Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വശത്തെ ചുമരിൽ ആൾദൈവം നിത്യാനന്ദയെങ്കിൽ മറുവശത്ത് പോൺതാരം ജോണി സിൻസും; യോഗിബാബു ചിത്രം പപ്പിയുടെ പോസ്റ്ററിനെതിരെ ശിവസേന രംഗത്ത്;മതവികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് ആരോപണം

ഒരു വശത്തെ ചുമരിൽ ആൾദൈവം നിത്യാനന്ദയെങ്കിൽ മറുവശത്ത് പോൺതാരം ജോണി സിൻസും; യോഗിബാബു ചിത്രം പപ്പിയുടെ പോസ്റ്ററിനെതിരെ ശിവസേന രംഗത്ത്;മതവികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് ആരോപണം

സ്വന്തം ലേഖകൻ

യോഗി ബാബു പ്രധാനവേഷത്തിലെത്തുന്ന പപ്പി എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ വിവാദവും തലപ്പൊക്കി. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിൽ ആൾദൈവം നിത്യാനന്ദയും പോൺതാരം ജോണി സിൻസും പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് വഴി തുറന്നിരിക്കുന്നത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന കാര്യമാണിതെന്ന് ആരോപിച്ച് ശിവസേന രംഗത്തുവന്നു.

'നിത്യാനന്ദയുടെ ചിത്രം പോൺതാരത്തിനൊപ്പം നൽകിയതിലൂടെ അദ്ദേഹത്തെ നിന്ദിക്കുകയാണ് ചെയ്യുന്നത്. ഇത് നിത്യാനന്ദ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുന്നു.' തമിഴ്‌നാട് ശിവസേന വിഭാഗം ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടി ശിവസേന സംസ്ഥാന പ്രസിഡന്റ് എ.സെൽവം പോസ്റ്ററിനെതിരെ പരാതി നൽകി.

പോസ്റ്റർ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് എ.സെൽവം പരാതിയിൽ പറയുന്നത്. നവാഗതനായ നാട്ടുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേൽസ് ഇന്റർനാഷ്ണലിന്റെ ബാനറിൽ ഇസ്രൈ ഗണേശ് ആണ് ചിത്രം നിർമ്മിക്കുന്നത്.

കോമഡി ചിത്രമായ പപ്പിയിൽ യുവനടൻ വരുൺ യോഗി ബാബുവിനൊപ്പം വേഷമിടുന്നു. വേൽസ് ഇന്റർനാഷ്ണലിന്റെ ബാനറിൽ ഇസ്രൈ ഗണേശ് ആണ് ചിത്രം നിർമ്മിക്കുന്നത്..

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP