Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരാധകരെ ആവേശത്തിലാക്കി സാഹോയുടെ രണ്ടാം മേക്കിങ് വീഡിയോ; യൂട്യൂബിൽ ആദ്യ മണിക്കൂറിനുള്ളിൽ വീഡിയോ കണ്ടത് രണ്ടു ലക്ഷത്തോളം പേർ; സൂപ്പർ സ്റ്റാർ പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രത്തിനായി ആരാധകർ കാത്തിരിപ്പിൽ

ആരാധകരെ ആവേശത്തിലാക്കി സാഹോയുടെ രണ്ടാം മേക്കിങ് വീഡിയോ; യൂട്യൂബിൽ ആദ്യ മണിക്കൂറിനുള്ളിൽ വീഡിയോ കണ്ടത് രണ്ടു ലക്ഷത്തോളം പേർ; സൂപ്പർ സ്റ്റാർ പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രത്തിനായി ആരാധകർ കാത്തിരിപ്പിൽ

മറുനാടൻ ഡെസ്‌ക്‌

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർ സ്റ്റാർ പ്രഭാസിന്റെ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം സാഹോയുടെ രണ്ടാം മേക്കിങ് വീഡിയോ ഷെയ്ഡ്സ് ഓഫ് സാഹോ 2 പുറത്തിറക്കി. ആക്ഷൻ രംഗങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന രണ്ടാം ഭാഗം ചിത്രത്തിലെ നായിക ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ ജന്മദിനത്തിലാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നിർമ്മാതാക്കളായ യുവി ക്രിയേഷന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ രണ്ട് ലക്ഷത്തോളം പേർ വീഡിയോ കണ്ടു.

എഴുപത്തിയാറായിരം ലൈക്കും 5508 കമന്റും മിനിറ്റുകൾക്കുള്ളിൽ വീഡിയോയ്ക്ക് ലഭിച്ചു. പുതിയ വീഡിയോ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ബാഹുബലി: ദി കൺക്ലൂഷൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ദൃശ്യങ്ങൾ സിനിമാപ്രേമികൾക്ക് മുന്നിലെത്തുന്നത്.

ജാക്കി ഷ്രോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കർ, അരുൺ വിജയ്, മുരളി ശർമ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. റൺ രാജാ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്. ശങ്കർ-എഹ്‌സാൻ-ലോയ് ത്രയങ്ങളാണ് സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിർവഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്. പ്രഭാസിന്റെ ജന്മദിനമായ ഒക്ടബോർ 23 ന് പുറത്തവിട്ട ആദ്യ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP