Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സെക്സി ദുർഗയെ അവഗണിച്ചതിന് പിന്നിൽ താത്പര്യങ്ങളുണ്ടോയെന്ന് സംശയം; സാംസ്‌കാരിക മന്ത്രിയെ ചിത്രത്തിന്റെ സംവിധായകൻ വിമർശിച്ചതു കൊണ്ടാണോ സിനിമയെ അവഗണിച്ചത്'; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും സെക്‌സി ദുർഗ അവഗണിച്ചതിനെതിരെ സംവിധായകൻ സജിൻ ബാബു

'സെക്സി ദുർഗയെ അവഗണിച്ചതിന് പിന്നിൽ താത്പര്യങ്ങളുണ്ടോയെന്ന് സംശയം; സാംസ്‌കാരിക മന്ത്രിയെ ചിത്രത്തിന്റെ സംവിധായകൻ വിമർശിച്ചതു കൊണ്ടാണോ സിനിമയെ അവഗണിച്ചത്'; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും സെക്‌സി ദുർഗ അവഗണിച്ചതിനെതിരെ സംവിധായകൻ സജിൻ ബാബു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സനൽകുമാർ ശശിധരന്റെ സെക്‌സി ദുർഗയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും അവഗണിച്ചതിനെതിരെ സംവിധായകൻ സജിൻ ബാബു. സെക്സി ദുർഗയെ പാടേ അവഗണിച്ചിന്റെ പിന്നിൽ താത്പര്യങ്ങളുണ്ടോയെന്ന് സംശയമുണ്ടെന്ന് സജിൻ പറഞ്ഞു. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ചിത്രത്തിന് ഒരു പരാമാർശം പോലും ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിൽ ഉണ്ടായിട്ടില്ല.

സെക്സി ദുർഗയുടെ വിവാദവും സാംസ്‌കാരിക മന്ത്രിയെ ചിത്രത്തിന്റെ സംവിധായകൻ വിമർശിച്ചതുകൊണ്ടാണോ സിനിമയെ അവഗണിച്ചത് എന്നറിയില്ലെന്നും സജിൻ പറഞ്ഞു. റോട്ടർഡാം ചലച്ചിത്രമേളയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഹിവോസ് ടൈഗർ പുരസ്‌കാരം സെക്സി ദുർഗ നേടിയിരുന്നു. ലോകത്തിലെ എട്ട് മികച്ച ചിത്രങ്ങളിൽ നിന്നാണ് സെക്‌സി ദുർഗ തെരഞ്ഞെടുക്കപ്പെട്ടത്. 40,000 യൂറോ(ഏകദേശം 29 ലക്ഷം രൂപ)യും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

ഒഴിവുദിവസത്തെ കളിക്ക് ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് സെക്സി ദുർഗ. ഒരു രാത്രി യാത്രയിൽ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന ഇന്ത്യൻ പുരുഷ സമൂഹത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

രാജശ്രീ ദേശ്പാണ്ഡേയാണ് ദുർഗ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. കൃത്യമായി എഴുതപ്പെട്ട ഒരു കഥയോ തിരക്കഥയോ ഇല്ല എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പൂർണ്ണമായും രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രതാപ് ജോസഫാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP