'ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രം'; ജസ്പ്രീത് ബുംമ്രയുമായുള്ള ബന്ധത്തെ കുറിച്ച് അനുപമ പരമേശ്വരൻ; അഭ്യൂഹങ്ങൾ സ്വാഭാവികമാണെന്നും അനുപമ പറഞ്ഞതായി പിങ്ക് വില്ല റിപ്പോർട്ട് ; സോഷ്യൽ മീഡിയയിൽ ചർച്ചകൾ ചൂടുപിടിക്കുന്നു
July 09, 2019 | 11:01 AM IST | Permalink

മറുനാടൻ ഡെസ്ക്
പ്രേമം എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരെ ഉണ്ടാക്കിയ നടിയാണ് അനുപമ പരമേശ്വരൻ. ആകെ രണ്ട് സിനിമകൾ മാത്രമാണ് അനുപമ മലയാളത്തിൽ ചെയ്തിട്ടുള്ളത്. തെലുങ്കിലാണ് താരമിപ്പോൾ തിളങ്ങുന്നത്. അനുപമയെ കുറിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ ടോളിവുഡിൽ ചർച്ചയാകുന്നത്.
അനുപമയെ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബ്രൂമ ട്വിറ്ററിൽ ഫോളോ ചെയ്യുന്നു. മാത്രമല്ല മേരിയുടെ എല്ലാ ഫോട്ടോകളും ലൈക്കും ചെയ്യുന്നു. ഇതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ഗോസിപ്പ് വന്നു. എന്നാൽ, തങ്ങൾ തമ്മിൽ ഒന്നുമില്ലെന്നും ജസ്പ്രീത് ബൂമ്രയുമായി നല്ല സൗഹൃദത്തിലാണ് താനെന്നുമാണ് അനുപമ നൽകുന്ന വിശദീകരണം.താൻ ജസ്പ്രീതുമായി പ്രേമത്തിലല്ലെന്നും ഇത്തരം അഭ്യൂഹങ്ങൾ സ്വാഭാവികമാണെന്നും അനുപമ പറഞ്ഞതായി പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ ജസ്പ്രീതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ കേട്ടിരുന്ന പേര് രാശി ഖന്നയുടേതായിരുന്നു. ഇതിനെ കുറിച്ച് രാശി ഖന്നയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയുകയില്ല, അദ്ദേഹത്തെ നേരിട്ട് കണ്ടത് പോലുമില്ല. എനിക്ക് അദ്ദേഹം ഒരു ക്രിക്കറ്റ് കളിക്കാരനാണെന്ന് അറിയാം, അത്ര മാത്രം'.
ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ ജസ്പ്രീതിന്റെ പ്രകടനം മികച്ചതാണ്. ഇന്ത്യക്ക് വേണ്ടി എട്ട് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളാണ് ഈ ബൗളർ എറിഞ്ഞിട്ടത്. അനുപമയുടെ റിലീസ് ആവാനുള്ള പുതിയ ചിത്രം രാക്ഷസഡുവാണ്.ട്വിറ്ററിൽ അനുപമയുടെ ചിത്രങ്ങളെല്ലാം അഹമ്മദാബാദുകാരനായ ജസ്പ്രീത് ബുംറ ലൈക്ക് ചെയ്യുന്നുണ്ട്.
