Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോമയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങൾ; തീയറ്റുകളിലെത്താൻ നമസ്‌തേ ബാലി തയ്യാറെടുക്കുന്നു

റോമയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങൾ; തീയറ്റുകളിലെത്താൻ നമസ്‌തേ ബാലി തയ്യാറെടുക്കുന്നു

ണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം നടി റോമ വീണ്ടും മലയാള സിനിമയിൽ സജീവമാകുന്നു. നമസ്‌തേ ബാലി എന്ന ചിത്രത്തിലൂടെയാണ് റോമ വീണ്ടും മലയാളത്തിലേക്കെത്തുന്നത്. അജുവർഗീസാണ് നായകൻ. നവാഗതനായ കെവി ബിജോയ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിലെ ഗാനങ്ങൾ ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. മിൻഹാൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ മിൻഹാൽ മുഹമ്മദ് അലിയാണ് ചിത്രം നിർമ്മിക്കുന്നത്. ദിനിൽ ബാബുവും ദേവദാസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ഗോപിസുന്ദർ. ഫാസിൽ നാസറാണ് ഛായാഗ്രാഹകൻ.

കാത്തിരിപ്പിനൊടുവിൽ മികച്ച കഥാപാത്രമാണ് തനിക്ക് ലഭിച്ചതെന്ന് റോമ പറയുന്നു. ഫെയ്‌സ് ടു ഫെയ്‌സാ (2012)യിരുന്നു റോമയുടെ അവസാനചിത്രം. ചിത്രത്തിൽ മനോജ് കെ ജയൻ പ്രധാന വേഷത്തിലുണ്ട്. ചോക്ക്‌ലേറ്റിലെയും നോട്ട് ബുക്കിലെയുമൊക്കെ കഥാപാത്രങ്ങളിലൂടെയാണ് റോമ പ്രശസ്തിയിലേക്കുയർന്നത്. ചോക്ക്‌ലേറ്റിലെ കഥാപാത്രമായ അന്നമ്മ എന്നു തന്നെയാണ് നമസ്‌തേ ബാലിയിലും റോമയുടെ കഥാപാത്രത്തിന്റെ പേര്. മോഡലിങ് രംഗത്തുനിന്ന് നോട്ട്ബുക്കിലൂ (2006)ടെ മലയാളസിനിമയിലെത്തിയ റോമ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

ഇൻഡോനേഷ്യയിലെ പ്രശസ്തമായ ബാലി ദ്വീപിലാണ് ചിത്രത്തിന്റെ ഏറെയും ഭാഗങ്ങൾ ഷൂട്ട് ചെയ്യുന്നത്. ദേവൻ, നീനാകുറുപ്പ്, സുനിൽ സുഖദ, മിനി അരുൺ, ഹരിശ്രീ യൂസഫ്, നോബി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP