Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൽ നൂറ്റാണ്ട് മുമ്പ് ദിവസം എട്ട് സെന്റ് പ്രതിഫലം വാങ്ങി തടവറയിലെ അടുക്കള പണി; ഇന്നു പ്രതിഫലം 510 കോടി രൂപ..!! ഒരു ജയിൽ പുള്ളി ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായി മാറിയ കഥ

കാൽ നൂറ്റാണ്ട് മുമ്പ് ദിവസം എട്ട് സെന്റ് പ്രതിഫലം വാങ്ങി തടവറയിലെ അടുക്കള പണി; ഇന്നു പ്രതിഫലം 510 കോടി രൂപ..!! ഒരു ജയിൽ പുള്ളി ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായി മാറിയ കഥ

നുഷ്യൻ കാര്യം അങ്ങനെയാണ്. വെറും ഒരു നിമിഷം മതി തലവര മാറി മറിയാൻ. സിനിമാക്കാരുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും കൂടുതൽ സംഭവ്യവുമാണ്. റോബർട്ട് ഡൗണി ജൂനിയർ എന്ന നടന്റെ ജീവിതത്തെ ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമായി എടുത്ത് കാട്ടാവുന്നതാണ്. തികച്ചും ഒരു സിനിമാക്കഥ പോലെ വഴിത്തിരിവുകളുണ്ടായ ജീവിതമാണത്. അതായത് കാൽ നൂറ്റാണ്ട് മുമ്പ് ദിവസം എട്ട് സെന്റ് പ്രതിഫലം വാങ്ങി തടവറയിലെ അടുക്കള പണിയെടുത്ത് കഴിയുകയായിരുന്നു ഈ നടൻ. എന്നാൽ ഇന്നു 510 കോടി രൂപ പ്രതിഫലം വാങ്ങി ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറിയിരിക്കുകയാണിദ്ദേഹം.
1990കളിലും 2000ത്തിന്റെ തുടക്ക വർഷങ്ങളിലും മയക്കുമരുന്നിന് അടിമപ്പെട്ട ഡൗണി കുറെക്കാലം ജയിലിൽ കഴിയുന്നതിനിടെയായിരുന്നു ജയിലിലെ കുശിനിക്കാരനായി പ്രവർത്തിച്ചത്. അതായത് ലാ കൗണ്ടി ജയിലിൽ പിസ ഉണ്ടാക്കലായിരുന്നു ഇദ്ദേഹത്തിന്റെ ജോലി. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടനാണ് ഡൗണിയെന്ന പ്രഖ്യാപനം ഇന്നലെയാണുണ്ടായിരിക്കുന്നത്. 51 മില്യൺ പൗണ്ടാണ് ഈ താരത്തിന്റെ പ്രതിഫലം. കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളെക്കുറിച്ച് ഫോർബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിണ് ഡൗണി ഒന്നാംസ്ഥാനത്തെത്തിയിരിക്കുന്നത്.

ഏഴ് വർഷങ്ങൾക്ക് മുമ്പ് അയേൺ മാൻ എന്ന ചിത്രത്തിലെ റോളാണ് ഡൗണിയെ താരമാക്കിയത്. ഇതിൽ ഗൈനെത്ത് പാൽട്രോയും ഇദ്ദേഹത്തിനൊപ്പം അഭിനയിച്ചിരുന്നു.തുടർന്ന് നാലിലധികം ചിത്രങ്ങളിൽ കൂടി അദ്ദേഹം അഭിനയിച്ചു. ഇതിൽ അവെൻജേർസ്; ഏയ്ജ് ഓഫ് അൾട്രോൻ, ദി മോസ്റ്റ് റീസന്റ് ഇൻസ്റ്റാൾ മെന്റ്,തുടങ്ങിയവ ലോകമെമ്പാടും നിന്നും 830മില്യൺ പൗണ്ടാണ് കലക്ട് ചെയ്തത്. ഈ വർഷമാദ്യമായിരുന്നു ഇവ പുറത്തിറങ്ങിയത്.വളരെ ആർഭാടകരമായ ജീവിതമാണ് ഡൗണി നയിക്കുന്നത്. അടുത്തിടെ തന്റെ റേഞ്ചും ജിമ്മും 10 മില്യൺ പൗണ്ട് ചെലവഴിച്ചാണ് അദ്ദേഹം അലങ്കരിച്ചിരിക്കുന്നത്. 12 കുതിരകൾ സ്വന്തമായുണ്ട്. ലോകം മുഴുവൻ പ്രൈവറ്റ് ജെറ്റിൽ പറന്ന് നടക്കുന്ന ഇദ്ദേഹത്തിന്റെ ഒപ്പം സ്വന്തം ഷെഫും മറ്റുമുണ്ടാകും. സിനിമാസെറ്റുകളിൽ സ്വന്തം ഫർണീച്ചറുകൾ മാത്രമെ ഈ താരം ഉപയോഗിക്കുകയുള്ളൂ.
തന്റെ ആറാം വയസിലാണ് ഡൗണി ജൂനിയറിന് മയക്കുമരുന്നുമായി ബന്ധപ്പെട്ട ആദ്യ അനുഭവമുണ്ടാകുന്നത്. അദ്ദേഹത്തിന്റെ പിതാവായ റോബർട്ട് ഡൗണി മയക്കുമരുന്നിന് അടിമപ്പെട്ട ഒരു അണ്ടർഗ്രൗണ്ട് ഫിലിം മെയ്ക്കറായിരുന്നു.തന്റെ അച്ഛനൊപ്പമാണ് ചെറുപ്രായത്തിൽ തന്നെ മയക്കുമരുന്നുപയോഗിക്കാൻ തുടങ്ങിയതെന്ന് ഡൗണി ജൂനിയർ വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലാദിവസവും ലഹരി ഉപയോഗിച്ച് ആയിരക്കണക്കിന് ഫോൺകാളുകൾ ചെയ്ത രാത്രികൾ തനിക്കുണ്ടായിരുന്നുവെന്ന് ഡൗണി ജൂനിയർ വെളിപ്പെടുത്തിയിട്ടുണ്ട്.

അഭിനയം പഠിക്കാൻ വേണ്ടി വളരെ നേരത്തെ തന്നെ സ്‌കൂൾ പഠനം അവസാനിപ്പിച്ച ചരിത്രമാണ് ഡൗണിക്കുള്ളത്.1987ലെ ലെസ് ദെൻ സീറോ എന്ന സിനിമയിൽ മയക്കുമരുന്നിന് അടിമപ്പെട്ട ഒരു കുട്ടിയുടെ വേഷമായിരുന്നു ഡൗണിക്ക്. 1992ൽ പുറത്തിറങ്ങിയ റിച്ചാർഡ് ആറ്റൻ ബറോയുടെ ബയോപിക് ചാപ്ലിനിലൂടെ അദ്ദേഹം കൂടുതൽ ശ്രദ്ധേയനായി.അദ്ദേഹത്തിന്റെ തലമുറയിലെ മഹാനയാ നടൻ എന്നാണ് ഡൗണി വിശേഷിപ്പിക്കപ്പെടുന്നത്. മയക്കുമരുന്നിന് അടിപ്പെട്ടില്ലായിരുന്നെങ്കിൽ ഇതിലും ഉന്നതമായ നിലയിൽ എത്തിച്ചേരുമായിരുന്ന പ്രതിഭയായിരുന്നു ഡൗണി. 1992ൽ നടി ഡെബോറാഹ് ഫാൽകോണെറുമായായിരുന്നു അദ്ദേഹത്തിന്റെ ആദ്യവിവാഹം. ഈ ബന്ധത്തിൽ ഇഡിയോ എന്ന ഒരു മകനുണ്ട്. എന്നാൽ മയക്കുമരുന്ന് കടത്തിലും മയക്കുമരുന്നിനും അടിപ്പെട്ട് അദ്ദേഹം ജയിലിലായതിനെ തുടർന്ന് ഈ ബന്ധം പിരിയുകയായിരുന്നു.ഒരിക്കൽ നഗ്‌നനായി മയക്കുമരുന്നിനടിപ്പെട്ട് തന്റെ പോർച്ചെയിൽ ഇരുന്ന നിലയിലാണ് ഡൗണിയെ അറസ്റ്റ് ചെയ്തിരുന്നത്.

ഹെറോയിൻ, കൊക്കെയിൻ, 357 മാഗ്‌നം ഹാൻഡ് ഗൺ തുടങ്ങിയവ കൈവശം വച്ചതിനും 1996 ഏപ്രിലിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.1997ലാണ് 180 ദിവസത്തെ ജയിൽ വാസത്തിന് അദ്ദേഹത്തെ ശിക്ഷിച്ചിരുന്നത്.മയക്കുമരുന്നടിച്ച് തെരുവുകളിലൂടെ അലഞ്ഞു നടന്നതിന് 2001ൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു.2003ൽ അദ്ദേഹം ഇപ്പോഴത്തെ ഭാര്യ പ്രൊഡ്യൂസർ സൂസൻ ലെവിനെ കണ്ടുമുട്ടിയിരുന്നു. ഡൗണി മയക്കുമരുന്നുപയോഗിക്കുന്നത് നിർത്താതെ താൻ വിവാഹം കഴിക്കില്ലെന്നവർ നിർബന്ധം പിടിച്ചിരുന്നു.തുടർന്ന് എല്ലാ ഡ്രഗുകളും പസിഫിക്ക് സമുദ്രത്തിൽ വലിച്ചെറിഞ്ഞ് അദ്ദേഹം പ്രതിജ്ഞയെടുക്കുകയായിരുന്നു.തുടർന്ന് ധ്യാനമടക്കമുള്ള മാർഗങ്ങളിലൂടെ മയക്കുമരുന്നിനോടുള്ള അടിമത്തത്തിൽ നിന്നും അദ്ദേഹം കരകയറുകയും ചെയ്തു.

ഫോർബ്‌സ് പുറത്തിറക്കിയ പട്ടിക പ്രകാരം പ്രതിഫല കാര്യത്തിൽ രണ്ടാംസ്ഥാനത്തുള്ളത് ജാക്കിച്ചാനാണ്. 32 മില്യൺ പൗണ്ടാണ് അദ്ദേഹം വാങ്ങുന്നത്.മൂന്നാം സ്ഥാനത്തുള്ളത് വിൻ ഡീസലാണ്. 30 മില്യൺ പൗണ്ടാണ് അദ്ദേഹത്തിന്റെ പ്രതിഫലം. ഇന്ത്യൻ താരങ്ങളായ അമിതാഭ് ബച്ചനും സൽമാൻ ഖാനും ലിസ്റ്റിൽ ഏഴാംസ്ഥാനത്താണുള്ളത്. 21.4 മില്യൺ പൗണ്ടാണ് ഇവരുടെ പ്രതിഫലം. 20.8 മില്യൺ പൗണ്ടുമായി അക്ഷയ് കുമാർ ഒമ്പതാം സ്ഥാനത്തുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP