Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയവും സൗഹൃദവും കോർത്തിണക്കി ഒരുങ്ങുന്ന ചിത്രത്തിൽ പ്രിയതാരം ബാലയും രാഹുൽ മാധവും; പാലക്കാടിന്റെ പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിൽ സസ്‌പെൻസ് ഘടകങ്ങളും ഏറെയെന്ന് അണിയറ പ്രവർത്തകർ; ചിരിയുടെ മേമ്പൊടിയുമായി ബിജുക്കുട്ടനും സാജു കൊടിയനും

പ്രണയവും സൗഹൃദവും കോർത്തിണക്കി ഒരുങ്ങുന്ന ചിത്രത്തിൽ പ്രിയതാരം ബാലയും രാഹുൽ മാധവും; പാലക്കാടിന്റെ പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിൽ സസ്‌പെൻസ് ഘടകങ്ങളും ഏറെയെന്ന് അണിയറ പ്രവർത്തകർ; ചിരിയുടെ മേമ്പൊടിയുമായി ബിജുക്കുട്ടനും സാജു കൊടിയനും

മറുനാടൻ ഡെസ്‌ക്‌

യുവതാരങ്ങളിൽ ശ്രദ്ധേയരായ രാഹുൽ മാധവ്, ബാല, അഷ്‌കർ സൗദാൻ, ആര്യൻ, അബിൻ ജോൺ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിച്ചു. കലാമൂല്യവും ജനപ്രിയവുമായ സിനിമകൾ നിർമ്മിക്കുന്ന ബെൻസി പ്രൊഡക്ഷൻസിന്റെ ഏഴാമത്തെ ചിത്രമാണ് ഈ സിനിമ. ചിത്രത്തിന്റെ ടൈറ്റിൽ ആയിട്ടില്ല.

വൻ താരനിര അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം പാലക്കാടും സമീപ പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. വ്യത്യസ്തമായ സൗഹൃദത്തിന്റെ കഥയാണ് സിനിമ പറയുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പ്രണയം, കോമഡി, ആക്ഷൻ എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള സിനിമ വളരെ രസകരമായി കഥ പറഞ്ഞുപോകുന്ന പുതുമയുള്ള ചിത്രം കൂടിയാണ്.

പാലക്കാടിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഒട്ടേറെ പുതുമയുള്ള ചിത്രം സസ്‌പെൻസ് നിറഞ്ഞത് കൂടിയായതിനാൽ കഥാ പശ്ചാത്തലം വെളിപ്പെടുത്താനാവില്ലെന്ന് സംവിധായകൻ ദിലീപ് നാരായണൻ പറഞ്ഞു. കുടുംബ പ്രേക്ഷകർക്കും യൂത്തിനും ഏറെ ഇഷ്ടപ്പെടുന്ന സിനിമയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദം പ്രമേയമായി വരുന്ന ഒട്ടേറെ ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും വളരെ ഹൃദ്യമായി സൗഹൃദത്തിന്റെ രസവും നോവും ആഹ്‌ളാദവുമൊക്കെ ഈ ചിത്രം ഒപ്പിയെടുക്കുന്നു.

അപ്രതീക്ഷിതമായി വരുന്ന ചില തിരിച്ചടികളെ വളരെ പോസിറ്റീവായി കണ്ട് അതിജീവിക്കുന്ന ഈ ചെറുപ്പക്കാരുടെ ജീവിതം പുതിയൊരു സന്ദേശം കൂടി യൂത്തിന് പകർന്നു നൽകുകയാണ്. രാഹുൽ മാധവ് (കണ്ണൻ) അഷ്‌കർ സൗദാൻ(അജു), ആര്യൻ (അപ്പു), അബിൻ ജോൺ(വിക്കി) ഈ സൗഹൃക്കൂട്ടമാണ് പ്രേക്ഷകരെ രസിപ്പിക്കുന്നത്. ഇവരുടെ സൗഹൃദ ജീവിതത്തിലേക്ക് കടന്നുവരുന്ന വില്ലനാണ് ബാല(രംഗനാഥൻ). ബാല പ്രതിനായക വേഷത്തിലാണ് ചിത്രത്തിലുള്ളത്.

നീരജ (ശാലിനി)യാണ് നായിക. നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. പാലക്കാട്, ഒറ്റപ്പാലം, പൊന്നാനി, പൊള്ളാച്ചി എന്നിവിടങ്ങളിൽ ചിത്രീകരിച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂർത്തീകരിക്കുന്നത്. രാഹുൽ മാധവ് , ബാല, ബിജുക്കുട്ടൻ, അഷ്‌കർ സൗദാൻ, ആര്യൻ, അബിൻ ജോൺ, സാജു കൊടിയൻ, സായ്കുമാർ, കോട്ടയം പ്രദീപ്, കിച്ചു, അമീർ നിയാസ്, നവാസ് ബക്കർ, ചാലി പാല, മേഘനാഥൻ, ഉണ്ണി നായർ, ബോബൻ ആലുംമ്മൂടൻ, നീരജ, ആര്യനന്ദ, ബിസ്മി നവാസ്, നീന കുറുപ്പ്, സ്‌നേഹ മറിമായം, സീത എന്നിവരാണ് അഭിനേതാക്കൾ. ബാനർ- ബെൻസി പ്രൊഡക്ഷൻസ്, നിർമ്മാണം-ബേനസീർ, സംവിധാനം -ദിലീപ് നാരായണൻ , ഛായാഗ്രഹണം - പി.സുകുമാർ, കഥ/തിരക്കഥ - വിവേക്, മുഹമ്മദ് ഹാഷിം.

ഗാനരചന - എസ് രമേശൻ നായർ, ബി ഹരിനാരായണൻ, സംഗീതം - വിഷ്ണു മോഹൻ സിത്താര, മധു ബാലകൃഷ്ണൻ, എഡിറ്റർ - ലിജോ പോൾ, കലാസംവിധാനം - അജയ് മങ്ങാട്, ദേവൻ കൊടുങ്ങല്ലൂർ, മേക്കപ്പ് - രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സോബിൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ - അനീഷ് പെരുമ്പിലാവ്, ചീഫ് അസോസിയേറ്റ് - ഷൈജു കെ. ജി, സ്റ്റിൽസ് - നൗഷാദ് കണ്ണൂർ, പി ആർ ഒ - പി ആർ സുമേരൻ,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - അഭിലാഷ് പൈങ്ങോട്, പ്രൊഡക്ഷൻ മാനേജർ - ശ്രീജിത്ത് ബാബു, ഓഫീസ് നിർവ്വഹണം - റാഷിദ് ആനപ്പടി, ബിന്ദുരാജ്, സംവിധാന സഹായികൾ - ബോബി സത്യശീലൻ, ആസിഫ കുറ്റിപ്പുറം, ജിജി കെ യു, വൈശാഖ് തമ്പി, ഹേമലത ഇരിങ്ങാലക്കുട എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP