Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'പുതുമഴയായി വന്നു നീ' പുതിയ ശബ്ദത്തിൽ; ആകാശഗംഗ 2 വിന് മുന്നോടിയായി ഗാനത്തിന്റെ കവർ ആലപിച്ചിരിക്കുന്നത് നടൻ റിയാസിന്റെ ഭാര്യ ശബ്‌നം; മലയാളത്തിലെ ഹൊറർ സിനിമാ ചരിത്രം മാറ്റിയെഴുതിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തുവരുന്നത് ഓണത്തിന്

'പുതുമഴയായി വന്നു നീ' പുതിയ ശബ്ദത്തിൽ; ആകാശഗംഗ 2 വിന് മുന്നോടിയായി ഗാനത്തിന്റെ കവർ ആലപിച്ചിരിക്കുന്നത് നടൻ റിയാസിന്റെ ഭാര്യ ശബ്‌നം; മലയാളത്തിലെ ഹൊറർ സിനിമാ ചരിത്രം മാറ്റിയെഴുതിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തുവരുന്നത് ഓണത്തിന്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇരുപതു വർഷം മുമ്പ് മലയാളസിനിമയിൽ തരംഗമായ വിനയൻ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നതിനു മുന്നോടിയായി ആദ്യ ഭാഗത്തിലെ ഹിറ്റ് ഗാനം 'പുതുമഴയായി വന്നൂ നീ' പുതിയ ശബ്ദത്തിൽ പുറത്തിറങ്ങി.

മലയാളത്തിലെ ഹൊറർ സിനിമകളുടെ ചരിത്രം ആകാശഗംഗ മാറ്റിയെഴുതിയപ്പോൾ ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു 'പുതുമഴയായി വന്നു നീ' എന്ന ഗാനം. സിനിമയുടെ ആദ്യ ഭാഗത്തിലെ നായകനായിരുന്ന റിയാസിന്റെ ഭാര്യ ശബ്‌നമാണ് പാട്ട് പാടിയിരിക്കുന്നത്. ചിത്രയായിരുന്നു ഒറിജിനൽ ഗാനം ആലപിച്ചിരുന്നത്.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, ഹരീഷ് കണാരൻ, രാജാമണി, പുതുമുഖം ആരതി, എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കൾ. സംവിധാനം വിനയൻ തന്നെ. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറർ ചിത്രം ഒരുങ്ങുന്നത്. ഡോൾബി അറ്റ്‌മോസിൽ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്‌സിങ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ആകാശഗംഗ 2 ഓണത്തിന് തീയറ്ററുകളിൽ എത്തും. 1999 ലാണ് ആകാശഗംഗ പുറത്തിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP