Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സ്ഫടികം'ഒരു ഭദ്രൻ മാസ്റ്റർപീസ്; സന്ദേശം' എന്ത് സന്ദേശമാണ് നൽകുന്നതെന്ന് എനിക്കറിയില്ല; മികച്ച തിരക്കഥകളായി തോന്നിയത് ഗോഡ്ഫാദറും ഇൻ ഹരിഹർ നഗറും; ശ്യാം പുഷ്‌കറിന്റെ സിനിമാ വിലയിരുത്തലുകൾ ഇങ്ങനെ; സന്ദേശത്തെക്കുറിച്ച് മിണ്ടരുതെന്ന് മുന്നറിയിപ്പുമായി സോഷ്യൽമീഡിയ; അജ്ഞാത ശവത്തെ എറ്റെടുത്ത് ഇവിടെ ഒരു ഹർത്താൽ നടന്നത് ശ്യാം അറിഞ്ഞില്ലേയെന്ന് മറുചോദ്യം ഉന്നയിച്ച് ഹരിഷ്‌പേരഡിയും; സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ചിത്രം വീണ്ടും ചർച്ചയാകുമ്പോൾ

'സ്ഫടികം'ഒരു ഭദ്രൻ മാസ്റ്റർപീസ്; സന്ദേശം' എന്ത് സന്ദേശമാണ് നൽകുന്നതെന്ന് എനിക്കറിയില്ല; മികച്ച തിരക്കഥകളായി തോന്നിയത് ഗോഡ്ഫാദറും ഇൻ ഹരിഹർ നഗറും; ശ്യാം പുഷ്‌കറിന്റെ സിനിമാ വിലയിരുത്തലുകൾ ഇങ്ങനെ; സന്ദേശത്തെക്കുറിച്ച് മിണ്ടരുതെന്ന് മുന്നറിയിപ്പുമായി സോഷ്യൽമീഡിയ; അജ്ഞാത ശവത്തെ എറ്റെടുത്ത് ഇവിടെ ഒരു ഹർത്താൽ നടന്നത് ശ്യാം അറിഞ്ഞില്ലേയെന്ന് മറുചോദ്യം ഉന്നയിച്ച് ഹരിഷ്‌പേരഡിയും; സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ചിത്രം വീണ്ടും ചർച്ചയാകുമ്പോൾ

ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങിയ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം സന്ദേശം ഇഷ്ടപ്പെടാത്ത പ്രേക്ഷകരുൾ വളരെ കുറവായിരിക്കും. ഇപ്പോഴും സോഷ്യൽമീഡിയയിലെ ട്രോളുകളിൽ ഈ ചിത്രം നിറയുന്നതും പ്രേക്ഷകപ്രീതി കണക്കാക്കി തന്നെയാണ്. അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്നാണ് ചിത്രം പറഞ്ഞുവെട്ടത്. എന്നാൽ അടുത്തിടെ തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരൻ സന്ദേശം സിനിമയ്‌ക്കെതിരെ നടത്തിയ വിമർശനം ആണ് പുതിയ ചർച്ചയാകുന്നത്.റേഡിയോ മാംഗോ എഫ്എമിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്യാം സംസാരിച്ചത്.

'സ്ഫടികം ഒരു ഭദ്രൻ മാസ്റ്റർപീസാണ് ശ്യാം പുഷ്‌കരൻ വിശേഷിപ്പിച്ചത്. ഒരു തവണ കാണാവുന്ന ചിത്രമാണ് നരസിംഹം, വരവേൽപ്പ് എന്ന ചിത്രം എനിക്ക് ഇഷ്ടമല്ല. നായക കഥാപാത്രം അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എന്നെ വിഷമിപ്പിക്കുന്നതുകൊണ്ടാണ് ആ ചിത്രം ഇഷ്ടപ്പെടാത്തത്. മിഥുനം എന്ന സിനിമ ഉർവശിയുടെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെ ഒരിക്കൽ കൂടി പറയാൻ സ്‌കോപ്പ് ഉണ്ട്. സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് എനിക്കറിയില്ല. മലയാള സിനിമ കണ്ട എറ്റവും മികച്ച രണ്ടു തിരക്കഥകളായി എനിക്ക് തോന്നിയിട്ടുള്ളത് ഗോഡ്ഫാദറും ഇൻ ഹരിഹർ നഗറുമാണ്.' അഭിമുഖത്തിൽ ഒറ്റവാചകത്തിൽ ശ്യാം സിനിമയെ വിലയിരുത്തി.

മലയാള സിനിമയിലെ മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന് കരുതപ്പെടുന്ന ചിത്രമായ 'സന്ദേശത്തി'നെ ശ്യാം വിമർശിച്ചതിനെ കുറ്റപ്പെടുത്തികൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ശ്യാമിന്റെ നിരീക്ഷണം ശരിയാണെന്നും, അരാഷ്ട്രീയതയാണ് ചിത്രം മുന്നോട്ട് വെക്കുന്നതെന്നും അതിനാൽ തന്നെ ശ്യാമിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഭൂരിപക്ഷം പേരും പറയുന്നു. ഇതിനു മുൻപും 'സന്ദേശം' സിനിമ നൽകുന്ന അരാഷ്ട്രീയ സൂചനകൾ ചർച്ചയായിട്ടുണ്ട്.

സിനിമയെ വിമർശിച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന് മറുപടിയുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തി. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതിവിധിക്ക് പിന്നാലെ കേരളത്തിൽ ബിജെപി നടത്തിയ ഹർത്താലിനെ ചൂണ്ടിക്കാട്ടിയാണ് ശ്യാം പുഷ്‌കരന് ഹരീഷ് മറുപടി നൽകിയത്.

'ഒരു അജ്ഞാത ശവത്തെ എറ്റെടുത്ത് ഇവിടെ ഈ വർഷം ഒരു ഹർത്താൽ നടന്നത് ശ്യാം പുഷ്‌ക്കരൻ അറിഞ്ഞില്ലേ ?.അതാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയം' എന്നായിരുന്നു ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചത്.

ശബരിമലവിവാദക്കാലത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ ബിജെപി സമരപ്പന്തലിന് മുന്നിൽ വേണുഗോപാലൻ നായർ എന്നൊരാൾ തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണം ശബരിമല വിഷയത്തിൽ പ്രതിഷേധിച്ചാണ് എന്നാരോപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിച്ചിരുന്നു. അന്ന് സന്ദേശം സിനിമയിലെ സമാനമായ രംഗം ചൂണ്ടിക്കാട്ടി ഹർത്താലിനെതിരെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തിരുന്നു. അതാണ് ഹരീഷും ചൂണ്ടിക്കാട്ടുന്നത്.

സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ പിറന്ന സിനിമയാണ് 'സന്ദേശം'. ശ്രീനിവാസൻ, ജയറാം, തിലകൻ, കവിയൂർ പൊന്നമ്മ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശങ്കരാടി, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

കൊച്ചി: ശ്യാം പുഷ്‌ക്കരൻ തിരക്കഥയെഴുതി മധു സി.നാരായണൻ സംവിധാനം ചെയ്ത 'കുമ്പളങ്ങി നൈറ്റ്‌സ്' നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെയാണ് ശ്യാം പുഷ്‌ക്കരൻ സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ പിറന്ന 'സന്ദേശം' സിനിമയെക്കുറിച്ച് തനിക്കുള്ള വിയോജിപ്പുകൾ തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP