Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റൈൽമന്നനെ മണ്ടനും കോമാളിയുമായി ചിത്രീകരിച്ച് ഹിന്ദി സിനിമ 'മേം ഹൂം രജനീകാന്ത്'; കോടതിയെ സമീപിച്ച് പ്രദർശനം തടഞ്ഞ ഇടക്കാല ഉത്തരവ് നേടിയെടുത്ത് രജനി

സ്റ്റൈൽമന്നനെ മണ്ടനും കോമാളിയുമായി ചിത്രീകരിച്ച് ഹിന്ദി സിനിമ 'മേം ഹൂം രജനീകാന്ത്'; കോടതിയെ സമീപിച്ച് പ്രദർശനം തടഞ്ഞ ഇടക്കാല ഉത്തരവ് നേടിയെടുത്ത് രജനി

ചെന്നൈ: രജനീകാന്തിനോട് തമിഴ്‌നാട്ടുകാർക്കുള്ള ആരാധന പ്രത്യേകം പറഞ്ഞറിയിക്കേണ്ട കാര്യമുണ്ടാകില്ല.. അങ്ങനെയുള്ള രജനിയെ കളിയാക്കി ഒരു ഹിന്ദി സിനിമ ഇറങ്ങിയാൽ ഹിന്ദി വിരുദ്ധരായ തമിഴ് സിനിമാ പ്രേമികൾ വെറുതേ ഇരിക്കുമോ? ഇല്ലെന്ന കാര്യം ഉറപ്പാണ്. എന്നാൽ പ്രശ്‌നം വഷളാകും മുമ്പ് തന്റെ പേരിട്ട് സിനിമക്കെതിരെ കോടതിയെ സമീപിച്ച് പ്രദർശനം തടഞ്ഞ ഹർജി നേടിയെടുത്തും സ്റ്റൈൽ മന്നൻ.

ബോളിവുഡ് ചിത്രം ' മേ ഹൂം രജനികാന്ത്' ന്റെ റിലീസും പ്രദർശനവും തടയണമെന്നാവശ്യപ്പെട്ടാണ് രജനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതാദ്യമായാണ് രജനി ഒരു കാര്യത്തിനായി കോടതിയെ സമീപിക്കുന്നത്. അതും യഥാർത്ഥ പേരായ ശിവാജി റാവുവായാണ് രജനി കോടതിയിലെത്തിയത്. കൂടാതെ ഒരു സെലിബ്രിറ്റി 'വ്യക്തിപരമായ അവകാശ' സംരക്ഷണവും അതിനെതിരെയുള്ള കടന്നുകയറ്റവുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

തന്റെ ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ തന്റെ പേരോ വ്യക്തിത്വമോ ഏതെങ്കിലും രചനയിലോ, സിനിമപോലുള്ള ഉല്പന്നങ്ങളിലോ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് രജനി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 'രജനികാന്തിന്റെ അഭിനയിക്കാനുള്ള കഴിവും, വ്യക്തിപ്രഭാവവും, സ്‌റ്റൈലും, മാനറിസങ്ങളും സംസാര രീതിയുമെല്ലാം ഏറെ ജനപ്രിയമാണ്. പല ചിത്രങ്ങളിലെയും മികച്ച പ്രകടനങ്ങളും സ്റ്റണ്ടുകളും, ഡയലോഗുകളും രജനിയെ പ്രശസ്തനാക്കിയപ്പോഴും അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ വെറും സാധാരണക്കാരനായി നിലനിന്നു. ' അദ്ദേഹം കോടതിയെ അറിയിച്ചു.

മേം ഹൂം രജനികാന്ത് എന്ന സിനിമയിൽ തന്റെ പേര് ഉപയോഗിക്കുന്നതിന് മുന്നോടിയായി നിർമ്മാതാക്കൾ അനുമതി തേടിയിരുന്നില്ലെന്ന് കാണിച്ചാണ് താരം കോടതിയിൽ ഹർജി സമർപ്പിച്ചത്. തുടർന്ന് കേസ് പരിഗണിക്കുന്നത് 22ലേക്ക് മാറ്റിവച്ച കോടതി അതുവരെ സിനിമ പുറത്തിറങ്ങുന്നത് സ്റ്റേ ചെയ്തു. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്. തമിവാനനാണ് രജനിയുടെ ഹരജി പരിഗണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP