Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംവൃതയുടെ തിരിച്ചുവരവ് ആഘോഷമാക്കി സുഹൃത്തുക്കൾ; കേക്കുമുറിച്ച് ആഘോഷിച്ച് സംവൃതയും പൃഥ്വിരാജും ജയസൂര്യയും; സരിത ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവൃതയുടെ തിരിച്ചുവരവ് ആഘോഷമാക്കി സുഹൃത്തുക്കൾ; കേക്കുമുറിച്ച് ആഘോഷിച്ച് സംവൃതയും പൃഥ്വിരാജും ജയസൂര്യയും; സരിത ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംവൃതയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് സുഹൃത്തുക്കൾ. വെള്ളിത്തിരയിലെ തിരക്കഥയ്ക്കപ്പുറം സൗഹൃദത്തിന്റെ കേക്ക് മുറിച്ച് പൃഥ്വിരാജും ജയസൂര്യയും സംവൃത സുനിലും. സിനിമയിലെ അടുത്ത സുഹൃത്തുക്കളായ മൂവരും, തിരക്കിനിടയിൽ കുറച്ചു നേരം ഒത്തു കൂടിയതിന്റെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു. സരിത ജയസൂര്യ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായെത്തുന്നത്.

2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃത സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ മറ്റ് നിരവധി ചിത്രങ്ങളിലും നടി അഭിനയിച്ചു. 2012 ലായിരുന്നു അഖിൽ ജയരാജുമായിട്ടുള്ള സംവൃതയുടെ വിവാഹം. വിവാഹശേഷം ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയ സംവൃത മകൻ കുറച്ച് വലുതായതിന് ശേഷമാണ് ക്യാമറയ്ക്കു മുന്നിലേയ്ക്ക് മടങ്ങിയെത്തുന്നത്. ടെലിവിഷൻ പരിപാടികളിൽ സജീവമായിരുന്നു സംവൃത. ഇപ്പോൾ ബിജു മേനോൻ നായകനാവുന്ന 'സത്യം പറഞ്ഞാൽ വിശ്വസിക്കുമോ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തിരിച്ചുവരവ്. ജി പ്രജീത്ത് ആണ് സംവിധാനം.

മലയാള സിനിമയിൽ ഏതാണ്ട് ഒരേ കാലത്ത് സജീവമായവരാണ് സംവൃത സുനിലും പൃഥ്വിരാജും ജയസൂര്യയും. ഹിറ്റ് ചിത്രം ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയും പൃഥ്വിരാജും ജയസൂര്യയും ഒന്നിച്ചഭിനയിക്കുന്നത്. വാസ്തവം, തിരക്കഥ, മാണിക്യക്കല്ല്, തുടങ്ങിയ ചിത്രങ്ങളിൽ പൃഥ്വിരാജിന്റെ നായികയായിട്ടും സംവൃത അഭിനയിച്ചിരുന്നു. ഇവർ ഒന്നിച്ചഭിനയിച്ച ചിത്രങ്ങളുമുണ്ട്. ജയസൂര്യയോടൊപ്പം ഇവർ വിവാഹിതരായാൽ ഉൾപ്പെടെയുള്ള ചിത്രങ്ങളിലും സംവൃതയുണ്ടായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP