Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല.. ദേവി കടാക്ഷം ആവോളം കിട്ടിയിട്ടുണ്ടെന്നു; എത്രയോ സ്റ്റേജുകളിൽ ഒപ്പം കയറിയപ്പോഴും ഒരു മൂളിപാട്ടു പോലും ലൈവായി പാടിക്കാതെ ഞാൻ കാത്തു സൂക്ഷിച്ചതാ; എന്നിട്ടും 24 നു എന്റെ പേജിൽ കൂടെ തന്നെ; പിന്നണി ഗായകൻ ആകാൻ ഒരുങ്ങുന്ന ധർമ്മജനെ പിഷാരടി അഭിനന്ദിച്ചത് ഇങ്ങനെ; നിത്യഹരിത നായകനിലെ ഗാനം ഇന്ന് റീലിസ്‌

അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല.. ദേവി കടാക്ഷം ആവോളം കിട്ടിയിട്ടുണ്ടെന്നു; എത്രയോ സ്റ്റേജുകളിൽ ഒപ്പം കയറിയപ്പോഴും ഒരു മൂളിപാട്ടു പോലും ലൈവായി പാടിക്കാതെ ഞാൻ കാത്തു സൂക്ഷിച്ചതാ; എന്നിട്ടും 24 നു എന്റെ പേജിൽ കൂടെ തന്നെ; പിന്നണി ഗായകൻ ആകാൻ ഒരുങ്ങുന്ന ധർമ്മജനെ പിഷാരടി അഭിനന്ദിച്ചത് ഇങ്ങനെ; നിത്യഹരിത നായകനിലെ ഗാനം ഇന്ന് റീലിസ്‌

ർമ്മജൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം നിത്യഹരിത നായകൻ അണിയറയിൽ ഒരുങ്ങുകയാണ്.വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിൽ നായകൻ. കട്ടപ്പനയിലെ ഋത്വിക്റോഷൻ, വികടകുമാരൻ എന്നീ സിനിമകൾക്കുശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ധർമ്മജനും മുഴുനീള കോമഡി വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്. നിർമ്മാതാവും അഭിനേതാവുമായി എത്തുന്ന ചിത്രത്തിൽ പിന്നണി ഗായകനായും ധർമ്മജൻ എത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

ഇന്ന് ഗാനം റിലീസ് ചെയ്യും. പിഷാരടിയുടെ ഫേസ്‌ബുക്ക് പേജ് വഴിയാ്ണ് ഗാനം റിലീസ് ചെയ്യുക. റിലീസ് ചെയ്യുന്നതിന് മുമ്പായി തന്റെ സുഹൃത്തിന്റെ സരസമായി അഭിനന്ദിച്ചിരിക്കുകയാണ് പിഷാരടി.തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഉറ്റ സുഹൃത്തിന് പിഷാരടി ആശംസയുമായി എത്തിയത്. 'അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല. ദേവി കടാക്ഷം ആവോളം കിട്ടിയിട്ടുണ്ടെന്നു. എത്രയോ സ്റ്റേജുകളിൽ ഒപ്പം കയറിയപ്പോഴും ഒരു മൂളിപാട്ടു പോലും ലൈവായി പാടിക്കാതെ ഞാൻ കാത്തു സൂക്ഷിച്ചതാ. 24 നു എന്റെ പേജിൽ കൂടെ തന്നെ. പ്രതികാരദാഹി ആണവൻ' പിഷാരടി ഫേസ്‌ബുക്കിൽ സരസത്തിൽ ചാലിച്ച് കുറിച്ചു.

ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ ധർമ്മജനൊപ്പം മനു തച്ചേട്ടും കൂടി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിരിയും ചിന്തയും സമ്മാനിക്കുന്ന ഫാമിലി എന്റർടെയ്നറാണ് നിത്യഹരിതനായകൻ. ഏറെനാളത്തെ അന്വേഷണങ്ങൾക്കൊടുവിൽ കിട്ടിയ ഹൃദ്യമായൊരു കഥയിൽ നിന്നാണ് നിത്യഹരിത നായകനെ രൂപപ്പെടുത്തുന്നതെന്ന് സംവിധായകൻ ബിജുരാജ് പറയുന്നു. പാലായിൽ ജനിച്ചുവളർന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയിൽ പ്രതിപാദിക്കുന്നത്.

ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, സാജൻ പള്ളുരുത്തി, വിനോദ് തൃക്കാക്കര, ജയഗോപാൽ, ബാബു റഫീക്ക്, ബേസിൽ ജോസഫ്, അഖില, ജയശ്രീ, രവീണരവി, ശിവകാമി, ശ്രുതി, നിമിഷ, അഞ്ജുഅരവിന്ദ്, ഗായത്രി, മാസ്റ്റർ ആരോൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. പവി .കെ പവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജയഗോപാൽ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സംഗീതം നൽകുന്നത് നവാഗതനായ രഞ്ജൻ രാജ് ആണ്. ക്യാമറ പവി കെ.പവൻ. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP