Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന അവഞ്ചറായി റോബർട്ട് ഡൗണി; അയൺമാന് പ്രതിഫലമായി ലഭിച്ചത് 524 കോടി രൂപയെന്ന് വിവരം; സ്‌പൈഡർമാൻ ചിത്രത്തിനായി മൂന്നു ദിവസം നൽകിയ ഡൗണി ഒരോ ദിവസവും വാങ്ങിയത് 34 കോടിയിലധികം രൂപയെന്നും റിപ്പോർട്ട്; തിയേറ്ററുകളിൽ പ്രകമ്പനം തീർത്ത് അവഞ്ചേഴ്‌സ്

ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന അവഞ്ചറായി റോബർട്ട് ഡൗണി; അയൺമാന് പ്രതിഫലമായി ലഭിച്ചത് 524 കോടി രൂപയെന്ന് വിവരം; സ്‌പൈഡർമാൻ ചിത്രത്തിനായി മൂന്നു ദിവസം നൽകിയ ഡൗണി ഒരോ ദിവസവും വാങ്ങിയത് 34 കോടിയിലധികം രൂപയെന്നും റിപ്പോർട്ട്; തിയേറ്ററുകളിൽ പ്രകമ്പനം തീർത്ത് അവഞ്ചേഴ്‌സ്

മറുനാടൻ ഡെസ്‌ക്‌

ബോക്‌സോഫീസിൽ പണം വാരിക്കൂട്ടുകയാണ് ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സ് എൻഡ് ഗെയിം. 1.2 ബില്യൺ ഡോളറാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി ചിത്രം നേടിയത്.ഈ മാസം 24 നാണ് അവഞ്ചേഴ്‌സ് എൻഡ് ഗെയിം തിയേറ്ററിലെത്തിയത്. വടക്കൻ അമേരിക്കയിലെ തിയേറ്ററുകളിൽ നിന്ന് മാത്രം ചിത്രം നേടിയത് 350 മില്യൺ ഡോളറാണ്. ചൈനയിൽ നിന്ന് നേടിയത് 330.5 മില്യൺ. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്നായി ചിത്രം 1. 2 ബില്യൺ ഡോളറാണ് വാരിക്കൂട്ടിയത്. റെക്കോർഡ് കളക്ഷനാണിത്. റിലീസ് ചെയ്ത് നാല് ദിനം കൊണ്ടാണ് ഈ നേട്ടം. 26നാണ് ഇന്ത്യൻ തിയറ്ററുകളിൽ ചിത്രമെത്തിയത്. 53.10 കോടിയാണ് ആദ്യദിനം ഇന്ത്യൻ തിയറ്ററുകളിൽ നിന്നും ലഭിച്ചത്.

അതേസമയം ഇപ്പോൾ പുറത്തുവരുന്ന വാർത്ത അവഞ്ചറുകളായി വേഷമിട്ടതിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ ഒരു താരത്തെക്കുറിച്ചുള്ളതാണ്. അത് മറ്റാരുമല്ല ഐൺമാനായി തകർത്തഭിനയിച്ച റോബർട്ട് ഡൗണിയാണ്. 75 മില്ലയൺ ഡോളറാണ് നടന് പ്രതിഫലമായി ലഭിച്ചതെന്നാണ് വിവരം. ഏകദേശം 524കോടി ഇന്ത്യൻ രൂപ. ഇതിന് പുറമെ സ്‌പെഡന്മാൻ സീരിസിലെ ചിത്രത്തിൽ അതിഥി താരമായി എത്തിയ നടൻ മൂന്ന് ദിവസം ചിത്രത്തിനായി നൽകി. 34 കോടിയിലധികം രൂപയാണ് ഓരോ ദിവസം പ്രതിഫലം പറ്റിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്ന വിവരം. 20 മില്ല്യണിലധികം പ്രതിഫലം പറ്റുന്ന ചുരുക്കം നടന്മാരിലൊരാളാണ് റോബർട്ട്. ഇദ്ദേഹത്തിന്റെ ജനപ്രീതിയും വരുമാനത്തിൽ പ്രതിഫലിച്ചെന്നാണ് വിലയിരുത്തൽ.

അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാറിന്റെ തുടർച്ചയാണ് റുസ്സോ സഹോദരന്മാരൊരുക്കിയ അവഞ്ചേഴ്‌സ് എൻഡ്‌ഗെയിം. അവഞ്ചേഴ്‌സ് പരന്പരയിലെ അവസാന ചിത്രം. ലോകത്തിന്റെ നന്മയ്ക്കു വേണ്ടി താനോസിനെ നേരിടാനായി ജീവന്മരണ പോരാട്ടത്തിനായി ഒരുങ്ങിയ അവഞ്ചേഴ്‌സിന്റെ പടയോട്ടം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മികച്ച ദൃശ്യാനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. , ക്രിസ് ഇവാൻസ്, മാർക് റുഫല്ലോ, ക്രിസ് ഹെംസ്വർത്ത്, തുടങ്ങി വൻ താര നിരയാണ് ചിത്രത്തിലുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP