ്; ഒപ്പം സിനിമയുടെ പ്രചാരണാർഥം ഏർപ്പെടുത്തിയ ഡബ്‌സ്മാഷ് വൈറലാകുന്നു

മലയാളത്തിലെ എക്കാലത്തേയും വൻഹിറ്റുകളിലൊന്നായ കിലുക്കത്തിലെ മോഹൻലാലിന്റെയും ജഗതിയുടേയും സംഭാഷണങ്ങൾ മിക്കവർക്കും മനപ്പാഠമാണ്. ചിത്രത്തിൽ ലാലും ജഗതിയും തമ്മിൽ സംസാരിക്കുന്ന കണ്ണ്-മൂക്ക് ഡയലോഗ് ആരും മറന്നിട്ടുണ്ടാവില്ല. ഇപ്പോഴിതാ ആ ഡയലോഗ് മോഹൻലാലും സംവിധായകൻ പ്രിയദർശനും ചേർന്ന് ഡബ്‌സ്മാഷിലൂടെ വീണ്ടും ആരാധകർക്ക് മുന്നിലെത്തിച്ചിരിക്കുന്നു.

പ്രിയൻ- ലാൽ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രമായ ഒപ്പത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും ഡബ്‌സ്മാഷ് ചെയ്തത്. ഈ കണ്ണുകളുണ്ടല്ലോ...രണ്ട് വൈരക്കല്ല് എടുത്തു വച്ചതു പൊലീരിക്കും. മൂക്കിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ടെന്ന് ലാൽ പറയുമ്പോൾ മൂക്കില്ലേ...എന്ന പ്രിയൻ ചോദിക്കുന്നു. മൂക്കൊണ്ട്...പക്ഷേ നിന്റെ പോലത്തെ നത്ത് മൂക്കല്ലടേ എന്ന് ലാൽ മറുപടിയും പറയുന്നു..

സിനിമയുടെ പ്രചരാണാർഥം പ്രേക്ഷകർക്കു വേണ്ടി ഡബ്‌സ്മാഷ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മോഹൻലാൽ- പ്രിയൻ കൂട്ടുകെട്ടിലുള്ള ചിത്രങ്ങളിലെ ഡയലോഗുകൾ ഡബ്‌സ്മാഷായി ചെയ്ത് ഒപ്പം ടീമിന് അയച്ചുകൊടുക്കണം എന്നതാണ് മത്സരം. മികച്ച ഡബ്‌സ്മാഷ് വീഡിയോകൾക്ക് സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് മോഹൻലാൽ തന്റെ തന്നെ സിനിമയിലെ ഡബ്‌സ്മാഷുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ സാഗർ ഏലിയാസ് ജാക്കി എന്നു പേരു പറയുന്ന ഡബ്‌സ്മാഷ്, ലാൽ തന്റെ സുഹൃത്തും പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഉടമയുമായ സമീർ ഹംസയ്‌ക്കൊപ്പം ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP