Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധനുഷ് സായ്പല്ലവി കോമ്പോ 'റൗഡി ബേബി' ലോകശ്രദ്ധയിലേക്ക്; ഗാനം ബിൽബോർഡ് യൂട്യൂബ് ചാർട്ടിലെ നാലാം സ്ഥാനത്ത്; ഗാനത്തിന് ഇതുവരെ ലഭിച്ചത് പത്ത് കോടിയോളം കാഴ്ചക്കാർ

ധനുഷ് സായ്പല്ലവി കോമ്പോ 'റൗഡി ബേബി' ലോകശ്രദ്ധയിലേക്ക്; ഗാനം ബിൽബോർഡ് യൂട്യൂബ് ചാർട്ടിലെ നാലാം സ്ഥാനത്ത്; ഗാനത്തിന് ഇതുവരെ ലഭിച്ചത് പത്ത് കോടിയോളം കാഴ്ചക്കാർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: നിഷ്‌കളങ്കമായ ചിരിയും വിസ്മയ ചുവടുകളും സായി പല്ലവി പ്രേക്ഷകരുടെ പ്രിയ താരമാകാൻ തുടങ്ങിയിട്ട് ഏറെ നാളായിട്ടില്ല. കൂടാതെ ഇന്ന് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും താരത്തിളക്കമുള്ള നായികയായി സായി മാറിക്കഴിഞ്ഞു. ധനുഷിനൊപ്പമുള്ള മാരി ടു വിലെ ഡാൻസിലൂടെ ഏവരെയും വിസ്മയിപ്പിക്കുകയാണ് സായി. ധനുഷ് ആടിത്തകർത്ത ഗാനങ്ങൾ ലോക ശ്രദ്ധയിലേക്ക് എത്തിയിരുന്നു.

ഇപ്പോഴിതാ മാരി ടുവിലെ റൗഡി ബേബി എന്ന ഗാനം ബിൽബോർഡ് യൂട്യൂബ് ചാർട്ടിലെ നാലാം സ്ഥാനവും സ്വന്തമാക്കി ഞെട്ടിച്ചിരിക്കുകയാണ്. ലോക പ്രശസ്തിയാർജ്ജിക്കുന്ന വീഡിയോകളെ ഉൾപ്പെടുത്തി തയ്യാറാക്കുന്നതാണ് യൂട്യൂബിന്റെ ബിൽബോർഡ് പട്ടിക. യൂട്യൂബ് ട്രെൻഡിങ് പട്ടികയിൽ ആദ്യം തന്നെ ഇടം നേടിയ റൗഡി ബേബി ഒരോ മണിക്കൂറിലും ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയാണ്.

യൂട്യൂബിൽ ജനുവരി രണ്ടാം തിയതി അപ്‌ലോഡ് ചെയ്ത ഗാനം പത്ത് കോടിയോളം കാഴ്ചക്കാരുമായി കുതിക്കുകയാണ്. ഇത് തന്നെയാണ് ബിൽബോർഡ് പട്ടികയിലെ നാലാം സ്ഥാനം തേടിയെത്താൻ കാരണം. യുവൻ ശങ്കർ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയതിനൊപ്പം ആലാപനവും നിർവ്വഹിച്ചത് ധനുഷാണ്. ദീയയാണ് പെൺ ശബ്ദം.

സായ് പല്ലവിയും ധനുഷും ചേർന്നുള്ള ചുവടുകൾ തന്നെയാണ് ഗാനത്തെ ശ്രദ്ധേയമാക്കിയത്. സായി പല്ലവിയുടെ ചുവടുകൾ വിസ്മയിപ്പിക്കുന്നുവെന്നാണ് ആരാധക പക്ഷം. പ്രഭുദേവയുടെ കൊറിയോഗ്രാഫി കൂടിയായതോടെ ഗാനരംഗം അതി മനോഹരമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP