Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ദിലീപിന്റെ ഒരു സിനിമ റിലീസാവാനിരിക്കെ, എന്റെ ചിത്രത്തിന്റെ ചിത്രീകരണം മൂന്നേറവെ ആരോ വീണ്ടും കരു നീക്കുകയാണ്, എന്റെ രക്തം ആർക്കോ ആവശ്യമുണ്ട്'; മാസങ്ങളായി സുഹൃത്തുക്കളെയോ മാധ്യമ പ്രവർത്തകരെയോ കണ്ടിട്ട്; അതിനിടെയാണ് ആരോ പടച്ചു വിട്ട, ഒരേ അച്ചിൽ വാർത്തവ പ്രചരിക്കുന്നത്; ദിലീപിനെതിരെ തന്റെ പേരിൽ വന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് ആർഎസ് വിമൽ

'ദിലീപിന്റെ ഒരു സിനിമ റിലീസാവാനിരിക്കെ, എന്റെ ചിത്രത്തിന്റെ ചിത്രീകരണം മൂന്നേറവെ ആരോ വീണ്ടും കരു നീക്കുകയാണ്, എന്റെ രക്തം ആർക്കോ ആവശ്യമുണ്ട്'; മാസങ്ങളായി സുഹൃത്തുക്കളെയോ മാധ്യമ പ്രവർത്തകരെയോ കണ്ടിട്ട്; അതിനിടെയാണ് ആരോ പടച്ചു വിട്ട, ഒരേ അച്ചിൽ വാർത്തവ പ്രചരിക്കുന്നത്; ദിലീപിനെതിരെ തന്റെ പേരിൽ വന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് ആർഎസ് വിമൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; തന്നെയും ദിലീപിനെയും ചേർത്ത് പ്രചരിച്ച വ്യാജ വാർത്തകൾക്കെതിരെ സംവിധായകൻ ആർ എസ് വിമൽ. മലയാളത്തിലെ വലിയ നടന്മാരിൽ ഒരാളായ ദിലീപിന്റെ ഒരു സിനിമ റിലീസാവാനിരിക്കെ, എന്റെ ചിത്രത്തിന്റെ ചിത്രീകരണം മൂന്നേറവെ ആരോ എനിക്കെതിരെ വീണ്ടും കരു നീക്കയാണ്. എന്റെ രക്തം ആർക്കോ ആവശ്യമുണ്ടെന്നും വിമൽ പ്രതികരിച്ചു.

ദിലീപ് നായകനാകുന്ന കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രം റിലീസ് കാത്തിരിക്കുകയാണ്. അതേ സമയം എന്ന് നിന്റെ മൊയ്തീനിനു ശേഷം ചിയാൻ വിക്രമിനെ നായകനാക്കി ആർ എസ് വിമലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മഹാവീർ കർണന്റെ ചിത്രീകരണം ആരംഭിച്ചിരിക്കയുമാണ്. ഈ പശ്ചാത്തലത്തിൽ തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാർത്തകൾ പ്രചരിക്കുന്നതിനെതിരെ ശക്തമായി ആഞ്ഞടിക്കുകയാണ് സംവിധായകൻ

ഒരുപാട് പേരുടെ ഇരയായിരുന്നു എക്കാലത്തും ഞാൻ. നെയ്യാറ്റിൻകരയിലെ ഒരു വീട്ടിൽ നിന്നും മാധ്യമ പ്രവർത്തനവുമായി വന്ന്, സിനിമ സ്വപ്നം കണ്ട നാൾ മുതൽ നുള്ളിക്കളയാൻ, ഞെക്കിക്കൊല്ലാൻ ശ്രമിച്ചവരാണ് ഏറെയും. അവനങ്ങനെ വളരണ്ട എന്ന് ആക്രോശിച്ചവർക്കു മുന്നിൽ, എനിക്കായി കരുതി വെച്ച ഒരു അരി മണിയുണ്ടെങ്കിൽ എന്നെങ്കിലും അതെന്നെ തേടി വരിക തന്നെ ചെയ്യുമെന്നു കരുതി കാത്തിരുന്നവനാണ് ഞാൻ.- വിമൽ ഫേസ്‌ബുക്കിൽ കുറിച്ചു.

 ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മലയാളി നെഞ്ചേറ്റിയ എന്നു നിന്റെ മൊയ്തീൻ എന്റെ ഒന്നര പതിറ്റാണ്ടു കാലത്തെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. അതിനു വേണ്ടി ഞാനൊഴുക്കിയ കണ്ണീരിനും വിയർപ്പാക്കിയ ചോരയ്ക്കും അളവില്ല!

കർണ്ണനും അതേപോലെ തന്നെയാണ്. മൊയ്തീനു ശേഷം ആർ. എസ്. വിമലില്ല എന്നു പറഞ്ഞവർ പോലുമുണ്ട്. പക്ഷേ, ഒടുവിൽ നമ്മുടെ സിനിമാ ഇതിഹാസമായി ചിയാൻ വിക്രമിനെ കേന്ദ്രമാക്കി ക്യാമറ ഉരുണ്ടു തുടങ്ങും വരെയും ഞാൻ ഒരു പാട് കണ്ണീരുണ്ടിട്ടുണ്ട്.

മഹാവീർ കർണ്ണയുടെ ആദ്യ ഷെഡ്യൂളിനായി ഒന്നര മാസത്തോളം ഹൈദരാബാദിലായിരുന്നു. മടങ്ങി വന്നിട്ട് രണ്ടു നാളേ ആയിട്ടുള്ളു. ഇന്ന് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലുമാണ്. തികച്ചും സ്വകാര്യവും വീട്ടുകാർക്കു മാത്രമറിയാവുന്നതുമായ ഔദ്യോഗിക യാത്ര. എന്റെ അടുത്ത ചങ്ങാതിമാരെ പോലും കണ്ടിട്ട് കുറെയേറെ നാളായി. ഏതെങ്കിലുമൊരു മാധ്യമ പ്രവർത്തകനെ കണ്ടിട്ടാണെങ്കിൽ മാസങ്ങളും.

അതിനിടെയാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ എന്റെ പേരിലുള്ള വ്യാജവാർത്തകൾ. ആരോ പടച്ചു വിട്ട, ഒരേ അച്ചിൽ വാർത്തവ.

ഒരു പാട് പേരുടെ ഇരയായിരുന്നു എക്കാലത്തും ഞാൻ. നെയ്യാറ്റിൻകരയിലെ ഒരു വീട്ടിൽ നിന്നും മാധ്യമ പ്രവർത്തനവുമായി വന്ന് ,സിനിമ സ്വപ്നം കണ്ട നാൾ മുതൽ നുള്ളിക്കളയാൻ, ഞെക്കിക്കൊല്ലാൻ ശ്രമിച്ചവരാണ് ഏറെയും. അവനങ്ങനെ വളരണ്ട എന്ന് ആക്രോശിച്ചവർക്കു മുന്നിൽ , എനിക്കായി കരുതി വെച്ച ഒരു അരി മണിയുണ്ടെങ്കിൽ എന്നെങ്കിലും അതെന്നെ തേടി വരിക തന്നെ ചെയ്യുമെന്നു കരുതി കാത്തിരുന്നവനാണ് ഞാൻ.

മലയാളത്തിലെ വലിയ നടന്മാരിൽ ഒരാളായ ദിലീപിന്റെ ഒരു സിനിമ റിലീസാവാനിരിക്കെ, എന്റെ ചിത്രത്തിന്റെ ചിത്രീകരണം മൂന്നേറവെ ആരോ എനിക്കെതിരെ വീണ്ടും കരു നീക്കയാണ്.

എന്റെ രക്തം ആർക്കോ ആവശ്യമുണ്ട്.

പക്ഷേ, എനിക്ക് ഇന്നാട്ടിലെ പ്രേഷകരെ, ജനങ്ങളെ വിശ്വാസമുണ്ട്.
'ഒരു ലക്ഷം തവണ ആവർത്തിച്ചാലും നിങ്ങളുടെ നുണകൾ സത്യമാവില്ല' എന്ന് അവർ വിധി എഴുതുക തന്നെ ചെയ്യും.

സ്നേഹത്തോടെ
ആർ. എസ്. വിമൽ

എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രം ദിലീപിനെയും കാവ്യ മാധവനെയും പ്രധാന കഥാപാത്രങ്ങളാക്കി എടുക്കാനാണ് ആദ്യം ആലോചിച്ചിരുന്നതെന്നും ഒരു നവാഗത സംവിധായകന്റെ ചിത്രത്തിലഭിനയിച്ച് അത് പരാജയപ്പെട്ടതോടെയാണ് മൊയ്തീനിൽ നിന്നും ദിലീപ് പിന്മാറിയതെന്നും ആർ എസ് വിമൽ ഒരു അഭിമുഖത്തിനിടയിൽ വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് ബി.പി മൊയ്തീൻ സേവാമന്ദിറിന് 30 ലക്ഷം നൽകി അദ്ദേഹം ജനപ്രിയനായി മാറിയെന്നും കാഞ്ചനമാല എന്ന് നിന്റെ മൊയ്തീനെതിരെ കൊടുത്ത കേസ് കോടതിയിൽ നടക്കുന്നതിനിടയിൽ മധ്യസ്ഥത വഹിക്കാൻ ദിലീപ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നും ആർ എസ് വിമൽ ഒരു അഭിമുഖത്തിൽ പറഞ്ഞതായാണ് വാർത്തകൾ പുറത്തു വന്നത്.

എന്നാൽ ചിത്രത്തിന്റെ ലാഭത്തിൽ നിന്നും ഒരു വിഹിതമെടുത്ത് എന്ന് നിന്റെ മൊയ്തീന്റെ നിർമ്മാതാക്കാൾ മൊയ്തീൻ സേവാ മന്ദിർ നിർമ്മിക്കണമെന്നും ദിലീപിന്റെ പേര് ഒരിക്കലും സേവാമന്ദിറിന്റെ ശിലാഫലകത്തിൽ വരരുതെന്നുമാണ് ആർ എസ് വിമൽ പറഞ്ഞതായാണ് വാർത്തകൾ പരന്നത്. ഈ വാർത്തകളെ നിഷേധിച്ചു കൊണ്ടാണ് സംവിധായകൻ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP