Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനൂപ് മേനോനും സജി സുരേന്ദ്രനും ഷി ടാക്‌സിയുമായി എത്തുന്നു; ടാക്‌സി ഡ്രൈവറായ നായിക ആരെന്ന് കാത്ത് ആരാധകർ

അനൂപ് മേനോനും സജി സുരേന്ദ്രനും ഷി ടാക്‌സിയുമായി എത്തുന്നു; ടാക്‌സി ഡ്രൈവറായ നായിക ആരെന്ന് കാത്ത് ആരാധകർ

കേരളത്തിൽ അടുത്തിടെ തുടങ്ങി വൻ വിജയമായ ഷീ ടാക്‌സി സിനിമയാകുന്നു. മഞ്ജു വാര്യർ ബ്രാൻഡ് അംബാസഡറായ ഷീ ടാക്‌സിയുടെ കഥയുമായി എത്തുന്നത് സജി സുരേന്ദ്രനാണ്. ആംഗ്രി ബേബിസ് എന്ന സിനിമയുടെ വിജയത്തിന് ശേഷം അനൂപ് മേനോനും സംവിധായകൻ സജി സുരേന്ദ്രനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. കൃഷ്ണ പൂജപ്പുരയാണ് തിരക്കഥ ഒരുക്കുന്നത്.

തൊടുപുഴയിലെ ഒരു സാധാരണ പെൺകുട്ടി ഷീ ടാക്‌സി ഡ്രൈവറാകുന്നു. ഗുരുവായൂരിലേക്ക് ഒരു കുടുംബത്തെയും കൊണ്ടുള്ള അവളുടെ ഓട്ടം രസകരമായ നിരവധി സംഭവങ്ങൾക്കു കാരണമാകുന്നു. അതാണ് സിനിമയുടെ പ്രമേയം. ഒരു ട്രാവൽ മൂവിയായിട്ടാണ് ഷീ ടാക്‌സി ചെയ്യുന്നത്. സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഇവർ വിവാഹിതരായാൽ എന്ന കോമഡി ചിത്ത്രിലൂടെയാണ് ഈ കൂട്ടുകെട്ടിന്റെ തുടക്കം. മിക്ക ചിത്രങ്ങളിലും ജയസൂര്യ തന്നെയായിരുന്നു നായകൻ. ഹാപ്പി ഹസ്ബൻഡ്‌സ് എന്ന ചിത്രത്തിൽ ജയറാമും ഇന്ദ്രജിത്തും ജയസൂര്യയുമായിരുന്നു നായകർ. ഹസ്ബൻഡ്‌സ് ഇൻ ഗോവ എന്ന ചിത്രവും വൻ വിജയമായിരുന്നു. കോമഡി ട്രാക്കിൽ തന്നെയാണ് ഷീ ടാക്‌സിയും ചെയ്യുന്നത്. ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഷീ ടാക്‌സി ടു ഗുരുവായൂർ എന്നാണ് ആദ്യം പേര് നൽകിയിരുന്നതെങ്കിലും പിന്നീടം ഷീ ടാക്‌സി എന്ന് ചുരുക്കുകയായിരുന്നു. കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതിനാലാണ് പേരും മാറ്റിയതെന്ന് കൃഷ്ണ പറഞ്ഞു.

ഒക്‌ടോബറിൽ ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP