Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൂടൻ രംഗങ്ങളുമായി റായ് ലക്ഷ്മിയുടെ ജൂലി 2 പ്രദർശനത്തിനൊരുങ്ങുന്നു; രാഷ്ട്രീയത്തിന്റെയും അധോലോകത്തിന്റെയും ഇരുണ്ട രഹസ്യങ്ങളെ തുറന്നുകാട്ടുന്നു ചിത്രത്തിൽ റായ് ലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു; ചിത്രത്തിന്റെ ചൂടൻ ടീസർ പുറത്തിറങ്ങി

ചൂടൻ രംഗങ്ങളുമായി റായ് ലക്ഷ്മിയുടെ ജൂലി 2 പ്രദർശനത്തിനൊരുങ്ങുന്നു; രാഷ്ട്രീയത്തിന്റെയും അധോലോകത്തിന്റെയും ഇരുണ്ട രഹസ്യങ്ങളെ തുറന്നുകാട്ടുന്നു ചിത്രത്തിൽ റായ് ലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു; ചിത്രത്തിന്റെ ചൂടൻ ടീസർ പുറത്തിറങ്ങി

മറുനാടൻ മലയാളി ഡെസ്‌ക്

ക്ഷിണേന്ത്യൻ താരമായ റായി ലക്ഷ്മി ജൂലി 2 വിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്നു. 50 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.

ദീപക് ശിവദാസണി സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയത്തിന്റെയും അധോലോകത്തിന്റെയും ഇരുണ്ട രഹസ്യങ്ങളെ തുറന്നുകാട്ടുന്നു. 50 സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ പ്രേക്ഷകർക്ക് വളരെ പ്രതീക്ഷ നൽകുന്നു. കഥാപാത്രത്തെക്കുറിച്ച് അധികം ഒന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും കാഴ്ചക്കാർക്ക് മനോഹരമായ ദൃശ്യങ്ങൾ അടങ്ങുന്നതാകും ചിത്രമെന്ന പ്രത

2004 ൽ പുറത്തിറങ്ങിയ ജൂലി എന്ന സിനിമയിലൂടെ പ്രശസ്തയായ നേഹ ധൂപിയയെ ആരും മറക്കാൻ സാധ്യതയില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ താല്പര്യമില്ലെന്നത് നേഹ വ്യക്തമാക്കിയിരുന്നു. ഇതാണ് തെന്നിന്ത്യൻ താരം റായ് ലക്ഷ്മിക്ക് നറുക്ക് വീഴാൻ കാരണമായത്. രതി അഗ്‌നിഹോത്രി, സാഹുൽ സലാതിയ, ആദിത്യ ശ്രീവാസ്തവ, രവി കിഷൻ, പങ്കജ് ത്രിപാഠി, നിശികാന്ത് കാമന്ത് എന്നിവർ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

ഒക്ടോബർ 6 ന് തിയേറ്ററുകളിൽ ചിത്രം എത്തുമ്പോൾ പ്രേക്ഷകരെ നിരാശരാക്കിയില്ലെന്ന് പ്രതീക്ഷയാണ് ടീസർ നൽകുന്നത്. 'ബോൾഡ്, ബ്യൂട്ടിഫുൾ ആൻഡ് ബ്ലെസ്ഡ്' എന്ന സിനിമയുടെ ടാഗ്ലൈനുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ജൂലി 2 ന്റെ ടീസർ കാണാം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP