Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിക്കറ്റ് കളിച്ച് തലൈവറും ലേഡി സുപ്പർസ്റ്റാറും; കൂട്ടിന് യോഗി ബാബുവും; വൈറലായി ദർബാറിന്റെ ലോക്കേഷൻ ചിത്രങ്ങൾ

ക്രിക്കറ്റ് കളിച്ച് തലൈവറും ലേഡി സുപ്പർസ്റ്റാറും; കൂട്ടിന് യോഗി ബാബുവും; വൈറലായി ദർബാറിന്റെ ലോക്കേഷൻ ചിത്രങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഏ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുകയാണ്. നയൻതാരയും രജനികാന്തും ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.രജനികാന്ത് 25 വർഷത്തിനു ശേഷം പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ദർബാർ. അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. പൊലീസ് യൂണിഫോമിൽ നിറയെ ആയുധങ്ങളുടെ ബാക്ക്ഗ്രൗണ്ടിലുള്ള രജനികാന്തായിരുന്നു ഫസ്റ്റ്ലുക്ക്.

മുംബൈയിലെ ലൊക്കേഷനിൽ ഇരുവരും ക്രിക്കറ്റ് കളിക്കുന്നതിന്റെ ഷൂട്ടിങ് ദൃശ്യങ്ങളാണ് പുറത്തു വന്നത്. എആർ മുരുകദോസ് ആദ്യമായി രജനികാന്തുമായി ഒന്നിക്കുന്ന ചിത്രമാണ് ദർബാർ. ചിത്രത്തിൽ രജനികാന്ത് ഇരട്ടവേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന് ആദ്യം റിപ്പോർട്ടുണ്ടായിരുന്നു.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എആർ മുരുഗദോസ്-രജനികാന്ത് ചിത്രം ദർബാർ. രജനീകാന്ത് 25 വർഷങ്ങൾക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ നായികയായി ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് രജനികാന്തും നയൻതാരയും. അതിനിടെ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നു.

പൊലീസ് ഓഫീസറായും സാമൂഹ്യ പ്രവർത്തകനായും രജനികാന്ത് അഭിനയിക്കുന്നുവെന്നാണ്‌റിപ്പോർട്ടുകൾ. 1992 ൽ പുറത്തിറങ്ങിയ പാണ്ഡ്യനിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്. സന്തോഷ് ശിവനാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധായകൻ.

രജനികാന്തും എ.ആർ മുരുഗദോസും ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് ദർബാർ. പേട്ട എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന മറ്റൊരു രജനി ചിത്രം കൂടിയായിരിക്കും ദർബാർ.ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയൻതാരയും ഒന്നിക്കുന്നത്. 'ചന്ദ്രമുഖി', 'കുശേലൻ', 'ശിവാജി' എന്നീ ചിത്രങ്ങൾക്കു ശേഷം നയൻതാര തലൈവർക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ദർബാറി'നുണ്ട്. 2020 ൽ പൊങ്കലിന് റിലീസ് ചെയ്യാവുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്.

'തുപ്പാക്കി','ഗജിനി' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്'സർക്കാറി'നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദർബാർ'. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം '2.0'ന്റെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് ആണ് 'ദർബാറും' നിർമ്മിക്കുന്നത്. മുരുഗദോസിന്റെ 'കത്തി' (2014) എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് നിർമ്മാണരംഗത്തേക്ക് കടന്നുവന്ന ലൈക പ്രൊഡക്ഷൻസ് വീണ്ടും മുരുഗദോസ് ചിത്രത്തിനു വേണ്ടി കൈകോർക്കുന്നു എന്നതും യാദൃശ്ചികമാണ്.സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫർ. ദളപതി'യ്ക്ക് ശേഷം നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് രജനീകാന്ത് ചിത്രത്തിന് സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP