Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ'? സംവൃതാ സുനിൽ വീണ്ടും വെള്ളിത്തിരയിലേക്കെത്തുന്നത് ബിജു മേനോന്റെ നായികയായി; പുത്തൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; 'ഒരു വടക്കൻ സെൽഫി'യ്ക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ ഫേസ്‌ബുക്കിൽ പങ്കുവെച്ച് നടൻ ദിലീപ്

'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ'?  സംവൃതാ സുനിൽ വീണ്ടും വെള്ളിത്തിരയിലേക്കെത്തുന്നത് ബിജു മേനോന്റെ നായികയായി; പുത്തൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; 'ഒരു വടക്കൻ സെൽഫി'യ്ക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ ഫേസ്‌ബുക്കിൽ പങ്കുവെച്ച് നടൻ ദിലീപ്

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിന്റെ പ്രിയതാരം സംവൃതാ സുനിൽ ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രമാണ് 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ'? നടൻ ബിജു മേനോൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലാണ് സംവൃത നായികയായി എത്തുന്നത്. ജനപ്രിയ നായകൻ ദിലീപാണ് ചിത്രം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. നിവിൻ പോളിയെ നായകനാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫിക്ക് ശേഷം ഒരുക്കുന്ന ചിത്രമാണിത്. ദിലീപ് നായകനായ രസികൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സംവൃത ആറ് വർഷത്തിന് ശേഷമാണ് സിനിമയിലേക്ക് തിരികെ എത്തുന്നത്.

അലൻസിയർ, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാർ, ശ്രുതി ജയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതിയിരിക്കുന്നത്.

 

ഗ്രീൻ ടിവി എന്റർടെയിനർ, ഉർവ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറിൽ രമാദേവി, സന്ദീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷെഹനാദ് ജലാൽ ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് രഞ്ജൻ എബ്രഹാം എഡിറ്റിങ്ങ് നിർവ്വഹിക്കുന്നു. ഒരു വടക്കൻ സെൽഫിക്ക് വേണ്ടി സംഗീതമൊരുക്കിയ ഷാൻ റഹ്മാൻ തന്നെയാണ് ഇത്തവണയും പ്രജിത്ത് ചിത്രത്തിന് വേണ്ടി പാട്ടുകൾ ഒരുക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP