Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമൂഹമാധ്യമങ്ങളിൽ തരംഗമായ 'റൗഡി ബേബി' ചുവടു വെക്കുന്നത് സർവകാല റെക്കോഡിലേക്ക്; ദിവസങ്ങളോളം യുട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതു നിന്ന ഗാനം ഇതുവരെ കണ്ടത് അമ്പത് കോടിയിലധികം ആളുകൾ; സായ് പല്ലവിക്ക് ധനുഷിന്റെ മികച്ച നൃത്തജോഡി എന്ന വിശേഷണം നൽകി ആരാധകരും

സമൂഹമാധ്യമങ്ങളിൽ തരംഗമായ 'റൗഡി ബേബി' ചുവടു വെക്കുന്നത് സർവകാല റെക്കോഡിലേക്ക്; ദിവസങ്ങളോളം യുട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതു നിന്ന ഗാനം ഇതുവരെ കണ്ടത് അമ്പത് കോടിയിലധികം ആളുകൾ; സായ് പല്ലവിക്ക് ധനുഷിന്റെ മികച്ച നൃത്തജോഡി എന്ന വിശേഷണം നൽകി ആരാധകരും

മറുനാടൻ ഡെസ്‌ക്‌

സോഷ്യൽ മീഡിയയിലും യൂട്യൂബിലും 'റൗഡി ബേബി' തരംഗമാണ്. ഒറ്റപ്പാട്ടിലൂടെ ആരാധകരുടെ നിരവധി പ്രശംസകളാണ് സായ് പല്ലവിയെ തേടിയെത്തിയത്. ധനുഷിനെക്കാൾ മികച്ച നർത്തകി, ധനുഷിന്റെ എക്കാലത്തെയും മികച്ച നൃത്തജോഡി ഇങ്ങനെയൊക്കെയാണ് ആരാധകരിപ്പോൾ സായിയെ വിശേഷിപ്പിക്കുന്നത്.

ഇതുവരെ കണ്ട എല്ലാ റെക്കോർഡുകളും കാറ്റിൽ പറത്തുകയാണ് 'റൗഡി ബേബി'. ഗാനം പുറത്തിറങ്ങിയ നാൾ മുതൽ എത്രപേർ കണ്ടെന്നറിയാൻ വേണ്ടി മാത്രം സ്ഥിരമായി യൂട്യൂബിൽ പരിശോധിക്കുന്നവരുണ്ട്. എങ്കിൽ കേട്ടോളൂ. സർവകാല റെക്കോർഡിലേക്കു നീങ്ങുകയാണ് ഈ തെന്നിന്ത്യൻ ഡപ്പാംകൂത്ത്. ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയ ഗാനം ഇതുവരെ കണ്ടത് അമ്പതുകോടിയിലധികം പേർ.

'മാരി2' എന്ന ചിത്രം തീയറ്ററിലെത്തും മുൻപുതന്നെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിവസങ്ങളോളമാണ് ഗാനം യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമതായി നിന്നത്. നാൽപത്തിയഞ്ചു ദിവസങ്ങൾക്കകം ഗാനം ഇരുപതരക്കോടിയിലധികം പേർ കണ്ടിരുന്നു. മുൻപ് ബിൽബോർഡ് ചാർട്ടിലും ഗാനം ഇടംനേടിയിരുന്നു. ധനുഷിന്റെയും സായ്പല്ലവിയുടെയും ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. ഈ ഒറ്റഗാനം കൊണ്ട് ഇന്ത്യയ്ക്കകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് സായ്പല്ലവി.

പ്രഭുദേവയാണു ഗാനത്തിന്റെ കൊറിയോഗ്രഫി. ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. യുവൻ ശങ്കർരാജയുടെതാണു സംഗീതം. ഒരു ഡാൻസ് നമ്പറിനു വേണ്ട എല്ലാചേരുവകളും ചേർത്താണു ഗാനം എത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP