Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാള സിനിമയിൽ കറുത്ത നിറമുള്ളവരേയും സൗന്ദര്യം കുറഞ്ഞവരേയും സാധാരണ വട്ടനോ, പൊട്ടനോ, കോമാളിയോ, വില്ലനോ ആയിട്ടാണ് അവതരിപ്പിക്കാറ്; തമിഴിലേയും മറ്റു ഭാഷയിലേയും സൗന്ദര്യം കുറഞ്ഞ സൂപ്പർ സ്റ്റാർസ് അബദ്ധത്തിൽ കേരളത്തിൽ എങ്ങാൻ ജനിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി

മലയാള സിനിമയിൽ കറുത്ത നിറമുള്ളവരേയും സൗന്ദര്യം കുറഞ്ഞവരേയും സാധാരണ വട്ടനോ, പൊട്ടനോ, കോമാളിയോ, വില്ലനോ ആയിട്ടാണ് അവതരിപ്പിക്കാറ്; തമിഴിലേയും മറ്റു ഭാഷയിലേയും സൗന്ദര്യം കുറഞ്ഞ സൂപ്പർ സ്റ്റാർസ് അബദ്ധത്തിൽ കേരളത്തിൽ എങ്ങാൻ ജനിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി

സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലെ നായകവേഷം ചെയ്ത നൈജീരിയക്കാരൻ സാമുവൽ റോബിൻസൺ തനിക്കു ലഭിച്ച പ്രതിഫലത്തെക്കുറിച്ചും അതിന്റെ കാരണമായി പറഞ്ഞ വർണവിവേചനവും കേളത്തിൽ വൻ ചർച്ചയായി. സാമുവലെന്ന സുഡുവിനെ മലയാളികൾ നെഞ്ചേറ്റി. എന്നാൽ സാമുവലിന്റെ തുറന്ന് പറച്ചിൽ നീണ്ടത് കേരളത്തിലെ വർണ വിവേചനത്തിലേക്കാണ്.

കേരളത്തിൽ വർണവിവേചനം എന്നത് യാഥാർത്ഥ്യമാണോ എന്ന കാര്യത്തിൽ മലയാള സിനിമാ - നായക സൗന്ദര്യ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതിയ സന്തോഷ് പണ്ഡിറ്റ് പറയുന്നതു കേൾക്കൂ. തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലാണ് സൗന്ദര്യത്തേക്കുറിച്ചുള്ള മലയാളിയുടെ ഇരട്ടത്താപ്പിനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ഇന്നത്തേയും എന്നത്തേയും ചിന്താ വിഷയം.....

'കേരളത്തിൽ വർണ്ണ വിവേചനം ഇപ്പോഴും നിലനില്കുന്നുണ്ടോ ' എന്നൊരു വിഷയം ഇപ്പോൾ ചർച്ച ചെയ്യുകയാണല്ലോ....

എന്റെ സ്വന്തം അനുഭവം വെച്ചു പറയട്ടെ.... കേരളത്തിൽ വർണ്ണ വിവേചനം(കറുത്ത നിറമുള്ളവരോടുള്ള വീവേചനം) കുറേ ആളുകൾക്കിടയിൽ വളരെ ശക്തമായ് നിലനില്കുന്നുണ്ട്.... പത്രങ്ങളുടെ മാട്രിമോണിയൽ കോളത്തിൽ 'സൗന്ദര്യം ഉള്ളവർ മാത്രം അപേക്ഷിക്കുക ' എന്നു കാണാറില്ലേ..പല ജോലികളുടേയും Notifications നോക്കൂ..fair and handosme, charming മതി പലർക്കും...

എനിക്കെതിരെ പല വിമർശകരും എഴുതാറുള്ള സ്ഥിരം comments 'ഒരു നായകനു വേണ്ട സൗന്ദര്യം ഇയ്യാൾക്കില്ല', ' ഇങ്ങരുടെ പല്ല് ശരിയല്ല', ' മൂക്ക് ശരിയല്ല', 'ഇയ്യാൾ കണ്ണാടി നോക്കാറില്ലേ', ഞാൻ പങ്കെടുക്കാത്ത ഒരു TV Show ക്കിടയിലും ഏതോ ഒരു ഡാൻസ് master ഉം, കുറേ mimicry ക്കാരും എനിക്കു സൗന്ദര്യമില്ല എന്നു public ആയി പറഞ്ഞിരുന്നു ...

ഒരാളുടെ സൃഷ്ടി (cinema etc) ഇഷ്ടമായില്ലെങ്കിൽ അതു കാണേണ്ട എന്നു വെക്കാം....അല്ലെങ്കിൽ സൃഷ്ടിയിലെ കുറവുകളാണ് comment ആയി എഴുതേണ്ടത്..അല്ലാതെ നായകന്റെ സൗന്ദര്യത്തെ വിമർശിക്കുവാൻ നമ്മുക്ക് ഒരു അധികാരവും ഇല്ല...(ആരും ആരേയും ഒന്നും കാണുവാൻ നിർബന്ധിക്കുന്നീല്ല. ....നാമാർക്കും പണം കൊടുത്ത് ഏല്പിച്ചിട്ടും ഇല്ല...ഓരോരുത്തരും അവരവർക്കു ഇഷ്ടമുള്ളത് എടുക്കുന്നു....cenosr കഴിഞ്ഞു ഇറക്കുന്നു..India independent Country ആണ്....എന്നു കരുതി ആരേയും സൗന്ദര്യ കുറഞ്ഞ ആളായതിന്റെ പേരിൽ വിമർശിക്കേണ്ട..)

കേരളത്തിലെ മൊത്തം സൂപ്പർ താരങ്ങളും ഒറ്റ നോട്ടത്തിൽ സായിപ്പന്മാരെ പൊലീരിക്കുന്ന സുന്ദര കുട്ടപ്പന്മാരാണ്... മൊത്തം നായികമാരും അതി സുന്ദരികളും ആണ്... (യഥാർത്ഥത്തിൽ കേരളത്തിൽ 80% സൗന്ദര്യ കുറഞ്ഞവരും, 20% മാത്രമേ സുന്ദരന്മാരുള്ളൂ.... പക്ഷേ 100% സൗന്ദര്യം ഉള്ളവരുടെ പ്രതിനിധികളാണ് top stars) മലയാള സിനിമയിൽ കറുത്ത നിറമുള്ളവരേയും, സൗന്ദര്യം കുറഞ്ഞവരേയും സാധാരണ വട്ടനോ,പൊട്ടനോ, കോമാളിയോ, വില്ലനോ ആയിട്ടാണ് അവതരിപ്പിക്കാറുള്ളത്...

ഇത്തരം ആളുകൾ നായകനായ് വന്നാൽ അത് അംഗീകരിക്കുവാൻ പലർക്കും മടിയാണ്...എന്നാൽ സൗന്ദരൃം കുറഞ്ഞവർ സ്വയം
കോമാളി വേഷം കെട്ടി വരികയോ, ' ഹീറോയിസം' ഒട്ടും ഇല്ലാത്ത ,വിവരം കുറഞ്ഞ, സാമൂഹൃ ബോധം കുറഞ്ഞ, കഥാ പാത്രങ്ങളായ് audience നു മുന്നിൽ വന്നാൽ അവരത് സ്വീകരിക്കും...ഹിറ്റാക്കും.... Eg...'കരുമാടി കുട്ടൻ', 'വടക്കു നോക്കി യന്തം', 'ചിന്താവിശിഷ്ടയായ ശൃാമള', ' വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും', 'കട്ടപ്പനയിലെ റിതിക്ക് റോഷൻ' etc,etc...

ഇതിലെ നായകന്മാർ 10 പെരെ ഇടിച്ചിടുന്നില്ല...item osng ഇല്ല... സുന്ദരിമാരൊന്നും ഇവരെ പ്രേമിക്കുന്നില്ല. പഞ്ച് ഡയലോഗില്ല...

സൗന്ദര്യ കുറഞ്ഞവരെല്ലാം വളരെ മോശം സ്വഭാവം ഉള്ളവരോ, 5 പൈസയുടെ കുറവുള്ളവരോ, വില്ലന്മാരോ ആണെന്നാണ് മലയാള സിനിമ പറയാതെ പറയുന്നത്...ഭൂരിഭാഗം വില്ലന്മാരും സൗന്ദര്യം കുറഞ്ഞവരാകും....

(മറ്റു ഭാഷകളിൽ ഇങ്ങനല്ല.....അവിടെ സൗന്ദര്യം കുറഞ്ഞവർ നായകനായ് വന്നാലും ഹീറൊയിസം ഉണ്ടാകും, പല പെൺകുട്ടികളും പ്രേമിക്കും, പഞ്ച് dialogue പറയും...)

സൗന്ദര്യം കുറഞ്ഞവർ പലരും ചമ്മലു കാരണം തങ്ങളുടെ വേദനയും ,ദുഃഖവും ആരോടും പറയുന്നില്ല എന്നേയുള്ളൂ... കല്ലൃാണ കാര്യം എടുത്താലും ഭൂരിഭാഗത്തിനും സൗന്ദര്യം ഉള്ളവരെ മതി വരനോ വധുവോ ആയിട്ട്....School ൽ നന്നായി പഠിച്ചാൽ മാത്രം പോരാ സൗന്ദര്യം കൂടി ഉണ്ടെന്കിലേ പല ടീച്ചർമാരുടെയും സ്‌നേഹം കിട്ടൂ... എന്തിന് സൗന്ദര്യം കുറഞ്ഞവരുടെ വീട്ടിൽ പോലും സൗന്ദര്യം ഉള്ള വല്ല സഹോദരങ്ങളും ഉണ്ടായാൽ അച്ചനമ്മമാർ അവരെയാണ് കൂടുതൽ സ്‌നേഹിക്കുക....

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആത്മഹതൃ ചെയ്യുന്നവരും സൗന്ദര്യം കുറഞ്ഞവർ ആണേ...observe ചെയ്തു നോക്കൂ... വർഷങ്ങൾക്കു മുമ്പ് എന്റെ മുമ്പിൽ വെച്ച് ഒരച്ചൻ 3 വയസ്സുള്ള മകളെ.. 'കരുമീ..' 'എടീ കറുപ്പീസേ...' എന്നു വിളിക്കുന്നതു കേട്ടിട്ടുണ്ട്... പെൺ കുട്ടികൾ മാത്രം പഠിക്കുന്ന hostel കളിൽ പോലും വർണ്ണ വിവേചനം നില നില്കുന്നതായ് എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്...

എന്റെ പരിചയത്തിലൊരു Panchayth Secretary ഉണ്ടായിരുന്നു.. കാണുവാൻ സൗന്ദര്യം തീരെ കുറവായിരുന്നു.. ഈ കാരണം കൊണ്ടു staff ഒന്നും ഈ പാവത്തെ ഒട്ടും ബഹുമാനിക്കാറില്ല... അവസരം ഉണ്ടാക്കി പരമാവധി കളിയാക്കുകയും ചെയ്യും.... ഉയർന്ന തസ്തികകളിലെ സൗന്ദരൃം കുറഞ്ഞ, കീഴ് ജാതിയിലെ, പലർക്കും ഇതു പോലെ ശക്തമായ കളിയാക്കലുകളും, ഒറ്റപ്പെടുത്തലും
അനുഭവിക്കേണ്ടി വരുന്നു...പലരും പുറത്തു പറയുന്നില്ല... സൗന്ദര്യം കുറഞ്ഞവരേയും, താഴ്ന്ന ജാതിയിലുള്ളവരേയും
ബഹുമാദിക്കുവാൻ 100% സാക്ഷരതയുള്ള, പ്രബുദ്ധ കേരളത്തിലെ പല മഹാന്മാർക്കും മടിയാണ്...

വഴിയിൽ ഒരു കരിംപൂച്ച വട്ടം ചാടിയാൽ തുടങ്ങും നമ്മുടെയൊക്കെ ഉള്ളിലെ വർണവിവേചന ചിന്ത! മൃഗങ്ങളിൽ വരെ വർണ്ണവിവേചനം കാണുന്ന നമ്മളൊക്കെ എങ്ങനെ മാറാനാ ... കേരളത്തിൽ പുരോഗമന ചിന്തയും, പ്രബുദ്ധതയുമെല്ലാം, പണം ദാനം ചെയ്യലും, ഹൃദയ വിശാലതയും എല്ലാം സിനിമയിലും കഥകളിലും മാത്രമാണുള്ളത്....practical lifeൽ ശക്തമായ ജാതീയത, വർണ്ണ വിവേചനം etc നിലനില്കുന്നു....

(വാൽ കഷ്ണം:- തമിഴിലേയും മറ്റു ഭാഷയിലേയും സൗന്ദര്യം കുറഞ്ഞ Super stars അബദ്ധത്തിൽ കേരളത്തിൽ എങ്ങാൻ ജനിച്ചവരാണെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? കളിയാക്കലുകളും വർണ്ണ വിവേചനവും സഹിക്കാനാകാതെ അവരെല്ലാം പണ്ടേ ആത്മഹത്യ ചെയ്‌തേനേ.... ഞാനതിന് പരിഹാരമായാണ് എന്റെ സിനിമയിൽ 8 നായികമാരെ വെക്കുന്നത്....)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP