Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സേക്രഡ് ഗെയിംസി'ൽ നഗ്നരംഗങ്ങൾ അഭിനയിക്കുമ്പോൾ എനിക്ക് വിഷമമൊന്നും തോന്നിയില്ല; വാട്‌സാപ്പിൽ ക്ലിപ്പുകൾ ചോർന്നപ്പോൾ മുതൽ എല്ലാവരും എന്നെ കാണുന്നത് പോൺതാരത്തെ പോലെ; ആരോടും പരിഭവമില്ലെന്ന് രാജ്ശ്രീ ദേശ്പാണ്ഡെ

'സേക്രഡ് ഗെയിംസി'ൽ നഗ്നരംഗങ്ങൾ അഭിനയിക്കുമ്പോൾ എനിക്ക് വിഷമമൊന്നും തോന്നിയില്ല; വാട്‌സാപ്പിൽ ക്ലിപ്പുകൾ ചോർന്നപ്പോൾ മുതൽ എല്ലാവരും എന്നെ കാണുന്നത് പോൺതാരത്തെ പോലെ; ആരോടും പരിഭവമില്ലെന്ന് രാജ്ശ്രീ ദേശ്പാണ്ഡെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: നെറ്റ് ഫ്‌ളിക്ക്‌സിന്റെ സേക്രഡ് ഗെയിംസിലെ നഗ്നരംഗങ്ങൾ ചോർന്നതിന്റെ അങ്കലാപ്പിലാണ് നടി രാജശ്രീ ദേശ്പാണ്ഡെ. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സേക്രഡ് ഗെയിംസ് എന്ന ടെലിവിഷൻ പരമ്പരയിൽ പരിശുദ്ധ പ്രണയത്തെക്കുറിച്ച് പറയുന്നതിനിടയിലാണ് താൻ നഗ്‌നയായി അഭിനയിച്ചതെന്ന് താരം പറയുന്നു. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമയായ സെക്സിദുർഗയിലെ നായികയായി അഭിനയിച്ചിരുന്നത് ഈ താരമായിരുന്നു. സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ പല വിലക്കുകളും വിമർശനങ്ങളും ഈ താരത്തിന് നേരിടേണ്ടി വന്നിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ താരത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നുവന്നിരുന്നു. സേക്രഡ് ഗെയിംസിലെ രംഗങ്ങൾ കണ്ടതിന് ശേഷം പലരും തന്നെ പോൺസ്റ്റാറിനെ പോലെയാണ് കാണുന്നതെന്ന് താരം പറയുന്നു. വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് താരം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. നഗ്‌നരംഗങ്ങളുടെ പേരിൽ നേരത്തെ ക്രൂശിക്കപ്പെട്ട താരമാണഅ രാജശ്രീ ദേശ്പാണ്ഡെ. താരത്തിന്റെ ലേറ്റസ്റ്റ് അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളിലൂടെ തുടർന്നുവായിക്കാം.

.സെക്സി ദുർഗ, ഹരം എന്നീ ചിത്രത്തിലൂടെ മലയാളികൾക്കും രാജശ്രീ സുപരിചിതയാണ്. സേക്രഡ്ഗെയിംസിലെ പ്രണയരംഗങ്ങൾ ചോർന്ന് പോൺസൈറ്റുകളിൽ എത്തിയതോടെ മറ്റൊരു കണ്ണോടെയാണ് ആളുകൾ തന്നെ കാണുന്നതെന്ന് തുറന്നു പറയുകയാണ് രാജശ്രീ. ഒരു പോൺതാരത്തെപോലെയാണ് ആളുകൾ എന്നെ പരിചരിക്കുന്നത്. മോശം സന്ദേശങ്ങളും സെക്സിന് ക്ഷണിച്ചു കൊണ്ടുള്ള ക്ഷണവും ചൂടൻ സന്ദേശങ്ങളുമെല്ലാം അതിൽപ്പെടും. എന്നാൽ ഇതിലൊന്നും രാജശ്രീ പാണ്ഡെയ്ക്ക് പരിഭവമില്ല.

എന്റെ കഥാപാത്രം ആദ്യമായി ഒരു പുരുഷനു മുന്നിൽ നഗ്നയാവുകയാണ്. പിന്നീട് അയാെളാടുള്ള വെറുപ്പ് സ്നേഹമായി മാറുന്നു. ഭർത്താവിൽ നിന്ന് മികച്ച പിന്തുണയാണ് തനിക്ക് ലഭിച്ചത്. നിന്റെ ജോലിയാണ് നീ ചെയ്യുന്നത്, നിന്റെ ആത്മാവാണ് നീ നൽകുന്നത്. നിന്നിൽ വിശ്വസിക്കുക. അദ്ദേഹം പറഞ്ഞു. മംഗല്യസൂത്രം ധരിച്ച ഇന്ത്യൻ ചൂടൻ നായിക എന്ന രീതിയിലാണ് വാട്സ്ആപ്പിൽ രാജശ്രീയുടെ ക്ലിപ്പുകൾ പ്രചരിച്ചത്. അധിക്ഷേപങ്ങൾക്കിടയിലും താൻ തന്റെ ജോലിയാണ് ചെയ്തതെന്ന് മാത്രമായിരുന്നു രാജശ്രീയുടെ മറുപടി. സേക്രഡ്ഗെയിംസിൽ ആ സീനുകൾ ഒഴിവാക്കാനാകാത്തതായിരുന്നു.

എന്നെ സംബന്ധിച്ച് ടോപ്ലെസ് ആകുക ശ്രമകരമായിരുന്നു. എനിക്ക് അതിന് സാധിക്കുമായിരുന്നില്ല. എന്നാലും ഞാനത് ചെയ്തു. അനുരാഗ് കശ്യപിൽ അത്രയധികം എനിക്കു വിശ്വാസമായിരുന്നു. ഞാൻ കംഫർട്ടബിൾ ആണെങ്കിൽ മാത്രം ആ ഷോട്ടുമായി മുന്നോട്ടു പോകാം എന്ന നിലപാടിയിരുന്നു അദ്ദേഹത്തിന്. ജോലിയായി അത് മുന്നിൽ വന്നപ്പോൾ എനിക്ക് സങ്കോചം തോന്നിയില്ല. സിനിമ എന്റെ പാഷനാണ്. സേക്രഡ് ഗെയിംസിൽ പരിശുദ്ധമായ പ്രണയമുള്ള സ്ത്രീയാണ് സീരിസിലെ സുഭദ്ര. നവാസുദ്ദീൻ സിദ്ദീഖി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ. നവാസുദ്ദീൻ സിദ്ദീഖിയുടെ മുന്നിൽ ടോപ്ലെസ് ആയി അഭിനയിക്കുന്നത് ജോലിയായി കണ്ടപ്പോൾ ഞാൻ അതിനു തയ്യാറായി.

2006-ൽ പുറത്തിറങ്ങിയ വിക്രം ചന്ദ്രയുടെ സേക്രഡ് ഗെയിംസ് എന്ന നോവൽ വൻ തരംഗമാണ് ഉണ്ടാക്കിയത്. അതേപേരിൽ ഇറങ്ങിയ നെറ്റ്ഫ്ലിക്സിന്റെ ടിവി സീരിസിനും ആരാധകർ എറെയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സീരീസ് ജൂലൈ ആറ് 2018 മുതലാണ് സേക്രഡ് ഗെയിംസ് പ്രേക്ഷകരിൽ എത്തിയത്. സെയ്ഫ് അലിഖാൻ, രാധിക ആപ്തേ, നവാസുദ്ധീൻ സിദ്ദിഖി തുടങ്ങിയ അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് സീരിസിന്റെ വിജയം. 1980-90 കാലഘട്ടത്തിൽ മുംബൈയിൽ അധോലോക സംഘങ്ങളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലാണ് സിനിമയുടെ ഇതിവൃത്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP