Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റീലിസ് ചെയ്തിട്ട് 2500 തിയേറ്ററിലും ഹൗസ് ഫുൾ; കേരളത്തിൽ മാത്രം 250 തിയേറ്ററിൽ; പാലക്കാട്ട് 20 തിയേറ്ററിലും തിരക്ക്; സ്റ്റൈൽ മന്നന്റെ 64 ാം ജന്മദിനം ചരിത്രത്തിലേക്ക്

റീലിസ് ചെയ്തിട്ട് 2500 തിയേറ്ററിലും ഹൗസ് ഫുൾ; കേരളത്തിൽ മാത്രം 250 തിയേറ്ററിൽ; പാലക്കാട്ട് 20 തിയേറ്ററിലും തിരക്ക്; സ്റ്റൈൽ മന്നന്റെ 64 ാം ജന്മദിനം ചരിത്രത്തിലേക്ക്

സ്‌റ്റൈൽ മന്നൻ രജനിക്ക് പിറന്നാൾ സമ്മാനമായി തിയേറ്ററുകളിലെത്തിയ ലിങ്കയ്ക്ക് എങ്ങും വൻവരവേല്പ്. ലോകമൊട്ടാകെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർതാരം രജനിയുടെ ലിങ്ക 2500 തിയേറ്ററുകളിലാണ് ഇന്നലെ ഹൗസ് ഫുളായി പ്രദർശനം നടത്തിയത്.  തമഴിനാട്ടിൽ എഴുനൂറിൽപരം തിയേറ്ററുകളിലും കേരളത്തിൽ 250 തീയേറ്റുകളിലും റീലിസ് ചെയ്ത ചിത്രത്തെ വരവേല്ക്കാൻ ആരാധകർ എങ്ങും തടിച്ചുകൂടിയ കാഴ്‌ച്ചയാണ് കണ്ടത്. ഇതോടെ രജനീകാന്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ റിലീസ് എന്ന് വിശേഷിപ്പിക്കുന്ന ലിങ്കയുടെ പ്രദർശനം ചരിത്രത്തിലിടം നേടിയിരിക്കുകയാണ്.

രജനിയുടെ കൂറ്റൻ കട്ടൗട്ടുകളും പോസ്റ്ററുകളുമായാണ് ആരാധകർ സിനിമയെ വരവേറ്റത്. ചെന്നൈയിൽ ചിത്രത്തിന്റെ റിലീസിങ് കേന്ദ്രങ്ങളിലെല്ലാം നാല് ദിവസത്തെ റിസർവേഷൻ ടിക്കറ്റുകൾ നേരത്തെ വിറ്റഴിഞ്ഞിരുന്നു. രജനീകാന്തിന്റെ പിറന്നാൾ ദിനം കൂടിയായതുകൊണ്ട് ആരാധകരെല്ലാം വളരെ ആവേശത്തിലാണ്. യന്തിരന് ശേഷം ഇത്രയും വരവേല്പ് ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്നത് ആദ്യമായാണ്.

റിലീസിങിന് മുമ്പേതന്നെ ചിത്രം 80 കോടിയുടെ ലാഭം നേടിക്കഴിഞ്ഞു. ഓഡിയോ റൈറ്റ്, റിലീസിങ് റൈറ്റ്, ചാനൽ റൈറ്റ് തുടങ്ങിയവയിലൂടെ 200 കോടി രൂപയാണ് ലിംഗ നേടിയിരിക്കുന്നത്.120 കോടി മുതൽ മുടക്കിലാണ് ചിത്രം നിൽമ്മിച്ചിരുന്നത്. തീയേറ്റർ റൈറ്റിൽ തമിഴ് പതിപ്പിന് 71 കോടി രൂപയും തെലുങ്ക് പതിപ്പിന് 25 കോടി രൂപയും ലഭിച്ചു. മൂന്ന് ഭാഷകളിലായുള്ള സാറ്റ്‌ലൈറ്റ് റൈറ്റ് 65 കോടി രൂപയാണ്. ഓഡിയോ റൈറ്റ് 10 കോടിയും.
 
ലിങ്ക റിലീസ് ചെയ്യണമെങ്കിൽ പത്ത് കോടി കെട്ടിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടിരുന്നു. അഞ്ച് കോടി കോടതി രജിസ്ട്രിയിൽ ബാങ്ക് ഗ്യാരണ്ടിയായും അഞ്ച് കോടി പണമായി ബാങ്കിലും വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് അടച്ചാൽ മാത്രമേ റിലീസിങ് പാടുള്ളൂ എന്നാണ് ഉത്തരവ്. ലിങ്കയുടെ കഥ മോഷ്ടിച്ചതാണെന്നാരോപിച്ച് കെ.ആർ. രവിരത്‌നം സമർപ്പിച്ച ഹരജിയിൽ കീഴ്‌കോടതിയെ സമീപിക്കാൻ സമയം നൽകിയതിനാലായിരുന്നു ഉത്തരവ്.

കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത് ഇരട്ട വേഷത്തിലാണ് എത്തുന്നത്. സോനാക്ഷി സിൻഹയും അനുഷ്‌കാ ഷെട്ടിയുമാണ് ചിത്രത്തിലെ നായികമാർ.  രജനിക്ക് ആരാധകരുള്ള ജപ്പാനിൽ സിനിമ ഡബ്ബ് ചെയ്ത് പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP