Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മെഗാതാരം മമ്മൂട്ടിയുടെ 'പുതിയ നിയമ'ത്തിന്റെ ടീസർ പുറത്തിറങ്ങി; ചാനൽ സിനിമാ നിരൂപണങ്ങളെ പരിഹസിക്കുന്ന അഡ്വ. ലൂയിസ് പോത്തനെ കാണാം

മെഗാതാരം മമ്മൂട്ടിയുടെ 'പുതിയ നിയമ'ത്തിന്റെ ടീസർ പുറത്തിറങ്ങി; ചാനൽ സിനിമാ നിരൂപണങ്ങളെ പരിഹസിക്കുന്ന അഡ്വ. ലൂയിസ് പോത്തനെ കാണാം

പുതിയ നിയമം എന്ന മമ്മൂട്ടിച്ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. എ.കെ.സാജൻ രചനയും, സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പുത്തൻ ഗെറ്റപ്പിലാണ് മെഗാ സ്റ്റാർ എത്തുന്നത്.

ചാനലുകളിലെ സിനിമാനിരൂപണങ്ങളെ പരിഹസിക്കുന്ന തരത്തിലാണ് ടീസറിന്റെ ആദ്യഭാഗം. കമ്മ്യൂണിസ്റ്റ് സഹയാത്രികനായ അഡ്വ. ലൂയിസ് പോത്തൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലൂയിസ് പോത്തന്റെ ഔദ്യോഗിക ജീവിതത്തിലും, കുടുംബജീവിതത്തിലുമുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ലൂയിസ് പോത്തന്റെ ഭാര്യയായ വാസുകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയൻതാരയാണ്. ഭാസ്‌ക്കർ ദ റാസ്‌ക്കലിന് ശേഷം നയൻതാര വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്ന ചിത്രമാണിത്. വി.ജി ഫിലിംസിന്റെ ബാനറിൽ ജിയോ എബ്രഹാം, പി.വേണുഗോപാൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP