Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇളയദളപതിയുടെ പിറന്നാൾ ദിനത്തിൽ പുറത്ത് വിടാനിരുന്ന പുലിയുടെ ടീസർ ചോർത്തി പുറത്ത് വിട്ടത് തിരുവനന്തപുരം സ്വദേശി; അറസ്റ്റിലായത് പ്രിയദർശന്റെ സ്റ്റുഡിയോയിലെ സൗണ്ട് മിക്‌സിങ് വിദ്യാർത്ഥി

ഇളയദളപതിയുടെ പിറന്നാൾ ദിനത്തിൽ പുറത്ത് വിടാനിരുന്ന പുലിയുടെ ടീസർ ചോർത്തി പുറത്ത് വിട്ടത് തിരുവനന്തപുരം സ്വദേശി; അറസ്റ്റിലായത് പ്രിയദർശന്റെ സ്റ്റുഡിയോയിലെ സൗണ്ട് മിക്‌സിങ് വിദ്യാർത്ഥി

ളയദളപതിയുടെ പിറന്നാൾ ദിനത്തിൽ പുറത്ത് വിടാനിരുന്ന പുലിയുടെ ടീസർ ചോർത്തി യുട്യൂബിലിട്ടതിന് അറസ്റ്റിലായത് തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി. തിരുവനന്തപുരം സ്വദേശിയും സൗണ്ട് മിക്‌സിങ് വിദ്യാർത്ഥിയുമായ മിഥുൻ ആണ് ടീസർ ഔദ്യോഗികമായി പുറത്ത് വിടും മുമ്പ് പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംവിധായകൻ പ്രിയദർശന്റെ ഫോർ ഫ്രയിംസ് എന്ന സ്റ്റുഡിയോയിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു മിഥുൻ

ഫോർ ഫ്രെയിംസിന്റെ മാനേജർ കല്യാണ സുന്ദരം നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇന്നലെ 41ാം പിറന്നാൾ ആഘോഷിച്ച വിജയ്ക്ക് പ്രത്യേക പിറന്നാൾ സമ്മാനമായി സിനിമയുടെ ട്രെയ്‌ലർ അർധരാത്രി 12 മണിക്ക് ആഘോഷപൂർവം അവതരിപ്പിക്കാനായിരുന്നു അണിയറപ്രവർത്തകരുടെ നീക്കം. എന്നാൽ സ്റ്റുഡിയോയിലെ ജീവനക്കാരനായ പയ്യൻ ട്രെയ്‌ലർ മൊബൈലിൽ പകർത്തി യുട്യൂബിലിടുകയായിരുന്നു.

പുലിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നിരുന്നത് ഫോർ ഫ്രെയിംസ് സ്റ്റുഡിയോ യിലായിരുന്നു. 100 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന ചിത്രം അതീവ രഹസ്യ മായിട്ടായിരുന്നു ചിത്രീകരണം നടത്തിയത്. ചിമ്പുദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നഡതാരം സുദീപാണ് വില്ലൻ വേഷത്തിൽ. ശ്രുതിഹാസൻ ആണ് നായിക. ചിത്രത്തിന്റെ ടീസർ പിന്നീട് ഇന്നലെ ഔദ്യോഗികമായി പുറത്തുവിട്ടു. സെപ്റ്റംബർ 17 നാണ് പുലി തിയറ്ററുകളിൽ എത്തുന്നത്.

ഇന്നലെ 41ാം പിറന്നാൾ ആഘോഷിച്ച വിജയ്ക്ക് പ്രത്യേക പിറന്നാൾ സമ്മാനമായി സിനിമയുടെ ട്രെയ്‌ലർ അർധരാത്രി 12 മണിക്ക് ആഘോഷപൂർവം അവതരിപ്പിക്കാനായിരുന്നു അണിയറ പ്രവർത്തകരുടെ നീക്കം. എന്നാൽ സ്റ്റുഡിയോയിലെ ജീവനക്കാരനായ പയ്യൻ ട്രെയ്‌ലർ മൊബൈലിൽ പകർത്തി യുട്യൂബിലിടുകയായിരുന്നു.

ഇന്നലെയാണ് ഇളയദളപതി പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ ആരാധകർക്കൊപ്പം സാമൂഹ്യപ്രവർത്തനങ്ങൾക്ക് കൂടി സമയം കണ്ടെത്തുന്ന വിജയ് ഇത്തവണ കുടുംബസമേതം ലണ്ടനിലാണുള്ളത്. അടുത്ത ആഴ്ച മാത്രമേ അദ്ദേഹം തിരിച്ചെത്തൂ. അതുകൊണ്ടു തന്നെ ആരാധകരുടെ കൂടെയല്ലാതെ വിജയ് ആഘോഷിക്കുന്ന ആദ്യ പിറന്നാൾ ദിനമാകും ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP