Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓണത്തിന് 'രാജാധിരാജ' വരുന്നു; മമ്മൂട്ടിച്ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങി

ഓണത്തിന് 'രാജാധിരാജ' വരുന്നു; മമ്മൂട്ടിച്ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങി

മ്മൂട്ടി നായകനാകുന്ന 'രാജാധിരാജ'യുടെ ആദ്യ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. നവാഗതനായ അജയ് വാസുദേവാണ് ഈ കോമഡി-ആക്ഷൻ ചിത്രം സംവിധാനം ചെയ്യുന്നത്.

സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തുക്കളായ ഉദയ് കൃഷ്ണ, സിബി കെ തോമസ് എന്നിവർ ചേർന്നാണ് സിനിമ രചിച്ചത്. ലക്ഷ്മി റായ് ആണ് രാജാധിരാജയിലെ നായിക. അണ്ണൻതമ്പി, ചട്ടമ്പിനാട് എന്നിവയ്ക്കുശേഷം മമ്മൂട്ടിയോടൊപ്പം ലക്ഷ്മി റായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും.

ജോയ് മാത്യു, സിദ്ദിഖ്, ലെന എന്നിവരാണ് മറ്റ് താരങ്ങൾ. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ജോജു ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ സന്തത സഹചാരിയായി വേഷമിടുന്നു. എം കെ നാസറും സി എസ് സ്റ്റാൻലിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പൊള്ളാച്ചി, കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് രാജാധിരാജ ചിത്രീകരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP